ചൂണ്ടുവിരൽ

എല്ലാം മനസ്സിലാകുന്നുണ്ട് നീതി പുലരട്ടെ

എല്ലാം മനസ്സിലാകുന്നുണ്ട്  നീതി പുലരട്ടെ

നിങ്ങള്‍ക്ക് നമ്മുടെ ജനാധിപത്യത്തെ പ്രതി ആശങ്കകളുണ്ടോ? ആ ജനാധിപത്യത്തിന്റെ നെടുംതൂണ്‍ എന്ന് നാം കരുതുന്ന ജുഡീഷ്യറിക്കു മേല്‍ സ്വേച്ഛാധികാരം അതിന്റെ വിനാശകമ്പളം പുതക്കുമെന്ന് നിങ്ങള്‍ ഭയക്കുന്നുണ്ടോ? സുഘടിതമായ ഇന്ത്യന്‍ ഭരണഘടനയ്ക്കു മേല്‍ പാര്‍ലമെന്ററി ഭൂരിപക്ഷം തേറ്റകള്‍ കോര്‍ക്കുമെന്ന് ഓര്‍ത്ത് നടുങ്ങാറുണ്ടോ? ബാബരി അനന്തര ഇന്ത്യയില്‍ ജീവിക്കുന്ന, രാഷ്ട്രീയം ജീവിതത്തെ ബാധിച്ച് കഴിഞ്ഞ മനുഷ്യരെന്ന നിലയില്‍ നിങ്ങളുടെ ഉത്തരം അതെ എന്ന് തന്നെയാവണം. മറിച്ചല്ല ഈ ലേഖകന്റേതും. അത്തരം ഘട്ടങ്ങളില്‍ തരിവെട്ടത്തിനായുള്ള അലച്ചിലെന്ന പോല്‍, കൊടും കിതപ്പന്‍ നടത്തയില്‍ […]

അദാനിക്ക് വീഴാമെങ്കില്‍ രാഹുലിന് വാഴാം

അദാനിക്ക് വീഴാമെങ്കില്‍ രാഹുലിന് വാഴാം

ആകസ്മികമായതെല്ലാം ചരിത്രത്തില്‍ ആകസ്മികങ്ങളല്ല. രണ്ട് സവിശേഷ സംഭവങ്ങള്‍, ഒരു പക്ഷേ പരസ്പര ബന്ധം പ്രത്യക്ഷത്തില്‍ ഇല്ലാത്തവ, ഒരേസമയത്ത് സംഭവിക്കുന്നതാണല്ലോ ആകസ്മികത. എന്നാല്‍ ഈ രണ്ട് സംഭവങ്ങളുടെയും തുടര്‍ചലനങ്ങള്‍ ചരിത്രത്തെ മറ്റൊരു തരത്തില്‍ രൂപപ്പെടുത്താനുള്ള ബലം അന്തരാ വഹിക്കുന്നു എങ്കില്‍ അവ തമ്മില്‍ കൂട്ടിയിണക്കാന്‍ കഴിയും. അത്തരം കൂട്ടിയിണക്കല്‍ സംഭവങ്ങളുടെ മറ്റൊരു വായനയ്ക്ക് വഴിയൊരുക്കുകയും ചെയ്യും. അതിനാലാണ് ആകസ്മികങ്ങള്‍ എല്ലായ്പ്പോഴും ആകസ്മികമല്ല എന്ന് പറയുന്നത്. ഇന്ത്യാ ചരിത്രത്തിലെ, ഒരു പക്ഷേ ലോകചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ രാഷ്ട്രീയ പദയാത്ര […]

ഗാന്ധിയില്ലായ്മയുടെ കരുത്ത്

ഗാന്ധിയില്ലായ്മയുടെ  കരുത്ത്

“1948 ജനുവരി 30, ഡല്‍ഹി. സായന്തനം. ഗാന്ധി ബിര്‍ളാ മന്ദിരത്തില്‍ നിന്ന് പുറത്തുവരുന്നു. ഉദ്യാനത്തില്‍ പ്രാര്‍ഥന ആരംഭിക്കാറായി. ശരീരത്തിലും മനസിലും ഖിന്നനായിരുന്നു. തന്റെ ജനതയുടെ വിധി അപാരതകളെ സ്പര്‍ശിച്ച ആ മഹാമനുഷ്യനെ അലട്ടിയിരുന്നു. പതിവിലും വിറയാര്‍ന്നു ആ ചലനങ്ങള്‍. സബര്‍മതിയില്‍ നിന്ന് ദണ്ഡിയിലേക്ക് ദ്രുതവേഗത്തില്‍ ചലിച്ച ആ കാലുകള്‍, ഒരു വലിയ സാമ്രാജ്യത്വത്തിന്റെ അടിവേരുകളെ കശക്കിയെറിഞ്ഞ പാദങ്ങള്‍ അന്ന് ക്ഷീണിതമായി കാണപ്പെട്ടു. മനുവിന്റെയും ആഭയുടെയും ചുമലില്‍ കരങ്ങള്‍ ചേര്‍ത്ത് ഗാന്ധി പതിയെ നടന്നു. പ്രാര്‍ഥനാ വേദിയിലെ പടിക്കെട്ടുകള്‍ […]

