Article

ഈ ദുരഭിമാനത്തിന്റെ ആഴമെത്രയാണ്?

ഈ ദുരഭിമാനത്തിന്റെ ആഴമെത്രയാണ്?

ആയിരക്കണക്കിന് മനുഷ്യരുടെ ആരോഗ്യത്തിന് ഭീഷണിയുയര്‍ത്തും വിധത്തില്‍, പ്രത്യേകിച്ച് ഈ കൊവിഡ് കാലത്ത്, വെള്ളവും വെളിച്ചവും നിഷേധിക്കുന്ന ഭരണകൂടം, പൊലീസിനെയും അര്‍ധ സൈനിക വിഭാഗത്തെയും നിയോഗിച്ച് ഈ മനുഷ്യരെ വളഞ്ഞുവെക്കുമ്പോള്‍, അവര്‍ക്ക് മറ്റിടങ്ങളില്‍ നിന്ന് വെള്ളം കൊണ്ടുവരാന്‍ പോലും സാധിക്കില്ല. ഈ സമരഭൂമിയിലുള്ള കര്‍ഷകരുടെ സ്ഥിതി എന്താണെന്ന് മനസ്സിലാക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും സാധിക്കുന്നുമില്ല. രണ്ടു മാസത്തിലേറെ നീണ്ട സമരകാലത്ത് തങ്ങള്‍ക്കൊപ്പം നിന്ന ഇരുന്നൂറോളം പേര്‍ മരിക്കുന്നത് കണ്ടവരാണവര്‍. എന്നിട്ടും ഇവിടേക്കുള്ള വെള്ളവും വെളിച്ചവും നിഷേധിക്കുമ്പോള്‍, ലോകത്തെവിടെയായാലും അതിനെ […]

കഴുത്തറുപ്പന്‍ നികുതിക്ക് ക്ഷേമമെന്നു വിളിപ്പേര്!

കഴുത്തറുപ്പന്‍ നികുതിക്ക് ക്ഷേമമെന്നു വിളിപ്പേര്!

‘കാര്‍ഷിക രംഗത്തെ ഉല്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും ഉല്പന്നങ്ങളെ കൃത്യമായി ഉപയോഗപ്പെടുത്തുന്നതിനും ദ്രുതഗതിയില്‍ അടിസ്ഥാന സൗകര്യ വികസനം നടപ്പില്‍ വരുത്തേണ്ടതുണ്ട്. കര്‍ഷകര്‍ക്ക് മതിയായ വേതനം ഉറപ്പുവരുത്താന്‍ ഇത് സഹായകമാകും.’ ഇന്ത്യയുടെ പ്രഥമ ഡിജിറ്റല്‍ ബജറ്റില്‍ പുതുതായി പ്രഖ്യാപിച്ച കാര്‍ഷികക്ഷേമ സെസ്സിനെ കുറിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്താവനയാണിത്. കാര്‍ഷികരംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിസ്ഥാനസൗകര്യ വികസനം അത്യാവശ്യമാണ്. മണ്ഡി സംവിധാനങ്ങളിലെ അപര്യാപ്തതക്കും മാര്‍ക്കറ്റിലെ ക്രമക്കേടുകള്‍ക്കും അറുതിവരുത്താന്‍ അടിസ്ഥാനസൗകര്യ വികസനത്തിലൂടെ സാധിക്കും. പുതിയ കാര്‍ഷിക നിയമങ്ങള്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്‌നങ്ങളും ഇത്തരം […]

സ്രഷ്ടാവിനെന്തിനാണ് പ്രതിനിധി?

സ്രഷ്ടാവിനെന്തിനാണ് പ്രതിനിധി?

