Article

ഇല്ലാതാവുന്ന മരമാവുകയാണ് മുസ്‌ലിം ലീഗ്

ഇല്ലാതാവുന്ന മരമാവുകയാണ് മുസ്‌ലിം ലീഗ്

രാഷ്ട്രീയത്തിന്റെ ഉപോല്‍പന്നമാണ് അധികാരലബ്ധി. അഥവാ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഫലങ്ങളില്‍ ഒന്ന്. ചിരപുരാതനമായ മരത്തിന്റെ ഉപമയില്‍ ചേര്‍ത്തുകെട്ടിയാല്‍ രാഷ്ട്രീയമെന്നത് പന്തലിക്കേണ്ട ഒരു മരമാണ്. ഭരണാധികാരമെന്നത് അതില്‍ ഉളവാകുന്ന കായ്കനികള്‍ മാത്രവും. ഇതേ ഉപമയില്‍ മരം തന്നെ ഫലമെന്ന് വന്നാല്‍ ഫലമില്ലാതാവുക എന്നാല്‍ മരമില്ലാതാവുക എന്നാണ്. അധികാരലബ്ധിക്കുള്ള വഴിമാത്രമായി രാഷ്ട്രീയം മാറിയാല്‍, അധികാരലബ്ധിയാണ് രാഷ്ട്രീയമെന്ന് വന്നാല്‍ മരത്തിന്റെ ഉപമ രാഷ്ട്രീയത്തെ ചതിക്കും. ഉപമയാല്‍ ചതിക്കപ്പെട്ട രാഷ്ട്രീയപാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. ഇന്ത്യന്‍ നാഷണല്‍ ലീഗില്‍ നടന്ന കൂട്ടത്തല്ലും മൂപ്പിളമത്തര്‍ക്കവും തകര്‍ച്ചയും നാം […]

കണ്ണിന്റെ അഴക് കാഴ്ചകളിലെ അഴുക്ക്

കണ്ണിന്റെ അഴക് കാഴ്ചകളിലെ അഴുക്ക്

ചുറ്റും എന്തെല്ലാം കാഴ്ചകളാണ്! പ്രഭാതവും പ്രദോഷവും മാറി മാറി വരുന്ന വര്‍ണാഭമായ ചിത്രപ്പണികള്‍. നയനാനന്ദകരമായ ദൃശ്യങ്ങള്‍. പ്രപഞ്ചത്തിന്റെ ബാഹ്യമായ കാഴ്ചകള്‍ക്കപ്പുറവും കാണാനാവും വിധം നാള്‍ക്കുനാള്‍ വികസിക്കുന്ന അതിനൂതനമായ സാങ്കേതിക വിദ്യകള്‍, താഴെ കടലാഴിക്കകത്തും മേലെ വിഹായസ്സിനപ്പുറവും നമ്മുടെ കാഴ്ചകളെ വിശാലമാക്കി കൊണ്ടുപോകുന്നു. സൂക്ഷ്മാണുക്കളെപ്പോലും നമുക്ക് കാണാനാവുന്നു. വൈദ്യ-സമുദ്ര-ഭൗമ-വാന-ജ്യോതിര്‍ ശാസ്ത്രങ്ങള്‍ സൂക്ഷ്മനിരീക്ഷണങ്ങളുടെ പുതിയ ലോകങ്ങള്‍ തുറന്നിടുന്നു. തീരെ ചെറിയ കണ്ണുകള്‍കൊണ്ട് നമ്മള്‍ ഒത്തിരി കാണുന്നുണ്ട്. നമ്മളെപ്പോഴെങ്കിലും ഈ കണ്ണുകളെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? മസ്തിഷ്‌കം കഴിഞ്ഞാല്‍ മനുഷ്യശരീരത്തിലെ ഏറ്റവും സങ്കീര്‍ണവും അതി […]

