Article

തൊണ്ടിമുതലും സൈബര്‍ ചാരന്മാരും

തൊണ്ടിമുതലും സൈബര്‍ ചാരന്മാരും

ഗ്രെറ്റ ടൂള്‍കിറ്റിന്റെ പേരിലുള്ള കോലാഹലങ്ങള്‍ കേള്‍ക്കുമ്പോള്‍ അട്ടിമറി പ്രവര്‍ത്തനം നടത്താനുള്ള കമ്പിപ്പാരയും നാടന്‍ ബോംബുമാണ് അതിലുള്ളതെന്നു തോന്നും. ഓണ്‍ലൈനില്‍ പങ്കുവെക്കാനും ഭേദഗതികള്‍ വരുത്താനും സാധിക്കുന്ന ഡിജിറ്റല്‍ ഡോക്യുമെന്റിനെയാണ് ടൂള്‍ കിറ്റ് എന്നു വിശേഷിപ്പിക്കുന്നത്. ഒരു പ്രശ്നം വിശകലനം ചെയ്യാനും പരിഹാരം കാണാനുമുള്ള വഴികളാണ് ടൂള്‍കിറ്റിലുണ്ടാവുക. ഇന്ത്യയിലെ കര്‍ഷക സമരത്തെ ഏതെല്ലാം വിധത്തില്‍ പിന്തുണയ്ക്കാമെന്നും സമൂഹമാധ്യമങ്ങളില്‍ എങ്ങനെയൊക്കെ പ്രതിഷേധം സജീവമാക്കാമെന്നുമാണ് ഗ്രെറ്റ ടൂള്‍കിറ്റ് വിശദീകരിക്കുന്നത്. അതു പങ്കുവെച്ചതിനാണ് യുവ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയെ അറസ്റ്റു ചെയ്തത്. അതേ […]

വസീം ജാഫറും കേരളത്തിലെ ഹലാല്‍ വാര്‍ത്തകളും

വസീം ജാഫറും കേരളത്തിലെ ഹലാല്‍ വാര്‍ത്തകളും

‘നീ ശ്രദ്ധിച്ചോ, വസീം ജാഫറിന്റെ കാര്യം?’ ഫോണ്‍കോളാണ്. അതും ഒട്ടും പതിവില്ലാത്തത്. അപ്പുറത്ത് ഷമീറാണ്. കൗമാരകാലത്തെ ചങ്ങാതി. അക്കാലത്ത് ഒപ്പം പഠിച്ചവരുടെ അത്ര വലുതല്ലാത്ത ഒരു വാട്ട്സാപ്പ് കൂട്ടത്തില്‍ ഒന്നിച്ചുണ്ട്. അതിനപ്പുറം പതിവ് വിളികളോ ദീര്‍ഘസംഭാഷണങ്ങളോ ഉണ്ടാവാറില്ല. ‘കേട്ടു. ട്വീറ്റ് കണ്ടു.’ ദരിദ്രമല്ലാത്ത കാലത്ത് ഊണുകഴിച്ചോ എന്ന ഉപചാര ചോദ്യത്തിന് മറുപടി പറയും പോല്‍ ലാഘവത്വം നിറഞ്ഞതും അലസവുമായിരുന്നു എന്റെ മറുപടി. വസീം ജാഫറിനെ അറിയാം. ക്രിക്കറ്റില്‍ തല്‍പരരായ എല്ലാവരെയും പോലെ ജാഫറിന്റെ കളി ഇഷ്ടമാണ്. ഒന്നാം […]

കൃഷിഭൂമി വ്യവസായികള്‍ക്ക് നല്‍കിയതാരൊക്കെ?

കൃഷിഭൂമി വ്യവസായികള്‍ക്ക് നല്‍കിയതാരൊക്കെ?

