Article

ശബ്ദഗാംഭീര്യംകൊണ്ട് ജനാധിപത്യത്തെ ജയിക്കാനാവില്ല

ശബ്ദഗാംഭീര്യംകൊണ്ട് ജനാധിപത്യത്തെ ജയിക്കാനാവില്ല

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് 2019 എങ്ങനെയാണ് ഭിന്നമാകുന്നത്? ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്ത്യന്‍ യൂണിയന്റെ ഭരണനേതൃത്വത്തില്‍ മാറ്റമുണ്ടാകുമോ ഇല്ലയോ എന്ന് നിശ്ചയിക്കുക. 2014ലെ തിരഞ്ഞെടുപ്പിലേക്കുള്ള യാത്ര, നരേന്ദ്ര മോഡി തുടങ്ങുന്നത് കരുത്തനായ നേതാവ് എന്ന പ്രതിച്ഛായ, കൃത്രിമമായി സൃഷ്ടിച്ചുകൊണ്ടായിരുന്നു. അതിന് സകല അവസരവും തുറന്നിടുന്നതായിരുന്നു അന്നത്തെ രാഷ്ട്രീയ സാഹചര്യം. മൃദുഭാഷിയായ, നെഹ്‌റു കുടുംബത്തിന്റെ അവകാശികളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തിലുള്ള സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നിര്‍ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുന്നയാളെന്ന ആരോപണം നേരിടുന്ന മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി സ്ഥാനത്ത്. മന്ത്രിസഭയെയോ […]

ബഷീറിന്റെ കഥാലോകവും മലയാള ഭാഷയും

ബഷീറിന്റെ കഥാലോകവും മലയാള ഭാഷയും

അനുഭവങ്ങളുടെ പലപല ലോകങ്ങളിലൂടെ ഏതാണ്ട് എട്ടുവര്‍ഷം നീണ്ട ബഷീറിന്റെ യാത്ര ഒടുവില്‍ ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്ക വരെയെത്തി. ഒരു പുരുഷായുസ്സില്‍ ചെയ്യാന്‍ കഴിയുന്ന സര്‍വവിധ തൊഴിലുകളും ഇതിനിടയില്‍ ചെയ്തുനോക്കി. തലയോലപ്പറമ്പില്‍ നിന്നും അക്ഷരങ്ങളുടെ താളിയോലക്കെട്ടുകളിലേക്കുള്ള ഒരു മഹാപ്രതിഭയുടെ യാത്രയായി അത് മാറി. ബഷീര്‍ ഒരിക്കലും വാക്കുകളുടെ പിറകെ പോയില്ല; മറിച്ച് ഭാഷ അദ്ദേഹത്തിന്റെ തൂലികത്തുമ്പിലേക്ക് കരഞ്ഞുവിളിച്ചുകൊണ്ട് ഒഴുകിയെത്തുകയായിരുന്നു. അതുകൊണ്ടാണ് മലയാള ഭാഷയില്‍ എല്ലാ അക്ഷരങ്ങളും അറിയില്ലെന്ന് പറഞ്ഞ ഈ കഥാകാരന്‍ ഒരു പുതുഭാഷയുടെ ശബ്ദതാരാവലി തന്നെ മലയാളത്തില്‍ […]

