Article

അനുകമ്പയാണ് വിദ്യാഭ്യാസത്തിന്റെ മൂല്യമാകേണ്ടത്

അനുകമ്പയാണ്  വിദ്യാഭ്യാസത്തിന്റെ  മൂല്യമാകേണ്ടത്

ഭാവി വിദ്യാഭ്യാസത്തിന്റെ പ്രത്യേകത അറിവിന്റെ ആധിക്യമാണ്. പണ്ടു കാലത്ത് അറിവ് എല്ലാവര്‍ക്കും ലഭ്യമായിരുന്നില്ല. ആ അവസ്ഥയില്‍ നിന്ന് മാറി അറിവിന്റെ ആധിക്യം ഒരു പ്രധാന പ്രശ്‌നമായി ഇന്ന് മാറിയിട്ടുണ്ട്. കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും യുഗത്തില്‍ ഇത് നമുക്ക് ബോധ്യമാണ്. അറിവിന്റെ ആധിക്യം കൊണ്ട് നമ്മള്‍ വളരെ കണ്‍ഫ്യൂസ്ഡ് ആയ അവസ്ഥയിലെത്തിയിരിക്കുന്നു. ഏതെങ്കിലും ഒരു വിഷയത്തെപ്രതി ഗൂഗിളില്‍ തിരഞ്ഞാല്‍ പതിനായിരക്കണക്കിന് ലിങ്കുകളാണ് തുറന്നുവരുന്നത്. ഇതില്‍ ഏത് എടുക്കണമെന്നത് വലിയൊരു പ്രശ്‌നമാണ്. ഈ പ്രശ്‌നത്തിന്റെ തുടക്കം ആരംഭിക്കുന്നത് വ്യാവസായിക വിപ്ലവത്തിന്റെ കാലത്താണ്. […]

മനുഷ്യന്റെ മതം രാജ്യത്തിന്റെ മതേതരത്വം

മനുഷ്യന്റെ മതം  രാജ്യത്തിന്റെ മതേതരത്വം

ഞാന്‍ പലസ്ഥലങ്ങളിലും മതനിരപേക്ഷതയുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് സംസാരിക്കാറുണ്ട്. പക്ഷേ, ഇത്രയും ഭംഗിയായി, കൃത്യമായി വിഷയം എഴുതിവെച്ചത് കണ്ടിട്ടില്ല. അതെഴുതിയ ആളോട് ജോലി കൊണ്ട് എഡിറ്ററായ എനിക്ക് അസൂയ തോന്നുന്നു. അത്രക്ക് കൃത്യമായാണ് വാക്കുകള്‍ എഴുതിവെച്ചിട്ടുള്ളത്; മനുഷ്യന്റെ മതം, രാജ്യത്തിന്റെ മതേതരത്വം. ഇത് ഗംഭീരമായൊരു ആശയമാണ്. നമ്മുടെ ഭരണഘടന നിർമാണസഭയിലെ വലിയ മനുഷ്യരുടെ മനസ്സിലുണ്ടായിരുന്ന ആശയം ഇതായിരിക്കണം. മതം സ്വകാര്യമാണ് എന്ന് കരുതുമ്പോള്‍തന്നെ ജവഹര്‍ലാല്‍ നെഹ്‌റു സെക്കുലറായ മനുഷ്യനായിരുന്നു. അദ്ദേഹത്തിന് മതവിശ്വാസമുണ്ടായിരുന്നില്ല. അംബേദ്കറെ സംബന്ധിച്ചിടത്തോളം മതം ടൂള്‍ […]

