Article

കഅ്ബയുടെ ചൈതന്യത്തില്‍

കഅ്ബയുടെ ചൈതന്യത്തില്‍

ഖത്തറില്‍ നിന്ന് ഇഹ്റാം ചെയ്തിട്ടുണ്ട്. ഇനി ത്വവാഫും സഅ്യും കഴിഞ്ഞ് മുടി മുറിച്ചാല്‍ ഉംറ കഴിഞ്ഞു. ത്വവാഫ് ചെയ്യാനാണ് മത്വാഫില്‍ ഇറങ്ങിയത്. ത്വവാഫിന് വുളൂഅ് നിബന്ധനയാണ്. നാല് മദ്ഹബ് പ്രകാരവും സ്വഹീഹാകുന്ന വുളൂഅ് നേരത്തേ എടുത്തിട്ടുണ്ട്. തിരക്കിനിടയില്‍ ഏതെങ്കിലും സ്ത്രീയെ സ്പര്‍ശിച്ചു പോയാലോ. ഹനഫീ മദ്ഹബ് പ്രകാരം ത്വവാഫ് പൂര്‍ത്തിയാക്കാമല്ലോ. പക്ഷേ മനസ്സ് നിറയെ അല്ലാഹുവും കണ്ണ് നിറയെ കഅ്ബയും ചുണ്ടുകളില്‍ ദിക്ര്‍ ദുആകളുമാണെങ്കില്‍ പിന്നെ പുറം ലോകത്ത് നടക്കുന്ന കാര്യങ്ങളെങ്ങനെ അറിയാന്‍? ഇങ്ങോട്ട് സ്പര്‍ശനമുണ്ടായാല്‍ വുളൂഅ് […]

അയോധ്യയില്‍ നിന്ന് ഓണപ്പറമ്പിലെത്തുമ്പോള്‍

അയോധ്യയില്‍ നിന്ന് ഓണപ്പറമ്പിലെത്തുമ്പോള്‍

എന്തിന്‍റെയൊക്കെ പേരിലാണോ ഇന്ത്യയിലെ മുസ്ലിംകള്‍ വലതുപക്ഷ ഹൈന്ദവ ഫാസിസ്റ്റുകളെ കഴിഞ്ഞ ദശകങ്ങളില്‍ വിചാരണ ചെയ്തതും അവര്‍ക്ക് രാഷ്ട്രീയ അസ്പൃശ്യത കല്‍പിച്ചതും, അതെ പ്രവര്‍ത്തികള്‍ മുസ്ലിം സമുദായത്തിന്‍റെ പേരില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ ചെയ്തു കൂട്ടുന്പോള്‍ മുസ്ലിം രാഷ്ട്രീയത്തിന്‍റെ അസ്തിത്വം തന്നെയാണ് റദ്ദായിപ്പോകുന്നത്. കണ്ണൂരില്‍ നിന്ന് എം ടി മുഹമ്മദലി കേരളത്തിന്‍റെ രാഷ്ട്രീയ സാമൂഹിക മണ്ഡലത്തില്‍ സവിശേഷമായ സ്വഭാവ വിശേഷങ്ങളെ പ്രകടിപ്പിക്കുന്ന ഭൂപ്രദേശമാണ് കണ്ണൂരിന്‍റേത്. സഹകരണ പ്രസ്ഥാനങ്ങള്‍ക്കും ഗ്രന്ഥശാലാ പ്രസ്ഥാനത്തിനും ഒരുപോലെ വളക്കൂറുള്ള മണ്ണ്, അതിനു സമാന്തരമെന്നോണം വളര്‍ന്നു പന്തലിച്ച […]

