Article

വൈവിധ്യങ്ങള്‍ക്കിടയിലെ ആ ഏകതയെക്കുറിച്ചുതന്നെ

വൈവിധ്യങ്ങള്‍ക്കിടയിലെ ആ ഏകതയെക്കുറിച്ചുതന്നെ

ഹംസ യൂസുഫ്: ഈ സംസാരം അനുവദിച്ചതിന് ഡോ. ഉമറുല്‍ ഫാറൂഖ് അബ്ദുല്ലക്ക് നന്ദി. ‘എല്ലാവരും ജനിക്കുന്നത് ഫിത്വ്റയില്‍, മൗലിക പ്രകൃതത്തിലാണ്. പിന്നെ മാതാപിതാക്കളാണ് അവരെ ക്രൈസ്തവനും ജൂതനുമൊക്കെ ആക്കുന്നത്’ എന്ന നബിവചനമുണ്ടല്ലോ. ‘മൃഗങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് പൂര്‍ണമായും അവയുടെ പ്രകൃതത്തില്‍ ആണ്. അതില്‍ കുറവുകള്‍ ഉള്ളതൊന്നും കാണുന്നില്ലല്ലോ ‘ എന്നും മുഹമ്മദ് റസൂല്‍(സ്വ) പിന്നീട് ചോദിക്കുന്നുണ്ട്. പ്രകൃതിയിലെ പൂര്‍ണതയാണ് ഫിത്വ്റ എന്നല്ലേ ഇപ്പറയുന്നത്? പക്ഷേ ഈ നൈസര്‍ഗിക/മൗലിക പ്രകൃതത്തിന് വേറെയും സാധ്യതകള്‍ ഉണ്ട് എന്നല്ലേ ഹദീസിന്റെ ധ്വനി? നരവംശ […]

ജാമിഅ മില്ലിയ ഇസ്‌ലാമിയ: സി എ എ വിരുദ്ധ സമരത്തിലെ രാഷ്ട്രീയ വൈവിധ്യങ്ങള്‍, വൈരുധ്യങ്ങള്‍

ജാമിഅ മില്ലിയ ഇസ്‌ലാമിയ: സി എ എ വിരുദ്ധ സമരത്തിലെ രാഷ്ട്രീയ വൈവിധ്യങ്ങള്‍, വൈരുധ്യങ്ങള്‍

ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി നിയമം രാജ്യമെമ്പാടും എതിര്‍ക്കപ്പെടുമ്പോള്‍ ഏറ്റവും ശ്രദ്ധേയമായ ഒരു പ്രക്ഷോഭകേന്ദ്രമായിജാമിഅ മില്ലിയ ഇസ്‌ലാമിയ കേന്ദ്ര സര്‍വകലാശാല മാറിയത് ചരിത്രപരമായ ഒരു നിമിത്തംകൂടിയാണ്. നൂറുവര്‍ഷം പിന്നിടുന്ന ഒരു ജ്ഞാനപാരമ്പര്യം അധാര്‍മികവും അനീതിപരവുമായ വ്യവസ്ഥിതികളോട് കാലമിത്രയും ചെയ്തുപോന്ന കലഹങ്ങളാണ് ആ നിമിത്തത്തിന് നിദാനം. 1920ല്‍ ജാമിഅ പ്രസ്ഥാനം പിറവിയെടുക്കുമ്പോള്‍ ലക്ഷ്യം, ബ്രിട്ടീഷ്താല്പര്യങ്ങള്‍ക്ക് അതീതമായ ഒരു വിദ്യാഭ്യാസ സംവിധാനമായിരുന്നു. ദേശത്തിന്റെ ചോദനകളറിയുന്ന ഒരു വൈജ്ഞാനിക മുന്നേറ്റം സമൂഹത്തിനാവശ്യമെന്ന് അന്നത്തെ ദേശീയ നേതാക്കള്‍ വിഭാവനം ചെയ്തിരുന്നു. അലിഗഢ്സര്‍വകലാശാലയുടെ ബ്രിട്ടീഷ് വിധേയത്വം […]

കേട്ടറിഞ്ഞതിനേക്കാള്‍ ദുരന്തമാണ് അമേരിക്ക

കേട്ടറിഞ്ഞതിനേക്കാള്‍ ദുരന്തമാണ് അമേരിക്ക

”We Americans are the peculiar, chosen people, the Israel of our time; we bear the ark of liberties of the world… Long enough have we been skeptics with regard to our selves, and doubted whether, indeed, the political Messiah had come. But he has come in us, if we would but give utterences to his […]

കേരളം മറക്കാന്‍ ശ്രമിക്കുന്ന മനുഷ്യനെക്കുറിച്ച്

കേരളം മറക്കാന്‍ ശ്രമിക്കുന്ന മനുഷ്യനെക്കുറിച്ച്

അബ്ദുന്നാസിര്‍ മഅ്ദനി എന്ന ഹതഭാഗ്യന് ഇന്ന് ഒരു മുഖവുരയുടെ ആവശ്യമോ പരിചയപ്പെടുത്തലിന്റെ വിശദാംശങ്ങളോ ആവശ്യമില്ല. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു പേരായിരിക്കുമത്. മഅ്ദനി ഇന്ന് ഒരു പ്രതീകവും പ്രതിഭാസവും ദുരന്തവുമാണ്. 20വര്‍ഷത്തെ കാരാഗൃഹവാസം വികലാംഗനായ ആ പണ്ഡിതനെ നമ്മുടെ കാലത്തിന്റെ ആധിയും വ്യവസ്ഥിതിയുടെ ഇരയുമായി വളര്‍ത്തിയെടുത്തു. മഅ്ദനി പലര്‍ക്കും പലതുമാണ്. ഒരു കൂട്ടര്‍ക്ക് ഹിന്ദുത്വഫാഷിസം പരന്നൊഴുകിയ 1990കള്‍ക്ക് ശേഷമുള്ള കെട്ടകാലത്തെ ഭരണകൂട ഭീകരതയുടെ ഇരയാണദ്ദേഹം. മറ്റൊരു കൂട്ടര്‍ക്ക് ബാബരിയാനന്തര ഇന്ത്യയില്‍, 2001 […]

രോഗശയ്യയില്‍ ജനാധിപത്യം

രോഗശയ്യയില്‍ ജനാധിപത്യം

ഗുജറാത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കുറച്ച് ദിവസം നിയമസഭ സമ്മേളിച്ചത് നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആര്‍) നേരത്തേ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. മുന്‍ഗാമി കേശുഭായി പട്ടേലിന്റെ കാലത്ത് വര്‍ഷത്തില്‍ ശരാശരി 49 ദിവസം സഭ സമ്മേളിച്ചിരുന്നെങ്കില്‍ മോഡിയുടെ കാലത്ത് അത് വര്‍ഷത്തില്‍ 30 ദിവസമായി കുറഞ്ഞു. ചര്‍ച്ചയോ കൂടിയാലോചനകളോ കൂടാതെയായിരുന്നൂ മോഡിയുടെ കാലത്ത് ഗുജറാത്തിലെ നിയമസഭാ സമ്മേളനങ്ങള്‍. സഭയില്‍ ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ മോഡിസര്‍ക്കാരിന് നിമിഷങ്ങള്‍ മതിയായിരുന്നു. കൂടിയാലോചനകളോടും ജനാധിപത്യനടപടിക്രമങ്ങളോടുമുള്ള ഈ […]