ജനങ്ങളാണ് പരമാധികാരത്തിന്റെ ഉത്തരം

ജനങ്ങളാണ്  പരമാധികാരത്തിന്റെ ഉത്തരം

രാജ്യത്തിന്റെ അടിസ്ഥാന രേഖയാണ് നമ്മുടെ ഭരണഘടന. 1949 നവം 26ന് നിയമനിർമാണ സഭ അംഗീകരിക്കുന്നതോടെയാണ് ഭരണഘടന നിലവിൽ വരുന്നത്. പിന്നീട് രണ്ട് മാസം കൂടെ കഴിഞ്ഞതിന് ശേഷമാണ് രാജ്യത്തിന്റെ അടിസ്ഥാന രേഖയായി ഭരണഘടന അംഗീകരിക്കപ്പെടുന്നത്. ഭരണഘടന പുറത്തിറങ്ങിയ സമയം ഇതിനെ നിശിതമായി വിമർശിച്ചവരുണ്ട്. ആർ എസ് എസിന്റെ മുഖപത്രമായ ഓർഗനൈസർ വാരിക “മനുസ്മൃതിയെ ഉൾക്കൊള്ളാത്തത് കൊണ്ട് ഇന്ത്യയുടെ സവിശേഷമായ സംസ്കാരത്തെ ഉൾക്കൊള്ളുന്ന ഒന്നല്ല’ ഇതെന്ന വാദം ഉന്നയിച്ചിരുന്നു. “വിദേശ ചിന്താധാരകളുമായി ചേർന്നു നിൽക്കുന്നതിനാൽ ഇന്ത്യയിലെ ഹിന്ദുക്കൾക്ക് അംഗീകരിക്കാനാകുന്ന […]

നേരിൻ വെള്ളിവെളിച്ചച്ചെരുവിൽ

നേരിൻ വെള്ളിവെളിച്ചച്ചെരുവിൽ

ഭിന്നഭാവങ്ങളുള്ള പലതരം പ്രതിസന്ധികളെ ഒരേസമയം അഭിമുഖീകരിക്കേണ്ട സാഹചര്യമാണ് ആഗോള ഇസ്‌ലാമിക സമൂഹത്തിനുള്ളത്. ഇന്ത്യൻ അവസ്ഥ അതിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല. അതിസൂക്ഷ്മമായി അവലോകനം ചെയ്തും സവിശേഷമായ പരിശോധനകൾ നടത്തിയും ജാഗ്രതയോടെ ഓരോ അടിയും മുന്നോട്ടു വെക്കുക എന്നതാണ് മുന്നേറ്റത്തിനുള്ള പോംവഴി. സമുദായത്തിനകത്ത് ആളെ തിരിച്ചറിയാനാകാത്ത വിധം അരിച്ചെത്തുന്ന അതിവൈകാരികതകൾ, പ്രഹരശേഷി ഏറെയുള്ള ഫാഷിസത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ പകർന്നാട്ടങ്ങൾ, പുതിയ സാംസ്കാരിക പ്രശ്നങ്ങൾ തുടങ്ങി വ്യത്യസ്ത വിഷയങ്ങളെ അഭിസംബോധന ചെയ്തല്ലാതെ സമുദായ ഗാത്രത്തിന് സുഗമമായ സഞ്ചാരം സാധ്യമല്ല. ഭാവിയെ […]

മതപ്രവർത്തനത്തിന് ഇവിടെയൊരു തടസ്സവുമില്ല

മതപ്രവർത്തനത്തിന്  ഇവിടെയൊരു തടസ്സവുമില്ല

ഇന്ന് പലഭാഗത്തു നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന ശബ്ദമാണ് ജിഹാദ്. ഞാന്‍ ചില പ്രസംഗങ്ങള്‍ കേട്ടിട്ടുണ്ട് അതില്‍ പറയുന്നു: “ഇന്ത്യാ രാജ്യത്ത് മുസ്‌ലിംകള്‍ക്ക് ജീവിതം പ്രയാസമാണ്. അതുകൊണ്ട് എല്ലാവരും ജിഹാദിനൊരുങ്ങണം. ഇന്ത്യാ രാജ്യത്തെ പിടിച്ചടക്കാനല്ല; മറിച്ച് രാജ്യത്ത് മുസ്‌ലിംകള്‍ നേരിടുന്ന പ്രായസങ്ങള്‍ ഇല്ലാതാക്കാനുള്ള പ്രതിരോധമാണ്. അതിനാല്‍ ജിഹാദിന് ആവശ്യമായ യുവാക്കളെ മാറ്റിനിര്‍ത്തുകയാണ് ഉലമാക്കള്‍ ചെയ്യേണ്ടത്. ഇവിടെ മുസ്‌ലിയാക്കന്മാര്‍ ചെയ്യുന്നത് വലിയ അബദ്ധമാണ്. ‘ “ഫത്ഹുല്‍ മുഈന്‍’ മുതല്‍ ശാഫിഈ ഇമാമിന്റെ “ഉമ്മ്’ വരെയുള്ള കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലെല്ലാം ജിഹാദിനെ കുറിച്ചുള്ള […]

1 3 4 5 6 7 350