നമ്മുടെ റിപ്പബ്ലിക്: അംബേദ്കറെ ഓര്‍മിക്കാം കാവല്‍ നില്‍ക്കാം

നമ്മുടെ റിപ്പബ്ലിക്: അംബേദ്കറെ ഓര്‍മിക്കാം കാവല്‍ നില്‍ക്കാം

ഓര്‍മകള്‍ കണിശമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. നാം രാഷ്ട്രീയത്തെ നേരിട്ട് വരിച്ചില്ല എങ്കിലും രാഷ്ട്രീയം നമ്മെ വരിക്കുകയും ബാധിക്കുകയും ചെയ്യുമല്ലോ? അതിനാല്‍ നമ്മുടെ രാഷ്ട്രത്തെക്കുറിച്ചുള്ള ഓര്‍മകളിലും ഈ രാഷ്ട്രം രൂപപ്പെട്ട രാഷ്ട്രീയം നമ്മെ നാമറിയാതെ കൊളുത്തിവലിക്കും. അതുകൊണ്ടാണ് സ്വാതന്ത്ര്യപിറവിയില്‍ നാം ഗാന്ധിയെ ഒരാഹ്വാനവുമില്ലാതെ ഓര്‍മിക്കുന്നത്. സ്വാതന്ത്ര്യദിനത്തില്‍ നിന്ന്, എന്തിന് ജയന്തി ദിനത്തില്‍ നിന്നുപോലും ഗാന്ധിയെ പുറന്തള്ളാന്‍ സംഘടിതവും ഭരണകൂടപരവുമായ ശ്രമങ്ങള്‍ കൊണ്ടുപിടിച്ചു നടന്നിട്ടും നാം സ്വാതന്ത്ര്യപ്പിറവിയില്‍ ഗാന്ധിയെ ഓര്‍ക്കുന്നു. സ്്വാതന്ത്ര്യം എന്ന ആശയത്തിലേക്കുള്ള നമ്മുടെ വലിയ നടത്തം […]

ജാതിഹിംസയ്ക്ക് ജാതിയില്ല

ജാതിഹിംസയ്ക്ക് ജാതിയില്ല

ആമുഖമായി കേരളത്തെക്കുറിച്ച് ചില കാര്യങ്ങള്‍ പറയാം. ഇപ്പറയുന്ന മുക്കാല്‍ മുണ്ടാണിയും നമുക്ക് അറിയുന്നവയാണ്. അറിയുന്നവയാണ് എന്ന് വെച്ചാല്‍ തലമുറകളായി നിലനില്‍ക്കുന്ന ഒരു യാഥാർത്ഥ്യം. അതിനാല്‍ തന്നെ പഴകിപ്പോയ ഒരു യാഥാർത്ഥ്യം. പഴകിയ യാഥാർത്ഥ്യത്തിന് ഒരു കുഴപ്പമുണ്ട്. അത് നിങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടില്ല. ആവര്‍ത്തിക്കാതിരിക്കുമ്പോള്‍ ആ യാഥാർത്ഥ്യം മറവിയിലേക്ക് മറയാന്‍ സാധ്യതകളുണ്ട്. അങ്ങനെ യാഥാർത്ഥ്യം വിസ്മൃതമാകുന്നിടത്ത് നിര്‍മിതമായ കള്ളങ്ങള്‍ മുളച്ച് വരാനും സാധ്യതയുണ്ട്. പഴകിപ്പോയ യാഥാർത്ഥ്യം വിസ്മൃതിയിലായതുകൊണ്ട് ഈ കള്ളങ്ങള്‍ യാഥാർത്ഥ്യത്തിന്റെ കുപ്പായമണിഞ്ഞ് തുള്ളി വരികയും ചെയ്യും.കേരളത്തിലിപ്പോള്‍ അത്തരം […]

1 2 3 31