Article

ശൈഖ് ബൂത്വി; ദയാദാക്ഷിണ്യങ്ങള്‍ക്ക് കൈനീട്ടാതെ

അറിവും സൂക്ഷ്മതയും വിരക്തിയും ദൈവസ്നേഹവും നിറഞ്ഞ ഹൃദയവും ഭയഭക്തിയാല്‍ നിറഞ്ഞ കണ്ണുകളുമാണ് എനിക്ക് ശൈഖ് ബൂത്വിയില്‍ കാണാനായിട്ടുള്ളത്. ലോകം അദ്ദേഹത്തിനു മുമ്പില്‍ പലതും വച്ചുനീട്ടിയെങ്കിലും അതെല്ലാം നിരസിച്ച അദ്ദേഹം ചെറിയൊരു വീടും അത്യാവശ്യ ഉപജീനോപാധികളും കൊണ്ടു തൃപ്തനായി’.  ഒമിദ് സാഫി*      സിറിയയിലെ ഏറ്റവും മുതിര്‍ന്ന ഇസ്ലാമിക പണ്ഡിതന്‍ ശൈഖ് മുഹമ്മദ് സഈദ് റമളാന്‍ അല്‍ ബൂത്വി ഇക്കഴിഞ്ഞ മാര്‍ച്ച് ഇരുപത്തിയൊന്നിന് ഡമാസ്കസിലുണ്ടായ വന്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെടുകയുണ്ടായി. പള്ളിയില്‍ ആളുകള്‍ക്ക് മതനിര്‍ദേശങ്ങള്‍ നല്കുന്ന വേളയിലാണ് […]

ജീവിതവും പ്രതിനിധാനവും

ഡോ. ശൈഖ് സഈദ് റമളാന്‍ ബൂത്വി ഡോ. സഈദ് റമളാന്‍1 ബൂത്വി അതിശയമായിരുന്നു. മൂന്ന് പതിറ്റാണ്ട് സിറിയന്‍ ജനത ഏറ്റവുമധികം ആദരിച്ച പണ്ഡിതന്‍. പരമ്പരാഗതമായി ഭരണകൂടവും പൊതുജനങ്ങളും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തപ്പോഴൊക്കെ സഹിഷ്ണതയെക്കുറിച്ച് സംസാരിച്ച മിതവാദി. ഇസ്ലാമിക വിജ്ഞാനീയങ്ങളില്‍ അഗാധമായ അറിവും ആധുനിക ജ്ഞാനധാരകളെക്കുറിച്ച് കൃത്യമായ ബോധ്യവും ഉണ്ടായിരുന്ന ബൂത്വി, പശ്ചിമേഷ്യയിലെ തന്നെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ശബ്ദമായിരുന്നു. അദ്ദേഹത്തിന്റെ വൈജ്ഞാനികവും സാമൂഹികവുമായ ജീവിതത്തെക്കുറിച്ച് അനേകം അക്കാദമിക് അന്വേഷണങ്ങള്‍ നടത്തിയ ആന്‍ഡ്രൂസ് ക്രിസ്റ്മാന്‍ സഈദ് റമളാനെ വിശേഷിപ്പിച്ചത് Staunch […]

ജമാഅത്തെ ഇസ്ലാമിക്കെന്താ കുഴപ്പം?

    ഈ ചോദ്യം തന്നെയാണ് ജമാഅത്തെ ഇസ്ലാമിക്കുള്ള കുഴപ്പം. 916 സ്വര്‍ണത്തെ പറ്റി ആരും ‘ഈ സ്വര്‍ണത്തിനെന്താ കുഴപ്പം’ എന്ന് ചോദിക്കാറില്ല. എന്നാല്‍ തിരൂര്‍ പൊന്നിനെന്താ കുഴപ്പം എന്നൊരാള്‍ ചോദിച്ചാല്‍ അതില്‍ കാര്യമുണ്ട്.  ഫൈസല്‍ അഹ്സനി ഉളിയില്‍         പൊന്നും തിരൂര്‍ പൊന്നും തമ്മിലുള്ള മാറ്റം തന്നെയാണ് ഇസ്ലാമും ജമാഅത്തെ ഇസ്ലാമിയും തമ്മിലുള്ളത്. പൊന്നുനോട്ടം തീരെ അറിയാത്തവരെ പറ്റിക്കാം. പണയം വെച്ച് പണം തട്ടാം. കഴുത്തിലണിഞ്ഞ് പുതുമാരനെയും മഹ്ര്‍ നല്‍കി അമ്മോശനെയും […]

