Article

ഈ നിയമം പ്രജകൾക്കുള്ളതാണ്; പൗരർക്കല്ല

ഈ നിയമം  പ്രജകൾക്കുള്ളതാണ്;  പൗരർക്കല്ല

രാജ്യദ്രോഹത്തെ സംബന്ധിച്ച നിയമം കൊളോണിയല്‍ കാലത്തിന്റെ ശേഷിപ്പാണ്. സ്വാതന്ത്ര്യം കിട്ടി എഴുപത്തഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യയ്ക്ക് അതാവശ്യമുണ്ടോ എന്നാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ മോഡി സര്‍ക്കാരിന്റെ അറ്റോണി ജനറലിനോട് ഈയിടെ ചോദിച്ചത്. ആ ചോദ്യം ഒരേസമയം സ്വന്തമായ അസ്തിത്വമുള്ളതും മറ്റു വിഷയങ്ങളെ സ്പര്‍ശിക്കുന്നതുമാണ്. എന്നാല്‍ പ്രശ്‌നത്തിന്റെ കാതല്‍ അതല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ബ്രീട്ടീഷ് രാജില്‍ നിന്ന് കിട്ടിയതു കൊണ്ടല്ല ആ നിയമം മോശമാകുന്നത്. നമ്മുടെ മിക്കവാറും നിയമങ്ങളും അങ്ങിനെത്തന്നെ കിട്ടിയവയാണ്. ഇന്ത്യന്‍ പീനല്‍ കോഡിന് […]

സ്കോളർഷിപ്പ് അനുപാതം: ഇടതുപക്ഷം പുണരുന്നത് അനീതിയുടെ രാഷ്ട്രീയം

സ്കോളർഷിപ്പ് അനുപാതം: ഇടതുപക്ഷം പുണരുന്നത് അനീതിയുടെ രാഷ്ട്രീയം

സംസ്ഥാനങ്ങളിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗപദവികള്‍ ചീഫ് സെക്രട്ടറിയുടേതും പൊലീസ് മേധാവിയുടേതുമാണ്. കേരള സംസ്ഥാനം രൂപം കൊണ്ടതിന് ശേഷം നാല്‍പത്തിയെട്ടാമത്തെ ചീഫ് സെക്രട്ടറിയാണ് ഇപ്പോഴധികാരത്തിലിരിക്കുന്ന ഡോ. വി പി ജോയ്. ഈ നാല്പത്തിയെട്ട് പേരില്‍ 35 പേരും ഹിന്ദു വിഭാഗക്കാരായിരുന്നു. 12 പേര്‍ ക്രിസ്തുമത വിശ്വാസികള്‍. 2006 ജനുവരി 31 മുതല്‍ 2006 സെപ്തംബര്‍ 15 വരെ ചീഫ് സെക്രട്ടറിയുടെ കസേരയിലിരുന്ന മുഹമ്മദ് റിയാസുദ്ദീന്‍ മാത്രമാണ് ഏക മുസ്‌ലിം. ആകെ പോലീസ് മേധാവിമാര്‍ 34. അതില്‍ 26 പേരും […]

വിശ്വാസശാസ്ത്രത്തിന്റെ കരുത്തും വിശുദ്ധിയും

വിശ്വാസശാസ്ത്രത്തിന്റെ കരുത്തും വിശുദ്ധിയും

ഇസ്ലാം സത്യമാണ്. അതിന്റെ പ്രമാണങ്ങള്‍ കണ്ടെത്തുക സത്യവിശ്വാസികളുടെ ബാധ്യതയാണ്. തന്റെ പിതാവ്, കുടുംബം, പാരമ്പര്യം, സാമൂഹിക പരിസരം എന്നിവയിലൂന്നിയാണ് ഞാന്‍ വിശ്വാസത്തില്‍ തുടരുന്നതെങ്കില്‍ എന്റെ വിശ്വാസം പൂര്‍ണമല്ല. എന്തുകൊണ്ട് ഇസ്ലാം എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള അന്വേഷണം ഓരോ വിശ്വാസിയും നിര്‍വഹിക്കേണ്ടതുണ്ട്, അതിനു പ്രതിഫലമുണ്ട്. മാറിനില്‍ക്കുന്നത് കുറ്റകരവുമാണ്. ഒട്ടുമിക്ക വിശ്വാസ ശാസ്ത്ര ഗ്രന്ഥങ്ങളിലും കാണാന്‍ സാധിക്കുന്ന വിവരണമാണ് മുകളില്‍ വായിച്ചത്. അത്രമേല്‍ ഭദ്രമാണ് ഇസ്ലാമിലെ വിശ്വാസക്രമം. എന്തിനാണ് ഈയൊരു അന്വേഷണം? അത് സ്വന്തത്തെ കണ്ടെത്താന്‍ വേണ്ടിയാണ്. സ്വന്തത്തെ […]

