Article

അടിമയായിരിക്കുന്നതിന്‍റെ സുഖം

“ഉറപ്പ്, ഞാനൊരു അടിമ മാത്രം. (യജമാനഭാവത്തില്‍) ചാരിയിരുന്ന് ഞാനൊന്നും തിന്നാറില്ല. ഉറപ്പ്, ഞാന്‍ അല്ലാഹുവിന്റെ അടിമ മാത്രം. അടിമകള്‍ ഭക്ഷിക്കാനിരിക്കും പോലെ ഞാന്‍ ഇരുന്ന് ഭക്ഷിക്കുന്നു.” (തിര്‍മുദി). ഇബ്നു അത്വാഇല്ലാഹി സ്സിക്കന്ദരി(റ) വിവ. സ്വാലിഹ് അല്ലാഹുവിന്റെ അടിമയാവുന്നതിനെക്കാള്‍ ഔന്നത്യം മറ്റേതിനുണ്ട്? മറ്റെല്ലാം ആ ദാസ്യത്തിന്റെ താഴെ വരുന്നത് മാത്രമാണ്. ഖുര്‍ആന്‍ ഇത് ചൂണ്ടിക്കാണിക്കുന്നുണ്ട് പലപ്പോഴും: “തന്റെ ദാസനെ രാത്രിയില്‍ പ്രയാണം ചെയ്യിപ്പിച്ചവന്‍ പരിശുദ്ധന്‍.” (ഇസ്രാഅ്/01) “നമ്മുടെ ദാസനുമേല്‍ നാം അവതരിപ്പിച്ചത്”. (അന്‍ഫാല്‍/41) “കാഫ്ഹായാ ഐന്‍ സ്വാദ്, തന്റെ […]

പ്രണയത്തിന്‍റെ പൊള്ളിച്ച

       “എന്താടീ നിനക്കിവിടെ കാര്യം?” പിറകില്‍ നിന്ന് ബാപ്പയുടെ ഗര്‍ജ്ജനം. “ശൃംഗരിച്ചു സുഖിക്കാനാണോ നിന്നെ ഞാന്‍ പണം എണ്ണിക്കൊടുത്തു വാങ്ങിയത്?” ചാട്ടവാര്‍ ശീല്‍ക്കാല ശബ്ദത്തോടെ അബ്ദുല്ലയെ പൊള്ളിച്ചു. ശരീരം പൊട്ടി ചോര തെറിച്ചു. “ഇനി ഒരിക്കല്‍ കൂടി ഞാനിതു കണ്ടാലുണ്ടല്ലോ.” അയാള്‍ ക്രോധത്തോടെ തിരിഞ്ഞു നടന്നു. അടിമ! സ്വാതന്ത്യ്രമില്ലാത്ത ഇരുകാലി മൃഗങ്ങളാണവര്‍. അല്ല, മൃഗങ്ങള്‍ക്കു കിട്ടുന്ന പരിഗണന പോലും അവര്‍ക്ക് കിട്ടാറില്ല. അടിമയായാലും ബുദ്ധിയുണ്ടാവുമല്ലോ. ബുദ്ധിയെയാണ് യജമാനന്‍ പേടിക്കുന്നത്. ബുദ്ധിയെ തല്ലിക്കെടുത്തുകയാണ് യജമാന•ാര്‍. സാഹചര്യം […]