തെലങ്കാനയിലെ മുസ്ലിം ആശങ്കകള്‍

തെലങ്കാനയിലെ  മുസ്ലിം ആശങ്കകള്‍

തെലങ്കാന സംസ്ഥാന രൂപീകരണത്തിന് കോണ്‍ഗ്രസ് പച്ചക്കൊടി കാണിക്കുന്പോള്‍, അത് മേഖലയിലെ മുസ്ലിംകളില്‍ പ്രതീക്ഷകളെക്കാള്‍ ആശങ്ക പകരുന്നതിന്‍റെ സൂചനകളാണ് ലഭിക്കുന്നത്. തെലങ്കാന സംസ്ഥാന രൂപീകരണത്തിനെതിരെ മേഖലയിലെ പ്രബല മുസ്ലിം സംഘടനയായ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എംഐഎം) പ്രസിഡന്‍റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഉവൈസി ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ ഈ ആശങ്കകളുടെ പ്രകടമായ ആവിഷ്കാരങ്ങളായിരുന്നു. ആന്ധ്രപ്രദേശിനെ തെലങ്കാന, ആന്ധ്രറായലസീമ എന്നിങ്ങനെ രണ്ടായി വിഭജിക്കാനുള്ള കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയുടെ തീരുമാനം നഗര കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ഒരു മുസ്ലിം പത്രാധിപരുള്‍പ്പെടെയുള്ള ചില മേല്‍തട്ട് മുസ്ലിംകളുടെയും […]

സകാതില്ലാത്ത മുതലാളിയോ?

സകാതില്ലാത്ത മുതലാളിയോ?

സകാതിന്‍റെ അടിസ്ഥാന ലക്ഷ്യം ദാരിദ്ര്യനിര്‍മാര്‍ജനമല്ല എന്ന് മുന്‍ ലക്കത്തില്‍ (1049) ചൂണ്ടിക്കാണിച്ചു. ഇക്കാര്യത്തില്‍ മനുഷ്യയുക്തിക്ക് പങ്കാളിത്തമൊന്നുമില്ലെന്നും വന്നു. അതിന്‍റെ തുടര്‍ച്ചയായി തന്നെ ചില കാര്യങ്ങള്‍ കൂടി പറയേണ്ടതുണ്ട്. അതിന്നാണ് ചില സകാത്ത് മുതലാളിമാരെ എടുത്തു വെക്കുന്നത്.  എമ്പാടും രത്നങ്ങളും വലിയ മണിമാളികയും നൂറ് കുതിരകളുമൊക്കെയുള്ള ഒരു മുസ്ലിം മുതലാളി നാട്ടുകാരോടൊന്നും ബാധ്യതകളില്ലാത്ത, നിര്‍ബന്ധമായ സാന്പത്തിക ദാനങ്ങള്‍ പാവങ്ങള്‍ക്ക് നല്‍കേണ്ടവനല്ലാത്ത ഒരു നിരുത്തരവാദിയായിരിക്കുവാന്‍ ഇസ്ലാം അനുവദിക്കുന്നൊന്നുമില്ല. സകാത്ത് എന്ന മേല്‍വിലാസത്തില്‍ അയാള്‍ക്ക് സാന്പത്തിക ബാധ്യതകള്‍ ഇല്ലെങ്കില്‍ പോലും നാട്ടിലെ […]

നിതാഖാതാനന്തരം സഊദി

നിതാഖാതാനന്തരം സഊദി

ലോകത്തെ ഏറ്റവും വലിയ തൊഴില്‍ വിപണികളിലൊന്നായ സൗദി അറേബ്യ ചരിത്രം കണ്ട ഏറ്റവും വലിയ തൊഴില്‍ ശുദ്ധീകരണ പ്രക്രിയക്ക് സാക്ഷ്യം വഹിക്കുകയാണ് ഇപ്പോള്‍. അനധികൃത തൊഴിലാളികളെക്കൊണ്ട് നിറഞ്ഞ തൊഴില്‍വിപണിയിലെ ശുദ്ധികലശത്തിലൂടെ നിയമവിധേയമായ തൊഴിലും തൊഴിലാളികളെയും ഉറപ്പുവരുത്തുക, തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക, നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവരെ ഒഴിവാക്കുക തുടങ്ങിയ ബഹുമുഖ ലക്ഷ്യങ്ങളാണ് സൗദിഅറേബ്യക്കുള്ളത്. മൂന്നാം ലോക രാജ്യങ്ങളില്‍നിന്ന് തൊഴില്‍ തേടിയുള്ള നിലയ്ക്കാത്ത പ്രവാഹത്തിന് തടയിടുന്നതിലൂടെ സ്വദേശിവത്കരണപ്രക്രിയക്ക് ആക്കം കൂട്ടാമെന്നും ഭരണാധികാരികള്‍ കണക്കുകൂട്ടുന്നുണ്ട്. ഏതുസമയത്തും നടപ്പാകാമെന്ന് ഈ നൂറ്റാണ്ടിന്‍റെ […]

1 73 74 75 76 77 104