Article

നാവും കരളും

പുല്ലമ്പാറ ശംസുദ്ദീന്‍ അവള്‍ കാര്യം മനസ്സിലാവാതെ വേഗം വാതില്‍ തുറന്നു. വേഗം അകത്തു കയറി നന്നായി പരിശോധിച്ചു. “എന്താണുപ്പാ?”, “അബ്ദുല്ലയെ കാണുന്നില്ല.” “അതിനിവിടെ നോക്കുന്നതെന്തിനാ? “എവിടെയെങ്കിലും ഒളിച്ചിരിക്കുന്നുണ്ടോ എന്നറിയേണ്ടേ?” യജമാനന്‍ തിരിച്ചെത്തി. പെണ്‍മക്കള്‍ ഞെട്ടിപ്പോയി. ഇനി ആ അബ്ദുല്ല എന്തൊക്കെ പൊല്ലാപ്പുകളാണ് ഉണ്ടാക്കുക എന്നറിയില്ല. “അല്ലെടോ, ഇവരാരെങ്കിലും പുറത്തുപോയോ?” “ഇല്ല.” “ഏല്പിച്ച പണികളൊക്കെ കൃത്യമായി ചെയ്തു തീര്‍ത്തോ?” “ഉവ്വ്.” യജമാനന്‍ കടന്നുപോയി. കുളിയും വിശ്രമവുമൊക്കെ കഴിഞ്ഞ് വീണ്ടും അബ്ദുല്ലയെ വിളിച്ചു. “വാ, ഇവിടെ.” “കല്‍പിച്ചാലും.” “നല്ലൊരു ആടിനെ […]

ഭൗതികവാദിയുടെ മതം.

അബ്ദുല്‍ സമദ് കെ കറകളഞ്ഞ ഒരു ഭൌതികവാദിക്കു പോലും ഒറ്റയടിക്ക് തള്ളിക്കളയാനാവാത്ത സവിശേഷതകള്‍ ഉള്‍കൊള്ളുന്നു ഇസ്ലാം. ഭൌതിക വാദിയെ അത് കൂടെക്കൂടെ തന്റെ ആശയപ്രപഞ്ചത്തിലേക്ക് വിളിച്ചുകൂട്ടുന്നതെങ്ങനെയാണ്? ‘പിജിയും മതങ്ങളും’ എന്ന വിഷയത്തില്‍ ഇടപെടുന്ന ചിന്ത.      കേരളത്തിലെ അറിയപ്പെടുന്ന മാര്‍ക്സിസ്റ് സൈദ്ധാന്തികനും ചിന്തകനും, എഴുത്തുകാരനുമായ പി.ഗോവിന്ദപിളള തന്റെ അഭിമുഖ സംഭാഷണത്തില്‍ ഇങ്ങനെ പ്രസ്താവിക്കുന്നു: “”പലതും വെച്ചുനോക്കുമ്പോള്‍ ഏററവും നല്ല മതം ഇസ്ലാം മതം ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പുണ്യഗ്രന്ഥങ്ങളിലേക്കും വെച്ച് ഏററവും നല്ലത് ഖുര്‍ആനാണ് എന്നാണ് […]

