Article

വഴിതുറക്കുന്ന ഉടമ്പടികള്‍

വഴിതുറക്കുന്ന ഉടമ്പടികള്‍

ഇസ്രയേല്യരോട് അല്ലാഹു ചില കരാറുകള്‍ ചെയ്തിരുന്നു. എന്തുകൊണ്ടെന്നാല്‍ നരകത്തീയില്‍ വെന്തു വെണ്ണീറാകാന്‍ തക്ക കയ്യിലിരിപ്പുകളുണ്ടായിരുന്നു അവര്‍ക്ക്. അതില്‍ നിന്നൊക്കെ രക്ഷപ്പെടാനുള്ള വഴിയാണീ കരാര്‍. അവ പാലിച്ചിരുന്നെങ്കില്‍ അവര്‍ക്ക് രക്ഷപ്പെടാമായിരുന്നു. ഇരുലോക ക്ഷേമത്തിന്ന് വേണ്ടതെല്ലാം അതിലുണ്ടായിരുന്നു. ഒറ്റ സൂക്തത്തില്‍ ഖുര്‍ആന്‍ അതൊതുക്കിയിട്ടുണ്ട്. ‘ബനൂ ഇസ്രയേല്യരോട് നാം കരാര്‍ വാങ്ങിയതിനെ ഓര്‍ക്കുക. നിങ്ങള്‍ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ. മാതാപിതാക്കളോടും ഉറ്റ ബന്ധുക്കളോടും അനാഥകളോടും അഗതികളോടും നല്ല രീതിയില്‍ വര്‍ത്തിക്കണം. ആളുകളോട് നല്ലതു പറയണം. നിസ്‌കാരം നിലനിര്‍ത്തണം. സകാത് കൊടുക്കണം. എന്നാല്‍ […]

ഈ ആത്മീയ മണ്ഡലത്തില്‍ ചെറുജീവികളുടെ ഇടം

ഈ ആത്മീയ മണ്ഡലത്തില്‍ ചെറുജീവികളുടെ ഇടം

ഇരുട്ടില്‍ ചെറിയൊരു വെളിച്ചം കത്തിക്കുമ്പോള്‍ അവിടെയും പ്രാണികളുടെ ആധിക്യം! ആവശ്യം കഴിഞ്ഞാല്‍ നാമുടനെ ആ വെളിച്ചം തന്നെ കെടുത്തിക്കളയാനാണ് ശ്രമിക്കുക. പരകോടി ജീവികളുടെ കൂടി ആവാസകേന്ദ്രമാണ് ഈ ഭൂമി എന്ന സത്യം മറന്നു പോയിരിക്കുന്നു. പ്രകാശവും വെള്ളവും വായുവുമെല്ലാം തന്റെ മാത്രം കുത്തകയാണെന്ന തോന്നല്‍ പലര്‍ക്കുമുണ്ട്. പുതുമഴ പെയ്തു നനഞ്ഞ ഭൂമിയില്‍ ധാരാളം പ്രാണികളുണ്ടാകുമെന്ന കാരണത്താല്‍ വൈക്കം മുഹമ്മദ് ബഷീര്‍ ചെരുപ്പിടാതെയായിരുന്നു നടന്നിരുന്നത്. ഇന്ന് എത്ര ബഷീറുമാരുണ്ടാവും? വാഷ്ബേസിനില്‍ കുമിഞ്ഞുകൂടിയ ഉറുമ്പിന്‍ പറ്റങ്ങള്‍ ഒരിറ്റു പാനജലമാണ് അന്വേഷിക്കുന്നതെന്ന […]

പ്രാണനാണീ പ്രാണികള്‍

പ്രാണനാണീ പ്രാണികള്‍

എപ്പോഴാണ് അവസാനമായി നിങ്ങളുടെ ചായക്കപ്പിലേക്ക് ഒരു പ്രാണി വന്നു വീണത്? ഉജ്ജ്വലമായി പ്രകാശിക്കുന്ന നിരത്തുവിളക്കിനു കീഴില്‍ നില്‍ക്കുമ്പോള്‍ നിങ്ങളുടെ കുപ്പായക്കഴുത്തില്‍ ഒരു പ്രാണി പാറി വീണതെന്നാണ്? ഇക്കാലത്ത് പ്രാണികള്‍ ജാലകച്ചില്ലുകളില്‍ വന്നിടിക്കുന്നതോ സൂര്യവെളിച്ചത്തില്‍ മൂളിപ്പറക്കുന്നതോ അപൂര്‍വ്വമാണ്. അതൊരു നല്ല കാര്യമാണെന്ന് കരുതുന്നുണ്ടെങ്കില്‍, വീണ്ടുമൊന്ന് ആലോചിക്കൂ. ഏകദേശം 5.5 ദശലക്ഷം പ്രാണിവര്‍ഗങ്ങളാണ് നമ്മുടെ ഭൂമിയില്‍ മൂളിപ്പറക്കുകയും ഇഴയുകയും പമ്മി നടക്കുകയും ചെയ്യുന്നത്. എന്നാല്‍ ബയോളജിക്കല്‍ കണ്‍സര്‍വേഷന്‍ എന്ന മാസികയില്‍ ഈയ്യടുത്ത് പ്രസിദ്ധീകരിച്ച ശാസ്ത്രീയ പഠനമനുസരിച്ച് അവയില്‍ നാല്പതു ശതമാനവും […]

