ചൂണ്ടുവിരൽ

നെടുവീർപ്പിടുക അനീതി സംഭവിച്ചിരിക്കുന്നു

നെടുവീർപ്പിടുക അനീതി സംഭവിച്ചിരിക്കുന്നു

“സംവരണം ഇന്ത്യ ചര്‍ച്ചക്കെടുക്കാറുള്ള സന്ദര്‍ഭം പ്രത്യേകമായി പരിശോധിക്കണം. സംവരണത്തെക്കുറിച്ച് ഇന്ത്യ ചര്‍ച്ച ചെയ്യുന്നത് സംവരണവിരുദ്ധമായ ഒരു മൊമന്റം രൂപം കൊള്ളുമ്പോള്‍ മാത്രമാണ്. അതായത് സംവരണ വിരുദ്ധമായ അന്തരീക്ഷത്തിലാണ്. ശാന്തമായ അന്തരീക്ഷത്തില്‍ അല്ല. ശാന്തമായ ഒരന്തരീക്ഷത്തില്‍, ജനാധിപത്യപരമായ ഒരന്തരീക്ഷത്തില്‍ സംവരണം എന്താണ് എന്ന് ആലോചിക്കുന്ന ഒരു ശീലം ഇന്ത്യക്കില്ല. സംവരണ വിരുദ്ധതയുടെ ഓളം നിലനില്‍ക്കുന്ന ഒരന്തരീക്ഷത്തില്‍ നമ്മള്‍ സംവരണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ നമ്മള്‍ സംവരണവിരുദ്ധരെയാണ് സംബോധന ചെയ്യുന്നത്. അതായത് സംവരണം എന്ന ആശയത്തില്‍ നമ്മുടെ നാട്ടില്‍ സംവാദങ്ങള്‍ സാധ്യമാകാറില്ല എന്നര്‍ഥം’ […]

കൊന്നും മരിച്ചും തീരുന്ന ഈ യുവാക്കള്‍ വെറും ഇരകളാണ്

കൊന്നും മരിച്ചും തീരുന്ന  ഈ യുവാക്കള്‍ വെറും ഇരകളാണ്

ഒരു ഹിംസയും വ്യക്തിപരമല്ല എന്നൊരു സിദ്ധാന്തമുണ്ട് സാമൂഹ്യശാസ്ത്രത്തില്‍. കൊലപാതകത്തെ, മയക്കുമരുന്ന് കടത്തിനെ, കവര്‍ച്ചയെ, സാമ്പത്തിക തട്ടിപ്പിനെ എല്ലാം വ്യക്തി വ്യക്തിയോട് ചെയ്യുന്ന ഒന്നായി മനസ്സിലാക്കുന്നിടത്ത്, അഥവാ വ്യക്തി അവന്റെ അല്ലെങ്കില്‍ അവളുടെ ജീവിത സാഹചര്യങ്ങളുടെ ഫലമായി ചെയ്യുന്ന ഒന്നായി മനസ്സിലാക്കുന്നിടത്ത് നമ്മുടെ ചിന്തകള്‍ സാമൂഹികമായി പാളും. അങ്ങനെ ചിന്തകള്‍ സാമൂഹികമായി പാളിയ ഒരു സമൂഹത്തിന് തിരുത്തല്‍ ശക്തികളെ ഉത്പാദിപ്പിക്കാനാവില്ല. വ്യക്തി സാമൂഹിക ബന്ധങ്ങളുടെ ഒരു സമുച്ഛയമാണ്. ഒരു വ്യക്തിയും അതിനാല്‍ വ്യക്തിയല്ല. സാമൂഹിക ബന്ധങ്ങളെന്നാല്‍ വ്യക്തി ജീവിക്കുന്നതും […]

