Article

മാധ്യമങ്ങളുടെ അധികാര ശുശ്രൂഷകള്‍

മാധ്യമങ്ങളുടെ അധികാര ശുശ്രൂഷകള്‍

2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ക്ക് അതീതമായ മത്സരമായിരിക്കും. പതിവുകളൊക്കെയും മാറ്റിയെഴുതപ്പെട്ടതായിരുന്നു ഇന്ത്യയുടെ കഴിഞ്ഞുപോയ വര്‍ഷങ്ങള്‍. ഇതിന്റെ അനുഭവങ്ങള്‍ ജാഗ്രതയോടെ വരും തിരഞ്ഞെടുപ്പിനെ നേരിടാന്‍ ജനങ്ങളെ തയാറാക്കിയിട്ടുണ്ടോ എന്ന് കാത്തിരുന്ന് കാണാം. ഇന്ത്യയുടെ ഭാവിയെപ്പറ്റിയുള്ള വലിയ ആശങ്കകളില്‍ ഒന്നാണ് നരേന്ദ്രമോഡിയുടെ തിരിച്ചുവരവ്. ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയെയും പോലെയായിരുന്നില്ല കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ നരേന്ദ്രമോഡിയുടെ ഭരണം. രാജ്യത്തിന്റെ ഹൃദയം തകരാന്‍ ഇടയാക്കി. അതുകൊണ്ടുതന്നെയാണ് ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു കൂട്ടം കലാസാംസ്‌കാരിക പ്രവര്‍ത്തകന്മാര്‍ ഇത്തവണ ബി.ജെ.പിക്ക് എതിരെ വോട്ട് നല്‍കണമെന്ന ആവശ്യവുമായി […]

ഇസ് ലാമിനെ ജാതീയമാക്കാനുള്ള വ്യഗ്രതകള്‍

ഇസ് ലാമിനെ ജാതീയമാക്കാനുള്ള വ്യഗ്രതകള്‍

പലകാരണങ്ങളാല്‍ കേരളീയ മുസ്ലിംകള്‍ക്ക് ലഭ്യമായ സാമൂഹികമായ ഔന്നത്യം മറ്റിടങ്ങളില്‍ പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ ഭാഗങ്ങളില്‍ വേണ്ടത്ര ലഭ്യമായിട്ടില്ല. തല്‍ഫലമായി കേരളീയ സാഹചര്യത്തില്‍ നിന്ന് വിഭിന്നമായി സാമൂഹ്യമായ വേര്‍തിരിവുകള്‍ ഉത്തരേന്ത്യന്‍ മണ്ണില്‍ പ്രത്യക്ഷമായി തന്നെ കാണാന്‍ സാധിക്കും. അവിടെ അഷ്‌റഫികള്‍, അജ്‌ലാഫുകള്‍ എന്നിങ്ങനെയുള്ള സാമൂഹ്യമായ വിഭജനം മുസ്ലിംകള്‍ക്കിടയിലുണ്ട്. പക്ഷേ അതൊരിക്കലും ജാതിയത എന്ന് പൊതുവില്‍ വിവക്ഷിക്കപ്പെടുന്ന, ഇന്ത്യന്‍ ചുറ്റുപാടില്‍ കൃത്യമായ തായ്വേരുകള്‍ ഉള്ള ജാതീയതയോട് സാമ്യത പുലര്‍ത്തിയിട്ടില്ല. മാത്രമല്ല ഇസ്‌ലാമിക ദര്‍ശനങ്ങളുടെ യാതൊരു പിന്‍ബലവും ഇല്ലാത്ത ഒരു അനാചാരം തുടര്‍ന്നുപോരുന്നതില്‍ […]