ഒരാളെയും പിന്നിലാക്കാതെ

ഒരാളെയും പിന്നിലാക്കാതെ

മാര്‍ച്ച് 22, ലോക ജലദിനം. ശുദ്ധജലത്തിന്റെ പ്രാധാന്യത്തെയും ശുദ്ധജല വിഭവങ്ങളെയും സ്രോതസുകളെയും സുസ്ഥിര മാര്‍ഗത്തിലാക്കേണ്ടതിന്റെ അനിവാര്യതയെയും സൂചിപ്പിച്ചു കൊണ്ടാണ് ഐക്യരാഷ്ട്രസഭ എല്ലാ വര്‍ഷവും മാര്‍ച്ച് 22 ആഗോള ജലദിനമായി ആചരിക്കുന്നത്. ലോകം നേരിടുന്ന ശുദ്ധജലവുമായി ബന്ധപ്പെട്ട കാലികമായ വെല്ലുവിളികള്‍ക്കുള്ള പരിഹാരമാര്‍ഗമെന്ന നിലയില്‍ ഏറ്റവും അനുയോജ്യമായ ഒരു പ്രമേയത്തെ മുന്‍നിര്‍ത്തിയാണ് ഓരോ വര്‍ഷവും ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കാറുള്ളത്. സര്‍വ ചേതന, അചേതന വസ്തുക്കള്‍ക്കും മാനവരാശിക്ക് പ്രത്യേകിച്ചും അതിജീവനത്തിന് ആവശ്യമായ ജലമെത്തിക്കുക എന്ന സമത്വാധിഷ്ഠിത സന്ദേശമാണ് ‘ഘലമ്ശിഴ ചീ ഛില […]

അപകടകരമായ ചിന്തയുടെ അധ്യക്ഷപ്രസ്ഥാനം

അപകടകരമായ ചിന്തയുടെ അധ്യക്ഷപ്രസ്ഥാനം

2014 സെപ്തംബര്‍ 8 നു ആസ്ട്രേലിയ കേന്ദ്രമായി പ്രസിദ്ധീകരിക്കുന്ന ‘ദി കോണ്‍വെര്‍സേഷന്‍’ മാഗസിന്‍ ഭീതിദമായൊരു വിവരം പുറത്തുവിടുകയുണ്ടായി. തൊട്ടുപിറ്റേന്നു തന്നെ ‘ദി ഗാര്‍ഡിയന്‍’ പത്രം ഇത് പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. ഇസ്‌ലാമിക സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ബഗ്ദാദി ഇറാഖിലെ മൊസൂളില്‍ ജുമുഅ വേളയില്‍ മൊസൂള്‍ കേന്ദ്രീകരിച്ച് ഇസ്‌ലാമിക രാഷ്ട്രം പ്രഖ്യാപിച്ച് ശേഷം രാഷ്ട്രത്തിന്റെ ഖലീഫയായി സ്വയം അവരോധിച്ച് പ്രസംഗിച്ചു. ആ പ്രസംഗത്തില്‍ തന്നെ പ്രചോദിപ്പിച്ച ആശയധാര അബുല്‍ അഅ്‌ലാ മൗദൂദിയുടേതായിരുന്നുവെന്നുപറഞ്ഞ ബഗ്ദാദി മൗദൂദിയെ നീണ്ട നേരം ഉദ്ധരിക്കുകയും ചെയ്തുവെന്നാണ് […]

വാര്‍ത്തകള്‍ സമാധാനമുണ്ടാക്കട്ടെ

വാര്‍ത്തകള്‍ സമാധാനമുണ്ടാക്കട്ടെ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി ഉപയോഗിക്കുന്ന പ്രധാന ആയുധം സാമൂഹിക മാധ്യമങ്ങളാകും. ഇന്ത്യയുടെ വിവര സാങ്കേതിക രംഗത്തുണ്ടായ കുതിപ്പ് ഇത് വളരെ എളുപ്പമാക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ മാധ്യമങ്ങള്‍ തിരഞ്ഞെടുപ്പുകാലത്തു വാട്‌സാപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ എങ്ങനയൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ നുണപ്രചാരങ്ങളും, വ്യാജ വാര്‍ത്തകളുടെ കൈമാറ്റവും നടത്തുന്നുണ്ടെന്ന് സൂക്ഷ്മതയോടെ പരിശോധിക്കേണ്ടിയിരിക്കുന്നു. സൈബര്‍രംഗത്ത് വിദഗ്ധമായി പടയാളികളെ നിയോഗിച്ചിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് ബി ജെ പി. ഭരണ പാര്‍ട്ടി കൂടിയായ ബി ജെ പിയുടെ സൈബര്‍ ഇടപെടലുകളെ കുറിച്ച് മാധ്യമ പ്രവര്‍ത്തക സ്വാതി […]