അഫ്ഗാനിസ്ഥാന്‍: പൂര്‍ത്തിയാവുന്ന വിഷമവൃത്തം

അഫ്ഗാനിസ്ഥാന്‍: പൂര്‍ത്തിയാവുന്ന വിഷമവൃത്തം

രണ്ടു പതിറ്റാണ്ടോളം നീണ്ട യുദ്ധം അവസാനിപ്പിച്ച് അമേരിക്കന്‍ സൈന്യം പിന്‍മാറുമ്പോള്‍ അഫ്ഗാനിസ്ഥാനില്‍ ഒരു വിഷമവൃത്തം കൂടി പൂര്‍ത്തിയാവുകയാണ്. ‘സാമ്രാജ്യങ്ങളുടെ ശവപ്പറമ്പ്’ എന്ന വിശേഷണം അന്വര്‍ഥമാക്കിക്കൊണ്ട് അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ അധിനിവേശം അവസാനിക്കുമ്പോള്‍ രാജ്യം വീണ്ടും താലിബാന്റെ കൈകളിലേക്കാണ് വീഴുന്നത്. അതുകൊണ്ടുതന്നെ, വൈദേശികാധിപത്യത്തില്‍നിന്നു മുക്തമാകുന്നതിന്റെ ആശ്വാസത്തിനു പകരം അനിശ്ചിതത്വവും ആശങ്കകളുമാണ് അന്നാട്ടുകാരെയും ലോകത്തെയും കാത്തിരിക്കുന്നത്. അമേരിക്കയുടെ സേനാ പിന്‍മാറ്റം പൂര്‍ത്തിയായിക്കൊണ്ടിരിക്കേ അഫ്ഗാനിസ്ഥാനിലെ പകുതി ജില്ലകളും താലിബാന്റെ കൈവശമായിക്കഴിഞ്ഞു. ഇറാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ താലിബാന്‍ കീഴടക്കുമ്പോള്‍ അഫ്ഗാന്‍ സൈനികര്‍ അയല്‍രാജ്യങ്ങളിലേക്ക് […]

ചതിയില്‍ വീഴ്ത്തുന്ന ആലോചനകള്‍

ചതിയില്‍ വീഴ്ത്തുന്ന ആലോചനകള്‍

അങ്ങാടിയിലൊരാള്‍ക്കൂട്ടം, ഒരുത്തന്‍ ബോധമില്ലാതെ അസഭ്യം പറയുന്നു. പൊട്ടിച്ചിരികള്‍. ഫോണ്‍ തുറന്നാല്‍ ട്രോളുകള്‍. ഒരുമിച്ചിരുന്നാല്‍ അപരവിദ്വേഷം. ഞാനല്ലല്ലോ അവനല്ലേ കളിയാക്കുന്നത്. ആത്മരതികള്‍ക്കിടയില്‍ നമ്മള്‍ സ്വയം ആശ്വാസംകൊള്ളും. ശുദ്ധരാവും. അല്ലെങ്കില്‍, അയാളെയൊന്നും പറഞ്ഞതല്ല, ആ നിലപാടിനെ തിരുത്താനുള്ള ശ്രമമാണെന്നു വ്യാഖ്യാനിക്കും. എതിര്‍പ്പാര്‍ട്ടിക്കാരനെ കൊന്നതിനെ കുറിച്ച്, ഓഫീസ് കത്തിച്ചതിനെ കുറിച്ച്, ബസിന് കല്ലെറിഞ്ഞതിനെ കുറിച്ച്… അതൊന്നും ചെയ്തില്ലെങ്കിലും നല്ല ന്യായീകരണങ്ങള്‍ മെനയാന്‍ പലര്‍ക്കും അതിഗംഭീരമായ കഴിവുണ്ട്. വസ്തുതാപരമായി ഇത്തരം രംഗങ്ങളിലെ നേരെന്താണെന്ന് നമ്മളാലോചിച്ചിട്ടുണ്ടോ? ഈ ആനന്ദങ്ങള്‍ മുഴുക്കെ തെറ്റിന് നമ്മള്‍ നല്‍കുന്ന […]

1 75 76 77 78 79 350