മൗലിദുകളുടെ സാമൂഹികത

  ഇഷ്ടത്തോടു കൂടെ ഒരാളെ നോക്കിയാല്‍ ഉള്ള തെറ്റുപോലും കാണില്ല. ഇഷ്ടമില്ലാതെ നോക്കിയതാണെങ്കില്‍ ഇല്ലാത്തതും കാണും. “വഐനുര്‍റിളാ അന്‍കുല്ലി ഐബിന്‍…..” എന്ന അറബി കാവ്യത്തിന്റെ താത്പര്യവും അതാണ്. മുത്തുനബിക്കില്ലാത്ത തെറ്റുകള്‍ കാണുന്നതും മൌദൂദിക്കുള്ള പാളിച്ചകള്‍ കാണാതിരിക്കുന്നതും ഇഷ്ടക്കേട് കൊണ്ടുതന്നെയാണ്. സി ഹംസ              റസൂലിനെ സ്തുതിക്കുന്നതാണ് മൌലിദുകള്‍. എന്തുകൊണ്ട് റസൂല്‍ സ്തുതിക്കപ്പെടണം എന്നൊരാലോചന നടത്തുമ്പോള്‍ നമുക്ക് തോന്നുന്ന ഒരുപാട് സാധാരണ കാര്യങ്ങളുണ്ട്. നമ്മള്‍ ഒരു കാറ് വാങ്ങിയാല്‍ അതെപ്പറ്റി എന്തെല്ലാം […]

കിടക്കപ്പായയിലേക്ക് പെരുന്നാളും കൊണ്ടുപോയ ഉസ്താദ്

  ആ കൂരയില്‍ അന്ന് മൂന്ന് പെരുന്നാളായിരുന്നു. ഒന്ന് കാത്തു കാത്തിരുന്നാലും കിട്ടാത്ത ഒരു വലിയ മനുഷ്യന്‍ വിളിക്കാതെ വന്നു കേറിയത്. രണ്ട്, ദിവസവും സമയവും കൃത്യപ്പെടുത്തി നടത്തേണ്ട ബുര്‍ദ മജ്ലിസ് ക്ഷണിക്കാതെ വന്നത്. പിന്നെ, ഗൃഹനാഥന്‍ സൂക്കേട് ബാധിച്ച് കഷ്ടിച്ചു കഴിയുന്ന കൂരയില്‍ വെന്ത നെയ്ച്ചോറും പൊരിച്ചമീനും മണക്കുന്നത്. ഫൈസല്‍ അഹ്സനി രണ്ടത്താണി ഉമറാക്കയെവിടെ? ഇന്ന് മീന്‍ പിടിക്കാനൊന്നും പോയില്ലേ ആവോ?’ കൊടിഞ്ഞിയില്‍ വാഹനമിറങ്ങി കുണ്ടൂര്‍ ഉസ്താദ് എന്ന കുറിയ വലിയ മനുഷ്യന്‍ അന്വേഷിക്കുകയാണ്. ഉമറാക്കാനെ […]

വേദനിക്കുന്നവര്‍ക്ക് കാവല്‍

SYS സാന്ത്വനം എത്രമേല്‍ ചെയ്തെങ്കിലാണ് നമുക്ക് സഹജീവികളോടുള്ള ബാധ്യതകള്‍ നിറവേറ്റാനാവുക? വേദനകള്‍ തിന്നു ജീവിക്കാന്‍ വിധിക്കപ്പെട്ട അനേകായിരങ്ങളിലൊരാള്‍ക്കെങ്കിലും ഒരു വാക്കിനാല്‍, ഒരു പുഞ്ചിരിയാല്‍, ഹൃദ്യമായ പെരുമാറ്റത്താല്‍, ഒരു കൈ സഹായത്താല്‍ സാന്ത്വനമരുളാന്‍ കഴിയുമെങ്കില്‍ നാമെന്തിനറച്ചു നില്‍ക്കണം? മുഹമ്മദ് പറവൂര്‍    സ്രഷ്ടാവില്‍ അചഞ്ചലമായി വിശ്വസിക്കുക; അവന്റെ മലക്കുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചക•ാരിലും അന്ത്യനാളിലും വിധി നിശ്ചയത്തിലും വിശ്വസിക്കുക. ആ വിശ്വാസം നിന്റെ മനസ്സിനെ പ്രകാശപൂരിതമാക്കും. അകം തെളിയുമ്പോള്‍ ആര്‍ദ്രതയുടെ ഉറവപൊട്ടും. അതില്‍ നിന്ന് സഹജീവി സ്നേഹത്തിന്റെ തെളിനീരൊഴുകും. ആ […]