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘ഞാന്‍ ഭൂമിയില്‍ ഒരു പ്രതിനിധിയെ നിശ്ചയിക്കുകയാണെന്ന് താങ്കളുടെ നാഥന്‍ മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം സ്മരണീയമാണ്'(അല്‍ബഖറ/ 30). ഈ സൂക്താടിസ്ഥാനത്തില്‍ ചില സംശയങ്ങളുണ്ട്; സൃഷ്ടിയായ മനുഷ്യന്‍ എങ്ങനെയാണ് സ്രഷ്ടാവിന്റെ പ്രതിനിധിയാവുന്നത്? സ്രഷ്ടാവിന് ഒരു പ്രതിനിധിയെ പറഞ്ഞയക്കേണ്ട എന്താവശ്യമാണുള്ളത്? തുല്യസ്ഥാനീയനെ അല്ലേ പ്രതിനിധിയായി നിയോഗിക്കേണ്ടത്? നിലവിലില്ലാതിരിക്കുമ്പോള്‍ അല്ലേ പ്രതിനിധിയെ വെക്കേണ്ടത്? സ്ഥലത്ത് ഇല്ലാത്തതു കൊണ്ടാണോ അല്ലാഹു പ്രതിനിധിയെ നിയോഗിക്കുന്നത്? ഈ വിമര്‍ശനങ്ങള്‍ വസ്തുതാപരമാണോ എന്നു പരിശോധിക്കാം. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ‘ഖലീഫ’ എന്ന പദത്തിന് നല്‍കിയ വ്യത്യസ്തമായ […]

ചുവടുപിഴക്കാതെ കരുതി നടക്കാം

ചുവടുപിഴക്കാതെ കരുതി നടക്കാം

ഇമാം ഗസ്സാലിയുടെ(റ) അധ്യാത്മിക രചനയായ മിന്‍ഹാജുല്‍ ആബിദീന്റെ വിശദവായനകളില്‍ പ്രധാനമാണ് സിറാജു ത്വാലിബീന്‍ എന്ന വിശ്രുത രചന. തഖ്്വയുടെ(ഭയഭക്തി) പ്രത്യേകതകള്‍ പ്രതിപാദിക്കുന്ന അധ്യായത്തില്‍ സുപ്രധാനമായ ചില ആശയങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. 1. തഖ്്വയുള്ളവന്‍ വാഴ്ത്തപ്പെട്ടവനാണ്. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷിക്കുകയും ചെയ്യുക. അവ ദൃഢമായ കാര്യങ്ങളില്‍ പെട്ടതാണ്(ഖുര്‍ആന്‍ 3/186). ശക്തമായ സാമ്പത്തിക പ്രതിസന്ധി നിറഞ്ഞ പശ്ചാതലത്തിലാണ് ഈ അധ്യാപനം. ക്ലേശങ്ങളെ ക്ഷമ കൊണ്ട് നേരിടുകയും ക്രമക്കേടുകളെ കരുതിയിരിക്കുകയും വേണം. ഈ രണ്ടു വഴികളും മഹത്തായ തീരുമാനങ്ങളുമാണെന്നുള്ള സുവിശേഷമാണത്. 2. ശത്രുക്കളില്‍ […]

എല്ലാവരുടേതുമായ പോരാട്ടങ്ങള്‍

എല്ലാവരുടേതുമായ പോരാട്ടങ്ങള്‍

കെട്ടിച്ചമച്ച കേസുകളെ പ്രതിരോധിക്കുകയെന്നത് ഉറക്കം നടിച്ചു കിടക്കുന്നവരെ ഉണര്‍ത്താന്‍ ശ്രമിക്കുന്നതുപോലെ വിഷമകരമാണ്. പൗരത്വനിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത വിദ്യാര്‍ഥികളും യുവാക്കളും ഇപ്പോഴും ജയിലില്‍ക്കിടക്കുന്നതും ഭീമ കോറേഗാവ് കേസിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ജാമ്യം നിഷേധിക്കപ്പെട്ട് തടങ്കലില്‍ കഴിയുന്നതും അവര്‍ക്കെതിരായ കേസുകള്‍, അവര്‍ പുറത്തിറങ്ങരുതെന്ന ഉദ്ദേശ്യത്തോടെ ഭരണകൂടം ബോധപൂര്‍വം കെട്ടിച്ചമച്ചതാണ് എന്നതുകൊണ്ടാണ്. ഭീമ കോറേഗാവില്‍ നടന്ന റാലിയെയും പൗരത്വ നിയമഭദേഗതിക്കെതിരായി നടന്ന സമരങ്ങളെയും ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരത്തെയും അപകീര്‍ത്തിപ്പെടുത്താനും അടിച്ചമര്‍ത്താനും ആവിഷ്‌കരിക്കപ്പെട്ടത് ഒരേ […]

1 91 92 93 94 95 350