Issue 1245

മൂസിലിന്റെ തകര്‍ച്ച ഓര്‍മിപ്പിക്കുന്നത്

മൂസിലിന്റെ തകര്‍ച്ച ഓര്‍മിപ്പിക്കുന്നത്

മാര്‍ഷല്‍ ലിയോട്ടി എന്ന ചരിത്രകാരന്‍ മുസ്‌ലിം ലോകത്തെ ഉപമിച്ചത് വലിയൊരു തകരച്ചെണ്ടയോടാണ്. അതിന്റെ ഏതെങ്കിലുമൊരു ഭാഗത്ത് മുട്ടിയാല്‍ എല്ലാഭാഗത്തും അനുരണനങ്ങള്‍ അനുഭവപ്പെടും. മുസ്‌ലിം ലോകത്ത് എവിടെയെങ്കിലും വല്ല സംഭവവും ഉണ്ടായാല്‍ ലോകത്തിന്റെ ഏത് കോണിലുള്ള മുസ്‌ലിം സമൂഹത്തിലും അതിന്റെ അലയൊലി കേള്‍ക്കാമെന്ന് സാരം. കാരണം, മറ്റൊരു മതസമൂഹത്തിലും കാണാന്‍ സാധിക്കാത്ത ഏകരൂപമായ മനോഘടനയും ഐക്യവും മുസ്‌ലിം സമൂഹത്തിന്റെ ജൈവിക സവിശേഷതയാണത്രെ. ഈ നിരീക്ഷണത്തിലെ വാസ്തവികത പരിശോധിക്കുന്നതിനു ഭൂതവും വര്‍ത്തമാനവും നിവര്‍ത്തിപ്പിടിക്കാന്‍ തുനിയുന്നതിനു പകരം, കണ്‍മുമ്പിലെ അനുഭവസാക്ഷ്യങ്ങളെ തിരിച്ചറിവിന്റെ […]

അതൊരു കൊച്ചു വര്‍ത്തമാനമായിരുന്നില്ല

അതൊരു കൊച്ചു വര്‍ത്തമാനമായിരുന്നില്ല

‘ഒരു നുണ പലവട്ടം പറഞ്ഞുകൊണ്ടേയിരുന്നാല്‍ സത്യമാണെന്ന തോന്നലിലേക്ക് എത്തിക്കാമെന്ന സിദ്ധാന്തം ഗീബല്‍സിന്റേതാണ് എന്ന് നമ്മള്‍ ഏറെ കേട്ടിട്ടുണ്ട്. അഭിമുഖമല്ല, സ്വകാര്യ സംഭാഷണമാണ് ഞാനുമായി നടത്തിയത് എന്ന മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാറിന്റെ വാദം എത്രയാവര്‍ത്തിച്ചാലും സത്യമായി മാറില്ല. ഓരോ ദിവസവും ഓരോ മാധ്യമത്തോട് അദ്ദേഹം അത് പറഞ്ഞുകൊണ്ടിരിക്കട്ടെ. പക്ഷേ, സത്യമെന്താണെന്ന് ദൈവത്തിനു മാത്രമല്ല, സെന്‍കുമാറിനും അറിയാമല്ലോ. വിശ്വാസ്യതയ്ക്കുമേല്‍ പിന്നെയും പിന്നെയും ചെളി വാരിയെറിയുന്നത് ഭൂഷണമല്ല; അത് അപകീര്‍ത്തികരവുമാണ്, ലേഖകനും വാരികയ്ക്കും.’ ഞാന്‍ ജൂലൈ 13ന് […]