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍, കൊവിഡ് പ്രതിസന്ധി മുതലെടുത്ത്, നരേന്ദ്രമോഡി സര്‍ക്കാര്‍ മാറ്റം വരുത്തുകയും അതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ രംഗത്തെത്തുകയും ചെയ്തിട്ട് മാസങ്ങളായി. പുതിയ നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്മാറ്റമില്ലെന്ന് പ്രഖ്യാപിച്ച് കര്‍ഷകര്‍ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ സമരം തുടരുന്നു. ഈ സമരത്തെ അട്ടിമറിക്കാനും അടിച്ചമര്‍ത്താനും കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ കര്‍ഷകരുടെ വീര്യം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ഉത്തര്‍പ്രദേശിലും ഇതര ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മഹാപഞ്ചായത്തുകള്‍ വിളിച്ചുചേര്‍ത്ത് സമരം കൂടുതല്‍ ശക്തമാക്കാന്‍ ശ്രമിക്കുകയുമാണ് കര്‍ഷകസംഘടനകള്‍. അവര്‍ക്ക് പിന്തുണയുമായി രാഷ്ട്രീയപാര്‍ട്ടികളും രംഗത്തുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള […]

കേരള മുസ്‌ലിംകളെ ആരാണ് പ്രതിക്കൂട്ടില്‍ കയറ്റുന്നത്?

കേരള മുസ്‌ലിംകളെ ആരാണ് പ്രതിക്കൂട്ടില്‍ കയറ്റുന്നത്?

ആധുനിക കേരളീയസമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ ജാതി, മത, രാഷ്ട്രീയശക്തികള്‍ നിര്‍വഹിച്ച പങ്ക് ആര്‍ക്കും നിഷേധിക്കാനാവില്ല. യൂറോപ്പില്‍ ക്രിസ്ത്യാനിറ്റി എത്തുന്നതിന് മുമ്പേ കേരളത്തില്‍ യേശുവിന്റെ മതം വേരൂന്നിയിരുന്നു. പ്രവാചകന്റെ ജീവിത കാലത്തുതന്നെ മലബാര്‍ തീരത്ത് ഇസ്ലാമിന്റെ ഏകദൈവ ദര്‍ശനം നങ്കൂരമിട്ടതായി ചരിത്രത്തില്‍ കാണാം. ജാത്യാചാരങ്ങള്‍ തിടംവെച്ചാടിയ ഒരു കാലഘട്ടത്തില്‍ സ്‌നേഹവും സാഹോദര്യവും ഉദ്‌ഘോഷിക്കുന്ന വേദപ്രോക്ത മതങ്ങള്‍ക്ക് കേരളീയ സമൂഹത്തില്‍ നിഷ്പ്രയാസം സ്വീകാര്യത ലഭിച്ചു. സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിക്കുന്നതിന് സഹസ്രാബ്ദം മുമ്പേ ആയിരുന്നു ഈ മതങ്ങളുടെ വരവും […]

ജേര്‍ണലിസ്റ്റുകളേ ആ നാളുകള്‍ വരാനിരിക്കുന്നു

ജേര്‍ണലിസ്റ്റുകളേ ആ നാളുകള്‍ വരാനിരിക്കുന്നു

ആ സമയം നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു എന്നതാണ് ചരിത്രത്തിലെ ഏറ്റവും തീക്ഷ്ണമായ വിചാരണച്ചോദ്യം. ഏഴു പതിറ്റാണ്ടായ ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ച് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ‘ആ സമയ’ മാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഇരുസഭകളിലും രാഷ്ട്രപതിക്കുമേലും മേല്‍ക്കൈ ഉള്ള, സംവാദോന്മുഖരോ പ്രതിപക്ഷത്തെ കേള്‍ക്കാന്‍ സന്നദ്ധരോ അല്ലാത്ത ഒരു തീവ്രവലതു ഭരണകൂടമാണ് നാട് വാഴുന്നത്. ഏഴാണ്ടാകുന്ന അവരുടെ നാടുവാഴ്ചയില്‍ അവരെടുത്ത നിലപാടുകളും നടപ്പാക്കാനോങ്ങിയ പല പരിഷ്‌കാരങ്ങളും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. വിഭജനത്തിന്റെ യുക്തിയാല്‍ ആ ചോദ്യങ്ങള്‍ ദുര്‍ബലമാക്കപ്പെട്ടു. അതെല്ലാം നിങ്ങള്‍ […]

1 90 91 92 93 94 350