കോണ്‍ഗ്രസ് തെറ്റുതിരുത്തുകയാണ്

കോണ്‍ഗ്രസ് തെറ്റുതിരുത്തുകയാണ്

ഗര്‍വിഷ്ഠമായ ഒരു കാലത്തിന്റെ സായന്തനങ്ങള്‍ എന്നത് പ്രചുരപ്രചാരമുള്ള രൂപകങ്ങളില്‍ ഒന്നാണ്. കാലം വലിയ തിരുത്തല്‍ ശക്തിയാണെന്ന ചിരന്തനപാഠമാണ് ആ രൂപകത്തിന്റെ കേന്ദ്രം. പിന്നിട്ട വഴികളില്‍ അഹങ്കാരവും അടയാളവുമായിരുന്ന ചമയങ്ങളഴിച്ച് ആ വഴിയോരോന്നിലും പിണഞ്ഞ പാളിച്ചകളെ ഓര്‍ത്തെടുക്കുന്ന മഹാകാലം. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ, ജനാധിപത്യ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷിയും അതിദീര്‍ഘകാലം ഇന്ത്യയുടെ ഭരണാധികാരികളുമായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ സായന്തനത്തിലാണ്. അതും അക്ഷരാര്‍ഥത്തില്‍ ഗര്‍വിഷ്ഠമായിരുന്ന ഒരു കാലത്തിന്റെ സായന്തനത്തില്‍. തെറ്റുകള്‍ തിരിച്ചറിഞ്ഞ് തിരുത്താന്‍ കാലം സമ്മാനിക്കുന്ന ഇടവേളയാണല്ലോ സായന്തനം. […]

നരേന്ദ്ര മോഡി: പെരും നുണയായിരിക്കും ഏക കാരണം

നരേന്ദ്ര മോഡി: പെരും നുണയായിരിക്കും ഏക കാരണം

‘അബ് കി ബാര്‍ മോഡി സര്‍കാര്‍’ എന്നതായിരുന്നു 2014ലെ ബി ജെ പി മുദ്രാവാക്യം. ഇത്തവണ അത് ‘നമോ എഗൈനും’ ‘അബ് കി ബാര്‍ ചാര്‍ സൗ പാര്‍’ എന്നതുമൊക്കെയാണ്. എല്ലാ അര്‍ത്ഥത്തിലും ഏകാധിപത്യം സ്ഥാപിക്കുക എന്നതാണ് സംഘ്പരിവാറിന്റെ ലക്ഷ്യം. മോഡിസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ സഭയില്‍ കൊണ്ടുവന്ന കര്‍ഷക ഭൂമി ഏറ്റെടുക്കുന്ന ബില്ലിനെ തീരെ ദുര്‍ബലമാണെന്ന വിലയിരുത്തലില്‍ പ്രതിപക്ഷം തോല്‍പിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ലോകസഭ കടന്നാലും രാജ്യസഭയില്‍ വീഴുമെന്ന സ്ഥിതികൂടിയായപ്പോഴാണ് ഓര്‍ഡിനന്‍സുകളിറക്കി മാത്രം കാര്യം സാധിക്കുന്ന വഴി […]

ധൈഷണിക ഇസ്‌ലാമിലെ വിപ്ലവകാരി

ധൈഷണിക ഇസ്‌ലാമിലെ വിപ്ലവകാരി

ഷെയ്ഖ് ഓഫ് ലെവന്ത്, ഷഹീദ് അല്‍ മിഹ്‌റാബ് എന്നീ നാമങ്ങളില്‍ വിശ്രുതനായ സഈദ് റമളാന്‍ ബൂത്വി 1921 തുര്‍കിക്കടുത്തുള്ള ബൂട്ടാന്‍ ദ്വീപിലെ ഐന്‍ ദിവാര്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു. എണ്‍പതിനാല് വര്‍ഷത്തെ വിപ്ലവകരമായ ജീവിതത്തിനൊടുവില്‍ 2013 മാര്‍ച്ച് 21നു ഡമസ്‌കസിലെ മസ്ജിദുല്‍ ഈമാന്‍ ഭീകരാക്രമണത്തില്‍ റമളാന്‍ ബൂത്വി കൊല്ലപ്പെടുമ്പോള്‍ മുസ്‌ലിം അക്കാദമിക് ലോകത്തിനു നഷ്ടമായത് തലയെടുപ്പുള്ളൊരു പണ്ഡിതനെയായിരുന്നു. പാരമ്പര്യ ഇസ്‌ലാമിക അധ്യാപനങ്ങളെ ആധുനിക സെക്കുലര്‍ പാഠ്യ പദ്ധതികള്‍ സന്നിവേശിപ്പിച്ച് പഴമയുടെ തനിമ ചോരാതെ നില നിര്‍ത്തിയാണ് ബൂത്വി […]