Article

ബൈഡന്‍ അത്ഭുതം കാട്ടണമെന്നില്ല; അലമ്പുകള്‍ കാട്ടാതിരുന്നാല്‍ മതി

ബൈഡന്‍ അത്ഭുതം കാട്ടണമെന്നില്ല; അലമ്പുകള്‍ കാട്ടാതിരുന്നാല്‍ മതി

ലോകത്തെ ഏറ്റവും സംഘടിതമായ ജനാധിപത്യങ്ങളിലൊന്ന് അതിന്റെ പരമപ്രധാനമായ ജനവിഭാഗത്താല്‍ പരസ്യവിചാരണ ചെയ്യപ്പെട്ട നാളിലാണ് നമ്മള്‍ അമേരിക്കന്‍ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാന്‍ ഒരുങ്ങുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ നാണംകെട്ട പടിയിറക്കവും അമേരിക്കന്‍ ജനാധിപത്യത്തിന്റെ നഗ്നതയും ജോ ബൈഡനെന്ന എഴുപത്തിയെട്ടുകാരന്‍ നല്‍കുന്ന ചില ശുഭസൂചനകളുമാണ് നമ്മുടെ സംവാദകേന്ദ്രം. പക്ഷേ, ആ സംവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ തലസ്ഥാനത്തേക്ക് ഇരമ്പിയെത്തിയ അനേകം ട്രാക്ടറുകളുടെ മുഴക്കമുണ്ട്. കര്‍ഷകരാല്‍ വിചാരണ ചെയ്യപ്പെട്ട, ബദല്‍ പതാകകള്‍ പാറിപ്പിച്ച ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ചിത്രമുണ്ട്. അമേരിക്കന്‍ ജനാധിപത്യത്തെ അക്ഷരാര്‍ഥത്തില്‍ വിവസ്ത്രമാക്കിയാണ് തീവ്രവലതുപക്ഷത്തിന്റെ പ്രതിനിധിയായ […]

വരൂ. . . നമുക്ക് പോകാം ‘നിന്റെ മുമ്പില്‍

വരൂ. . . നമുക്ക് പോകാം  ‘നിന്റെ മുമ്പില്‍

ഞാന്‍ അഭയാര്‍ഥി നിന്റെ മുഖ്യാതിഥി ഇനി മറ്റൊരാതിഥ്യമെന്തിന്?’ ‘സുറയ്യ ! വെറുക്കപ്പെട്ടവള്‍, ക്ഷണിക്കപ്പെടാതെത്തിയ വിരുന്നുകാരി. എന്നെ സ്വീകരിക്കുക തമ്പുരാനേ!’ കവയിത്രി സുറയ്യയുടെ (മാധവിക്കുട്ടി) ഈ കവിതാ ശകലങ്ങള്‍ വായിച്ചപ്പോള്‍ മനസ്സിനെ തൊട്ടുണര്‍ത്തിയത് ‘അല്ലാഹു വിളിക്കുന്നു നിത്യശാന്തിയുടെ ഭവനത്തിലേക്ക്.'(യൂനുസ് 25) എന്ന ഖുര്‍ആന്‍ വചനമായിരുന്നു. അതെ, അല്ലാഹു വിരുന്നിനു വിളിക്കുന്നുണ്ട്! സമാധാനത്തിന്റെ പറുദീസകളിലേക്ക്, താഴ്ഭാഗത്തു കൂടെ അരുവികള്‍ ഒഴുകുന്ന ആരാമങ്ങളിലേക്ക്… നമ്മുടെ വേരുകള്‍ തുടങ്ങിയിടത്തേക്ക്… അനശ്വരമായ നിത്യശാന്തിയുടെ ഭവനത്തിലേക്ക്. ഈ വിരുന്നു വിളിയാണ് ‘ദഅ്വത്തുല്ലാഹി’ അഥവാ അല്ലാഹുവിന്റെ പ്രബോധനം. […]