ജമാലുദ്ദീന്‍ അഫ്ഗാനി; ദുരൂഹമായ വേരുകള്‍

ആധുനിക ഇസ്ലാമിക ചരിത്രത്തില്‍ ജമാലുദ്ദീന്‍ അഫ്ഗാനിക്ക് ഒരുപാട് ഇടമുണ്ട്. ഇടക്കാലത്ത് ആ ചരിത്രത്തിന്റെ നെടുംതൂണുകള്‍ക്ക് ഉലച്ചില്‍ തട്ടി. അതിന്റെ പ്രകമ്പനത്തില്‍ ഇളക്കം തട്ടിയതാണ് ജമാലുദ്ദീന്‍ അഫ്ഗാനിയുടെ സാമ്പ്രദായിക ചരിത്രാസ്ഥിത്വത്തിനും. ചരിത്രം ഏറെയൊന്നും കണ്ടിട്ടില്ലാത്ത മറ്റൊരു അഫ്ഗാനിയെ പരിചയപ്പെടുകയാണിവിടെ.  സ്വാലിഹ് പുതുപൊന്നാനി      പത്തൊമ്പതാം നൂറ്റാണ്ടിലെ ഇസ്ലാമിക നവോത്ഥാന നായകന്‍, തത്ത്വചിന്തകന്‍ എഴുത്തുകാരന്‍, വാഗ്മി, പത്രപ്രവര്‍ത്തകന്‍, രാഷ്ട്രീയ നയതന്ത്രജ്ഞന്‍. ഒരു നൂറ്റാണ്ടുകാലത്തിനിടയ്ക്ക് മുസ്ലിം രാജ്യങ്ങളില്‍ ഉയിര്‍ത്തെഴുന്നേറ്റ സ്വാതന്ത്യ്രസമരങ്ങളുടെയും ഭരണഘടനാ പ്രസ്ഥാനങ്ങളുടെയും ആദര്‍ശ മാതൃക, ഇന്ത്യാ ഉപഭൂഖണ്ഡം കണ്ട […]

ഇസ്ലാമിന്‍റെ സാംസ്കാരിക ജീവിതം

ആഹാര ലഭ്യതയെയും പ്രഥമികാവശ്യങ്ങളുടെ നിര്‍വ്വഹണത്തെയും ചൊല്ലി ആശങ്കകൊണ്ട ഒരു രാവറുതി, പടച്ചതമ്പുരാന്റെ അനന്യമായ ഖുദ്റത്തിന്റെ പ്രകാശനമായവതരിച്ച ആ പ്രഭാതത്തില്‍, ഇറങ്ങാനിരിക്കെ എന്റെ സുഹൃത്ത് പറഞ്ഞു: നമുക്ക് പ്രാര്‍ത്ഥിച്ച് ഇറങ്ങാം. വിശുദ്ധ ഖുര്‍ആന്‍ ഓതി, സുഹൃത്ത് അതീവ ഹൃദ്യമായി പ്രാര്‍ത്ഥിച്ചു. അബ്ദുല്ല മണിമ     വളരെ അരക്ഷിതമായ ഒരു യാത്രയായിരുന്നു അത്; ആശങ്കാകുലവും. മകന് ഒരു പരീക്ഷയെഴുതണം. ചെറിയ സമയത്തിനുള്ളിലായതു കൊണ്ട് ട്രെയിന്‍ റിസര്‍വേഷന്‍ തരമായില്ല. ബസ്സാണ് പിന്നെ ശരണം. മുഴുവന്‍ പ്രയാസങ്ങളോടെ തന്നെ അത് നിയ്യത്ത് […]

'ഈ വരവ് എന്നെ സന്തോഷഭരിതനാക്കുന്നു'

വൈകാരികത നിറഞ്ഞതായിരുന്നു മഅ്ദനിയും ഉസ്താദും തമ്മിലുള്ള 45 മിനുട്ട് നേരത്തെ കൂടിക്കാഴ്ച. ആരോഗ്യ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ഉസ്താദിനോട് മഅ്ദനി പറഞ്ഞു : ‘ഉസ്താദേ, ഈ പീഢനങ്ങളെല്ലാം പരലോകത്തെ വിചാരണയും കഷ്ടപ്പാടുകളും എളുപ്പമാക്കാനുള്ള കാരണമായിത്തീരാന്‍ ദുആ ചെയ്യണം. മറ്റു ആലിമീങ്ങളോടും സയ്യിദന്മാ രോടും ദുആ ചെയ്യാന്‍ ഏല്‍പിക്കുകയും വേണം.’ എന്‍ കെ എം ശാഫി സഅദി     ‘നിങ്ങളൊക്കെ എന്റെ കൂടെയുണ്ടല്ലോ? ഈ പീഡനങ്ങളും വേദനകളും മനസ്സിലാക്കുന്നുണ്ടല്ലോ. അതു തന്നെ ധാരാളം. ഈ വരവു തന്നെ എന്നെ ആഹ്ളാദഭരിതനാക്കുന്നു,ഇവിടെ […]

1 93 94 95 96 97 108