ആരിഫ് മുഹമ്മദ് ഖാനും ശ്രീറാം വെങ്കിട്ടരാമനും

ആരിഫ് മുഹമ്മദ് ഖാനും  ശ്രീറാം വെങ്കിട്ടരാമനും

ഗവര്‍ണറെക്കുറിച്ച് ഇനി പറയേണ്ടതില്ല എന്നായിരുന്നു. ഭരണഘടന വിവക്ഷിച്ച ഗവര്‍ണര്‍ എന്താണെന്ന് പലവട്ടം നമ്മള്‍ ചര്‍ച്ച ചെയ്തതാണ്. എന്തിനാണ് അഥവാ എന്തിനായിരുന്നു കൊളോണിയല്‍ഭാരം പേറുന്ന ഒരു നോമിനേറ്റഡ് സംവിധാനത്തെ അഥവാ പദവിയെ ജനേച്ഛ എന്ന ജനാധിപത്യത്തിലെ അന്തിമവിധിക്ക് മേലെ വെറുതെ പ്രതിഷ്ഠിച്ചത് എന്നതും നാം ചര്‍ച്ച ചെയ്തിരുന്നു. ഭരണഘടന എന്ന അടിസ്ഥാന രേഖയുടെയും ഫെഡറലിസം എന്ന ഇന്ത്യന്‍ സങ്കല്‍പനത്തെയും പ്രതിനിധീകരിക്കുന്ന പ്രതീകമായും ഫെഡറല്‍ ജനാധിപത്യത്തിന്റെ സര്‍ഗാത്മകസ്ഥാനമായുമാണ് ഭരണഘടനാ നിര്‍മാണസഭ ഗവര്‍ണര്‍ പദവിയെ കണ്ടത്. നോബിള്‍മാന്‍ എന്ന പൊളിറ്റിക്‌സിലെ ഉന്നത […]

ഹിജാബ്: വിധികളും മുസ്‌ലിമും

ഹിജാബ്:  വിധികളും മുസ്‌ലിമും

ഒരു സംഭാഷണം പകര്‍ത്താം. കര്‍ണാടക ഹൈക്കോടതിയുടെ ഹിജാബ് നിരോധനം വിശാല ബെഞ്ചിന് വിടാന്‍ കാരണമായ ഭിന്നവിധിയാണ് പശ്ചാത്തലം. അതിനാല്‍ വിധികളെക്കുറിച്ച് വിശദീകരിച്ചിട്ട് സംഭാഷണത്തിലേക്ക് വരാം. സ്വാഭാവികമായും ഇന്ത്യന്‍ മുസ്‌ലിമിന്റെ മത-മതേതര ജീവിതത്തെ സംബന്ധിച്ച് പ്രത്യേകിച്ചും ഇന്ത്യന്‍ മതേതര-ബഹുസ്വരതയെ സംബന്ധിച്ച് പൊതുവിലും ഏറെ പ്രധാനപ്പെട്ടതായിരുന്നു സുപ്രീം കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങളും രണ്ടംഗബെഞ്ചിന്റെ ഭിന്നവിധിയും. ഒരാള്‍, ഹേമന്ദ് ഗുപ്ത, മതേതരത്വം എന്ന ഇന്ത്യന്‍ ആശയത്തെ സ്വന്തം ധാരണയാല്‍ പ്രചോദിതമായി വ്യാഖ്യാനിച്ചു. വ്യക്തി, മതം എന്നീ പ്രമേയങ്ങളെ സ്വന്തം യുക്തിയിലേക്കും നിലവിലെ […]

ഹിന്ദി അതിനാല്‍ ഹിന്ദിക്ക് വേണ്ടിയല്ല

ഹിന്ദി അതിനാല്‍  ഹിന്ദിക്ക് വേണ്ടിയല്ല

അതിനിടെ മറ്റൊന്ന് സംഭവിക്കുന്നുണ്ട്. ഭാഷയിലാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ ഔദ്യോഗിക ഭാഷ സംബന്ധിച്ച പാര്‍ലമെന്ററി സമിതി, The Committee of Parliament on Official Language, പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന് സമര്‍പിച്ച അതിന്റെ വിശാല റിപ്പോര്‍ട്ടാണ് സംഗതി. പ്രതീക്ഷിച്ചതുപോലെ അല്ലെങ്കില്‍ കാലങ്ങളായ കളമൊരുക്കലിന്റെ ഫലമെന്നപോലെ ഹിന്ദി ഭാഷയെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചുള്ളതാണ് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍വകലാശാലകള്‍, സ്‌കൂളുകള്‍, മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ മുഴുവന്‍ സിരാകേന്ദ്രങ്ങളിലും ഹിന്ദി പ്രവഹിക്കണം എന്നതാണ് നിര്‍ദേശങ്ങളുടെ കാതല്‍. അതീവ അനിവാര്യത […]