സന്ധിചെയ്യാത്ത പണ്ഡിതജീവിതങ്ങള്‍

  മഖ്ദൂം പണ്ഡിതന്മാര്‍ പരാമര്‍ശിക്കാതെ പോയ വിഷയങ്ങളുണ്ടോ? ഇസ്ലാമിക സമൂഹത്തിന് വേണ്ടി ഇസ്ലാമിനെ ഏറ്റവും ലളിതമായ വിശദീകരിച്ചവരാണിവര്‍. അവരുടെ ഫിഖ്ഹും തസവ്വുഫും സര്‍ഗാത്മക ഭാവനകളും നിറവേറ്റിയ ദൌത്യം ഇതൊന്നുമാത്രമായിരുന്നു. പണ്ഡിതകേരളം – പഠനം സ്വാലിഹ് പുതുപൊന്നാനി മഖ്ദൂമുമാര്‍ ആചാരങ്ങളെ അനുകൂലിച്ചു നില്‍ക്കുക മാത്രമല്ല, വേണ്ടാത്തവ വെട്ടിനിരത്താനും അവര്‍ മറന്നിട്ടില്ല.തെളിവായുദ്ധരിക്കുന്ന ഹദീസുകള്‍ വ്യാജമായതു കൊണ്ടാണ് അവരിക്കാര്യം തള്ളിക്കളഞ്ഞത്. അതിന്ന്, ചില ഉദാഹരണങ്ങള്‍ കാണുക: 1. റഗാഇബ് നിസ്കാരം : റജബിലെ ആദ്യ വെള്ളിയാഴ്ച രാവില്‍ പന്ത്രണ്ടു റക്അത്ത് നിസ്കരിക്കുന്ന അനാചാരം. 2. […]

മൃഗങ്ങള്‍ക്കും മാലാഖമാര്‍ക്കും മധ്യേ

“മലക്കുകള്‍ അറിവിലൂടെ സുരക്ഷിതരായി, ജന്തുക്കള്‍ അജ്ഞതയിലൂടെയും… മനുഷ്യരാവട്ടെ രണ്ടിനുമിടയില്‍ പാടുപെടുന്നു….” “മുമ്പ് കാലത്ത് വിഗ്രഹങ്ങളെ ആരാധിക്കുകയും അവക്കുമുമ്പില്‍ പ്രണമിക്കുകയും ചെയ്യുന്നവരായിരുന്നു അവിശ്വാസികള്‍. പക്ഷേ, ഇപ്പോള്‍ വിധേയത്വത്തില്‍ നമ്മളും അവരോട് സാദൃശ്യം പുലര്‍ത്തുന്നു. നാം മംഗോളിയര്‍ക്കു മുമ്പില്‍ നമ്രശിരസ്കരായി ഊഴം കാത്തു നില്‍ക്കുകയും അതേ സമയം സ്വയം മുസ്ലിംകളായി ഗണിക്കുകയും ചെയ്യുന്നു. ഒപ്പം സ്വന്തം അഹന്തയെ യഥാര്‍ത്ഥ സ്വത്വമായി ധരിച്ചു വശാവുകയും ചെയ്തിരിക്കുന്നു. നമുക്കകത്തും ഒരുപാട് വിഗ്രഹങ്ങളുണ്ട്. ആര്‍ത്തി, അഹംഭാവം, അസൂയ, ദേഹേച്ഛ എന്നിങ്ങനെ.. അവയോരോന്നിനും വിധേയരാണ് നാം. […]