സൂക്ഷിക്കുക, മുതലപ്പുറത്താണ് ഈ സവാരി

സൂക്ഷിക്കുക, മുതലപ്പുറത്താണ് ഈ സവാരി

ആശിഷ് രഞ്ജന്‍ സിന്‍ഹയെ കേരളത്തിലെ മലയാളികളില്‍ അധികമാരും ഓര്‍ക്കാനിടയില്ല. സഞ്ജീവ് ത്രിപാഠിയെയും അങ്ങനെതന്നെ. സിന്‍ഹ ബിഹാറില്‍ ഡി.ജി.പി ആയിരുന്നു. ത്രിപാഠി റോ മേധാവിയും. പൊലീസിന്റെയും ഇന്റലിജന്‍സിന്റെയുമെല്ലാം തലപ്പത്ത് വിരാജിച്ചവര്‍. സിന്‍ഹ ഡി.ജി.പി ആയിരുന്ന കാലം ബിഹാറില്‍ ജീവിക്കുന്ന മലയാളികള്‍ ഒന്നേകാല്‍ പതിറ്റാണ്ട് കഴിഞ്ഞിട്ടും മറന്നിട്ടുണ്ടാവാനിടയില്ല. രണ്‍വീര്‍സേനയുടെ കാലം കൂടിയായിരുന്നു അത്. ജാതി ഹിന്ദുക്കളുടെ അക്രാമക അഴിഞ്ഞാട്ടത്തിന്റെ കാലം. കോടാനുകോടികളുടെ അഴിമതി പെറ്റുപെരുകിയ കാലം. ആശിഷ് രഞ്ജന്‍ പക്ഷേ മിടുക്കനായിരുന്നു. ഒരു സൂപ്പര്‍ ഹീറോ ഇമേജ് പുള്ളി സ്വയം […]

ദളിത് – മുസ്‌ലിം ഐക്യം അറക്കലെ ബീവിയെ കെട്ടാന്‍ അരസമ്മതം പോരല്ലോ

ദളിത് – മുസ്‌ലിം ഐക്യം അറക്കലെ ബീവിയെ കെട്ടാന്‍ അരസമ്മതം പോരല്ലോ

ഈയിടെ ഏതാനും ദളിത് പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍ ചെറായിയില്‍ നിന്ന് പേരാമ്പ്രയിലേക്കൊരു അന്വേഷണ യാത്ര നടന്നിരുന്നു. സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ മിശ്രഭോജനം നടന്ന സ്ഥലമാണ് ചെറായി. ഈയിടെ ആ ഓര്‍മയുടെ നൂറാം വാര്‍ഷികാഘോഷമുണ്ടായി. ഇപ്പോഴും അയിത്തം നിലനില്‍ക്കുന്ന സ്ഥലമാണ് കോഴിക്കോട്ടെ പേരാമ്പ്ര, പാലക്കാട്ടെ ഗോവിന്ദപുരത്തോടൊപ്പം. പേരാമ്പ്രയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ആകെ പതിനാല് കുട്ടികളാണുള്ളത്. പതിനാലുപേരും തൊട്ടടുത്തുള്ള ദളിത് കോളനിയിലെ കുട്ടികള്‍. ‘പറയ’ക്കുട്ടികളോടൊപ്പം പഠിക്കാന്‍ മറ്റാരും സന്നദ്ധരാവുന്നില്ല. കഴിഞ്ഞ വര്‍ഷമാണത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ വര്‍ഷം പുതുതായി സ്‌കൂളില്‍ ചേര്‍ന്നവര്‍ […]

ഫാഷിസത്തിന് മറുപടി ജനാധിപത്യമാണ്

ഫാഷിസത്തിന് മറുപടി ജനാധിപത്യമാണ്

ഫാഷിസം എന്നത് സാധാരണഗതിയില്‍ മനസിലാക്കി വരുന്ന അര്‍ത്ഥത്തില്‍ ഇരുപതാം നൂറ്റാണ്ടിലെ ഒരു രാഷ്ട്രീയ പ്രവണതയാണ്. ഇരുപതുകളുടെ തുടക്കത്തില്‍ ഇറ്റലിയില്‍ മുസോളിനിയും മുപ്പതുകളുടെ ഒടുവില്‍ ജര്‍മനിയില്‍ ഹിറ്റ്‌ലറും പിന്നീട് റഷ്യയില്‍ സ്റ്റാലിനും നടപ്പാക്കിയത് ഫാഷിസമാണെന്ന് പൊതുവെ ആളുകള്‍ക്കൊരു ധാരണയുണ്ട്. അത് ശരിയുമാണ്. പക്ഷേ, എന്റെ അഭിപ്രായത്തില്‍ വളരെ പുരാതനമായ ഒരു മാനസിക രാഷ്ട്രീയ കാലാവസ്ഥയാണ് ഫാഷിസം. അവനവനില്‍നിന്ന് വ്യത്യസ്തമോ വിരുദ്ധമോ ആയ ഒന്നിനെയും അംഗീകരിക്കാതിരിക്കുക, അതിനെ ആയുധം കൊണ്ടോ ആള്‍ബലം കൊണ്ടോ പണം കൊണ്ടോ കീഴ്‌പ്പെടുത്തുക, അന്യര്‍ക്ക് സമ്മതമല്ലാത്തത് […]