ഇരവ് പകലാവുമ്പോൾ

ഇരവ് പകലാവുമ്പോൾ

“കാലമിനിയുമുരുളും.. വിഷുവരും വർഷം വരും തിരുവോണം വരും പിന്നെയൊരോതളിരിനും പൂ വരും കായ്‌വരും അപ്പോളാരെന്നും എന്തെന്നും ആർക്കറിയാം..’ (സഫലമീ യാത്ര: എൻ എൻ കക്കാട്) നിമിഷങ്ങൾ നേരങ്ങളാകുന്നു. പകലിരവാകുന്നു. ഇരവു പകലാകുന്നു. ദിനരാത്രങ്ങൾ മാസങ്ങളാവുന്നു. മാസങ്ങൾ വർഷങ്ങളാകുന്നു. വർഷങ്ങൾ കാലങ്ങളാകുന്നു. കാലത്തിന്റെ ക്രമബദ്ധമായ ചാക്രിക ചലനം! പ്രപഞ്ച വിധാതാവിന്റെ മഹത്തായ ചര്യ! നോക്കൂ… ഈ ചലനമത്രയും / ഈ ദൈവിക ചര്യകളത്രയും വെറുതെയാണോ? ഒരിക്കലുമല്ല, നിമിഷവും നേരവും ദിനരാത്രങ്ങളും മാസവർഷങ്ങളും കാലങ്ങളുമെല്ലാം പ്രപഞ്ചനാഥന്റെ പരിപാലന ചര്യയിലുൾച്ചേർന്ന വ്യക്തവും […]

പാരമ്പര്യ ഉലമകളും സലഫിസവും: മതത്തിന്റെ ആധികാരികതയെ നിര്‍ണയിക്കുന്ന വിധം

പാരമ്പര്യ ഉലമകളും സലഫിസവും:  മതത്തിന്റെ ആധികാരികതയെ നിര്‍ണയിക്കുന്ന വിധം

വിശുദ്ധമായ ഖുര്‍ആൻ വചനങ്ങളെ വിശകലനം ചെയ്യുന്നതില്‍ പാരമ്പര്യ ഉലമാക്കള്‍ ചരിത്രപരമായി വലിയ പങ്കുവഹിച്ചിട്ടുണ്ട്. ആധികാരിക ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശവാദം ഉന്നയിക്കുന്ന ഇസ്‌ലാമിലെ വ്യത്യസ്തമായ അവാന്തര വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വിയോജിപ്പ് മനസ്സിലാക്കുവാന്‍ മുസ്‌ലിം ധൈഷണിക ചരിത്രത്തിലുടനീളം പാരമ്പര്യ ഉലമാക്കള്‍ വഹിച്ച പങ്ക് പഠിക്കേണ്ടതുണ്ട്. ആധുനികതയുടെ ആഗമനത്തിനു മുമ്പ് ഇന്നത്തെ നൂതനമായ സാങ്കേതിക വിദ്യകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഭൂമിശാസ്ത്രപരമായി പ്രവിശാലമായ പ്രദേശങ്ങളില്‍ മതത്തെ നിര്‍വചിക്കാനുളള ഒരു പ്രാപ്തിയും രാഷ്ട്രങ്ങള്‍ സ്വായത്തമാക്കിയിരുന്നില്ല. മതത്തെ നിര്‍വചിച്ചിരുന്നതും അതിനുവേണ്ടി നിരന്തരം ശബ്ദമുയർത്തിയിരുന്നതും ഉലമാക്കളായിരുന്നു. […]

സ്‌കൂള്‍ തുറക്കട്ടെ, നമ്മുടെ കുഞ്ഞുങ്ങള്‍ കൊല്ലാതിരിക്കാന്‍

സ്‌കൂള്‍ തുറക്കട്ടെ, നമ്മുടെ കുഞ്ഞുങ്ങള്‍  കൊല്ലാതിരിക്കാന്‍

“ഒരു ബന്ധവുമില്ലെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാവുന്ന ഒരു കാര്യം പറയട്ടെ? ഇപ്പോള്‍ കോതമംഗലത്ത് നടന്ന ആ കൊലപാതകമില്ലേ? തോക്ക് എല്ലാം വാങ്ങി, ഒരു മാസത്തോളം പിന്തുടര്‍ന്ന്, പ്ലാന്‍ ചെയ്ത് ഒരു പെണ്‍കുട്ടിയുടെ നേര്‍ക്ക് രണ്ട് തവണ വെടിവെച്ച് കൊന്ന സംഭവം? ചോര ഒക്കെ തെറിച്ച് കാണില്ലേ? ചോര ചീറ്റി ഒഴുകും. ആ പെണ്‍കുട്ടി അലറിവിളിച്ചിട്ടുണ്ടാവും. വെടികൊണ്ട് മരിച്ചാല്‍ പിടയാതിരിക്കുമോ? പിടഞ്ഞുകാണും. കൊല്ലല്ലേ എന്ന് ദയനീയമായി നോക്കിയിട്ടുണ്ടാവും. വെടിവെച്ച ആ പയ്യന്‍ അത് നോക്കി നിന്നിട്ടുണ്ടാവും. എന്നിട്ട് കൈ ഒരു […]

1 72 73 74 75 76 350