സർവസുഗന്ധി

രക്ഷാ പ്രാര്‍ത്ഥന

രക്ഷാ പ്രാര്‍ത്ഥന

ഖുര്‍ആന്‍ പാരായണത്തിനാമുഖമായി പൈശാചികതയില്‍നിന്ന് അല്ലാഹുവിനോട് രക്ഷതേടണം. സ്രഷ്ടാവിലേക്കുള്ള സൃഷ്ടിയുടെ ഏതു യാത്രകളും പിശാചിനെ അസ്വസ്ഥപ്പെടുത്തുന്നു. അതിനാല്‍ പിശാച് തടസപ്പെടുത്തുന്നു. അല്ലാഹുവോട് കാവലുണ്ടാകുമ്പോള്‍ മനുഷ്യന് പിശാചിനെ ഇരുത്താന്‍ കഴിയുന്നു. ഉടമക്ക് മുന്നില്‍ അടിമയുടെ വണക്കം കൂടിയാണ് ഈ കാവല്‍ തേട്ടം. മനുഷ്യന്റെ ന്യൂനതകളാണ് പിശാച് നോക്കുന്നത്. നിസ്‌കാരം ഭക്തിപൂര്‍ണമായി നിര്‍വഹിക്കുമ്പോള്‍ അവിടെ പിശാചടുക്കില്ല. പക്ഷേ, അത്തരം ഭക്തരുടെ ഇതര ഏര്‍പ്പാടുകളില്‍ പിശാച് പഴുതുകള്‍ കണ്ടെത്തുന്നു. ദാനധര്‍മങ്ങളില്‍ അവര്‍ മടികാണിച്ചേക്കും.കുറഞ്ഞുപോവുമോ എന്ന ഭീതിയില്‍ അവര്‍ അകപ്പെടും. ഇത്തരം ദുര്‍ബോധനങ്ങളുടെ ചതിയില്‍ […]

യുഗങ്ങളിലേക്ക് നീളുന്ന വിചാരങ്ങള്‍

യുഗങ്ങളിലേക്ക് നീളുന്ന വിചാരങ്ങള്‍

ഉമര്‍ ഇസ്‌ലാമിന്റെ ബദ്ധവൈരിയായ കാലം. സഹോദരി ഫാത്വിമയും അവരുടെ ഭര്‍ത്താവും പിതൃവ്യ പുത്രനും കൂടിയായ സഈദും ഇസ്‌ലാമിലേക്ക് വന്ന വാര്‍ത്ത ഉമര്‍(റ)നെ ഞെട്ടിച്ചു. ഉമര്‍ സഈദിനെ വാളിനിരയാക്കാനായി അവിടെയെത്തി. ഭര്‍ത്താവിനെ രക്ഷിക്കാന്‍ ഫാത്വിമക്ക് ഇടപെടേണ്ടിവന്നു. മല്‍പിടുത്തത്തില്‍ പെങ്ങള്‍ക്കാണ് പരിക്ക് പറ്റിയത്. അവളുടെ ശരീരത്തില്‍നിന്ന് ചോര വാര്‍ന്നൊലിക്കുന്നത് കണ്ടപ്പോള്‍ ആങ്ങളക്ക് ഹൃദയം പൊട്ടി. താനെന്തിനാണിവരെ വേദനിപ്പിച്ചത്; ഉമറിലെ മനുഷ്യന്‍ ഉണര്‍ന്നു. കാരുണ്യത്തിന്റെ ഭാവം തെളിഞ്ഞു. എനിക്കൊന്ന് ഖുര്‍ആന്‍ കേള്‍പിക്കുമോ? ഉമറിന്റെ അപേക്ഷ. ഒരേ സമയം സഹോദരിയെയും തന്റെ മനസ്സിനെയും […]