സാമൂതിരിയും മുസ്ലിംകളും സൗഹൃദരാഷ്ട്രീയത്തിന്റെ സുവര്‍ണകാലം

സാമൂതിരിയും മുസ്ലിംകളും സൗഹൃദരാഷ്ട്രീയത്തിന്റെ സുവര്‍ണകാലം

1442ല്‍ പേര്‍ഷ്യന്‍ രാജാവ് ഷാറൂഖിന്റെ പ്രതിനിധിയായി അബ്ദുറസാഖ് സാമൂതിരിയെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹം കോഴിക്കോട്ട് സ്ഥിരതാമസക്കാരായ ധാരാളം മുസ്ലിംകളെ കണ്ടു. അവര്‍ അവിടെ രണ്ടു പള്ളികള്‍ നിര്‍മിച്ചിരുന്നു. അഞ്ചു നേരവും അവിടെ അവര്‍ നിസ്‌കരിക്കാനെത്തും. അവര്‍ക്ക് ഒരു ഖാളിയുണ്ട്. ഇസ്ലാമിലെ ശാഫി കര്‍മങ്ങളാണ് അവര്‍ അനുധാവനം ചെയ്തിരുന്നത്. ഷാറൂഖിന് പ്രതിനിധി മുഖേന അയച്ച സന്ദേശത്തില്‍ സാമൂതിരി ഇപ്രകാരം പറഞ്ഞതായി അബ്ദുറസാഖ് തന്നെ രേഖപ്പെടുത്തുന്നു: ‘ഈ തുറമുഖത്ത് എല്ലാ വെള്ളിയാഴ്ചകളിലും പെരുന്നാള്‍ ദിനങ്ങളിലും ഇസ്ലാമികമായി ഖുതുബ (പള്ളി പ്രസംഗം) നടക്കാറുണ്ട്. […]

മാലിന്യങ്ങളെ കുറിച്ചറിയാം

മാലിന്യങ്ങളെ കുറിച്ചറിയാം

ജീവിതത്തിലുടനീളം ശുചിത്വം പാലിച്ചിരിക്കണം. വസ്ത്രവും ശരീരവും മറ്റിടങ്ങളും മാലിന്യങ്ങള്‍ പുരളാതെ സൂക്ഷിക്കണം. വസ്ത്രം, ശരീരം എന്നിവ മലിനമാകാനിടവരുന്നത് തെറ്റാണ്. എന്തെങ്കിലും അത്യാവശ്യകാര്യത്തിന്ന് ഇടപെടുമ്പോള്‍ മലിനമായിപ്പോകുന്നതിനെക്കുറിച്ചല്ല ഇപ്പറഞ്ഞത്. മാലിന്യവുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ മറ്റ് നിവൃത്തിയുണ്ടെങ്കില്‍ സ്വീകരിക്കുന്നതും നല്ലതല്ല. മലിനമായ വസ്തു ഉപയോഗിക്കുകയോ, ആവശ്യമില്ലാതെ മാലിന്യത്തില്‍ പുരളുകയോ ചെയ്താല്‍ ഉടന്‍ വൃത്തിയാക്കണം. മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള വസ്തു മലിനമാക്കിയാല്‍ അത് വൃത്തിയാക്കിക്കൊടുക്കണം. മസ്ജിദ്, മുസ്ഹഫ്, മതഗ്രന്ഥങ്ങള്‍ തുടങ്ങിയവയില്‍ മാലിന്യമായാല്‍ അത് നീക്കം ചെയ്ത് വൃത്തിയാക്കണം. മാലിന്യങ്ങളില്‍നിന്ന് ശുദ്ധിയാകാതെ നിസ്‌കാരം, ജുമുഅ ഖുതുബ, […]

ജനാധിപത്യത്തെ തോല്‍പിക്കുന്ന വീഫോര്‍ മോഡലുകള്‍

ജനാധിപത്യത്തെ തോല്‍പിക്കുന്ന വീഫോര്‍ മോഡലുകള്‍

മൂന്ന് വര്‍ഷം മുന്‍പ് ഫെബ്രുവരി 22 നാണ് മധുവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നത്; 2018-ല്‍. മധു ആദിവാസിയായിരുന്നു. വീടുവിട്ട് പോയ ചെറുപ്പക്കാരനായിരുന്നു. മധുവിനെ കൊന്നുകളഞ്ഞ ആ നിമിഷങ്ങള്‍ മറന്നുപോകരുത്. അതൊരു ആസൂത്രിത കൊലപാതകം ആയിരുന്നില്ല. അങ്ങനെ ആയിരുന്നില്ല എന്നതാണ് ആ കൃത്യത്തെ അതീവമായി ക്രൂരമാക്കുന്നത്. എന്തിനായിരുന്നു അവര്‍, ആ ആള്‍ക്കൂട്ടം മധുവിനെ പൊതിരെ തല്ലിയത്? എന്തിനായിരുന്നു അവന്റെ ദുര്‍ബലവും ദയനീയവുമായ മുഖം പിടിച്ചുരച്ചത്? വിശപ്പിനാല്‍ വിറപൂണ്ട അവന്റെ ദേഹം അവരെന്തിനാണ് വലിച്ചിഴച്ചത്? അന്നത്തെ ആള്‍ക്കൂട്ടം അന്ന് തന്നെ പിരിഞ്ഞുപോയെന്നും […]

1 94 95 96 97 98 350