മുറിവുണങ്ങാത്ത രാജ്യത്തോട് അന്ന് നെഹ്‌റു പറഞ്ഞത്

മുറിവുണങ്ങാത്ത രാജ്യത്തോട് അന്ന് നെഹ്‌റു പറഞ്ഞത്

‘ഇന്ത്യന്‍ മുസ്‌ലിം’ എക്കാലത്തും വലിയൊരു പാഠമാണ്; ആഗോള ഇസ്‌ലാമിന്. ഭൂരിപക്ഷ ഹൈന്ദവ സമൂഹത്തിന് നടുവില്‍ സ്വന്തം സ്വത്വവും വിശ്വാസപ്രമാണവും മുറുകെ പിടിച്ച്, മറ്റേത് പൗരനെയും പോലെ ജീവിച്ചുമരിക്കുന്ന അവന്റെ അതിജീവനതന്ത്രം വലിയ ഗവേഷണങ്ങള്‍ക്കും സാമൂഹിക ശാസ്ത്രജ്ഞരുടെ ആഴത്തിലുള്ള പഠനങ്ങള്‍ക്കും വിഷയീഭവിച്ചിട്ടുണ്ട്. 2019ലെ പൊതുതെരഞ്ഞെടുപ്പ് ഫലം മേയ് 23ന് പുറത്തുവന്ന ശേഷം മാധ്യമങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന ചര്‍ച്ചകളുടെ ഊന്നല്‍ രണ്ടു വിഷയങ്ങളിലാണ്. ഒന്ന്, ഒരു ബഹുസ്വരസമൂഹത്തിന്റെ ഭരണഘടനാ അടിത്തറയായ മതേതരത്വത്തിന്റെ ഭാവി, മാറിയ രാഷ്ട്രീയകാലാവസ്ഥയില്‍ സുരക്ഷിതമാണോ? സെക്കുലര്‍ പാതയിലൂടെ […]

കേരളം ബംഗാളിലേക്കുള്ള അതിവേഗ ഹൈവേയിലാണോ?

കേരളം ബംഗാളിലേക്കുള്ള അതിവേഗ ഹൈവേയിലാണോ?

അതിനിര്‍ഭാഗ്യകരവും പ്രതീക്ഷിതവുമായ ഒരു സമ്പൂര്‍ണ പതനത്തിന്റെ നാള്‍വഴികളാണ് ഇനി നിങ്ങള്‍ വായിക്കുക. പല നിലകളില്‍ അനിവാര്യമായിരുന്ന ഒരു സാന്നിധ്യം അതിന്റെ അവസാനതുരുത്തില്‍ പോലും കടപുഴകിയതിന്റെ നൈരാശ്യം ഇനി എഴുതപ്പെടുന്ന വാക്കുകളില്‍ പുതഞ്ഞു കിടപ്പുണ്ടെങ്കില്‍ അത് യാദൃച്ഛികമല്ല. മറിച്ച്, ഇന്ത്യന്‍ ജനാധിപത്യത്തിലും ഇന്ത്യന്‍ പൗരസമൂഹത്തിന്റെ ആധുനീകരണത്തിലും നിര്‍ണായകപദവി വഹിക്കാന്‍ പാങ്ങുണ്ടായിരുന്ന ഒരു പ്രസ്ഥാനം അതിന്റെ തന്നെ വൈമുഖ്യങ്ങള്‍ കൊണ്ട് തകര്‍ന്നടിഞ്ഞതിന്റെ സ്വാഭാവികമായ അനുരണനമാണ്. ജനാധിപത്യത്തെയും അതിന്റെ ഭാവിയെയും ബഹുസ്വരതയെയും വ്യക്തിസ്വാതന്ത്ര്യത്തെയും സംബന്ധിച്ച നമ്മുടെ പ്രതീക്ഷകളുടെ കാവല്‍ക്കാര്‍ ഒന്നൊന്നായി നിലം […]