ചൂണ്ടുവിരൽ

മതേതരത്വത്തിന്റെ ശവകുടീരത്തിനു മുകളിൽ ഒരു പിറന്നാൾകേക്ക്

മതേതരത്വത്തിന്റെ ശവകുടീരത്തിനു മുകളിൽ ഒരു പിറന്നാൾകേക്ക്

ഫാഷിസത്തിന്റെ സദാസജ്ജമായ കുഴിമാടം എന്നൊരു പ്രയോഗമുണ്ട്. ഇറ്റലിയിലാണ്. തീവ്ര വലതുപക്ഷത്തിന്റെ ഹിംസാത്മക രാഷ്ട്രീയ പ്രയോഗം എന്ന് വിളിപ്പേരുള്ള ഫാഷിസത്തിന്റെ ലോകാചാര്യന്‍ ബെനിറ്റോ മുസോളിനിയുടെ കല്ലറയാണത്. ഇറ്റാലിയന്‍ ഫാഷിസം അരങ്ങൊഴിയുകയും ക്യാപിറ്റലിസ്റ്റ് നവ ജനാധിപത്യം പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തതിനു ശേഷവും ഇറ്റാലിയന്‍ വലതുപക്ഷം അവരുടെ മനോസഞ്ചാരങ്ങളില്‍ ആ കുഴിമാടത്തെ ചേര്‍ത്തു പിടിച്ചു. അതിലെരിയുന്ന മൂന്ന് തീനാളങ്ങളെ അവര്‍ ഇറ്റാലിയന്‍ സ്വത്വത്തിന്റെ നിത്യപ്രതീകമായി ദിനേന വാഴ്ത്തി. ഫാഷിസം സമ്പദ്, സാമൂഹിക വ്യവസ്ഥകളെ മുച്ചൂടും മുടിപ്പിച്ചതിനാല്‍ മാത്രം, ലോകശക്തികള്‍ക്കുമുന്നില്‍ തങ്ങളുടെ സ്വത്വരാജ്യത്തിന്റെ അന്തമില്ലാത്ത […]

വിമർശങ്ങൾ മാറ്റിവെക്കുക രാഹുലിനെ അഭിവാദ്യം ചെയ്യുക

വിമർശങ്ങൾ മാറ്റിവെക്കുക രാഹുലിനെ അഭിവാദ്യം ചെയ്യുക

2024ല്‍ പൊതുതിരഞ്ഞെടുപ്പാണ്. മിക്കവാറും മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെ എട്ടോ ഒന്‍പതോ ഘട്ടങ്ങള്‍ പ്രതീക്ഷിക്കാം. ഏതാണ്ട് വെറും അഞ്ഞൂറ് ദിവസങ്ങള്‍ക്കപ്പുറം ഇന്ത്യ ജനവിധി തേടും. സാധാരണ നിലയില്‍ രാഷ്ട്രീയം ചൂടു പിടിക്കേണ്ട നാളുകളാണിത്. മാധ്യമബാഹുല്യമുള്ള ഒരു രാജ്യമെന്ന നിലയില്‍ വിശകലനങ്ങളുടെ പ്രവാഹം തുടങ്ങേണ്ട സമയം. പ്രതിപക്ഷം സര്‍വ ആയുധങ്ങളും എടുത്ത് ഭരണപക്ഷത്തിനെതിരില്‍ പോര്‍മുഖം തുറക്കേണ്ട നാളുകള്‍. ഭരണപക്ഷം ആനുകൂല്യങ്ങളുടെയും വാഗ്ദാനങ്ങളുടെയും പെരുമഴ പെയ്യിക്കേണ്ട നാളുകള്‍. വാദപ്രതിവാദങ്ങളാല്‍ മുഖരിതമാകേണ്ട വാര്‍ത്താമുറികള്‍. അങ്ങനെയാണ് സംഭവിക്കേണ്ടത്. പക്ഷേ, നിങ്ങള്‍ ശ്രദ്ധിച്ചുവോ? വെറും […]

ഗുലാം നബി ചതിച്ചത് മൗലാനയുടെ ജനതയെയാണ്

ഗുലാം നബി ചതിച്ചത്  മൗലാനയുടെ ജനതയെയാണ്

രാഷ്ട്രതന്ത്രത്തിന് അക്കാദമികമായും ആനുഭവികമായും കൂടുതല്‍ ചാര്‍ച്ച ചരിത്രത്തോടാണ്. പ്രശാന്ത് കിഷോറുമാരും ആം ആദ്മികളും അതല്ല മാനവവിഭവശേഷിയോടാണ് എന്ന് നമ്മെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. അതില്‍ വാസ്തവമില്ലാതില്ല. പക്ഷേ, സ്‌റ്റേറ്റ്‌സ്മാനും രാഷ്ട്രീയക്കാരനും രണ്ടാണ് എന്ന് നിങ്ങള്‍ വിശ്വസിക്കുന്നു എങ്കില്‍ ആദ്യം പറഞ്ഞതാണ് ശരി. അതല്ല, കേവല അധികാരാര്‍ജനമാണ് രാഷ്ട്രീയം എന്നും അതാണ് രാഷ്ട്രതന്ത്രം എന്നുമാണ് നിങ്ങളുടെ വാദമെങ്കില്‍ പ്രശാന്ത് കിഷോറും ആം ആദ്മികളുമാണ് ശരി. കാരണം സ്‌റ്റേറ്റ്സ്മാനെ അല്ലെങ്കില്‍ രാഷ്ട്ര തന്ത്രജ്ഞനെ രൂപപ്പെടുത്തുന്നത് ചരിത്രമാണ്. അരവിന്ദ് കെജ്്രിവാളിനെ സൃഷ്ടിക്കുന്നതാകട്ടെ സമീപകാലത്ത് […]

എൻ എസ് മാധവൻ എന്ന അഭയസ്ഥാനം

എൻ എസ് മാധവൻ എന്ന  അഭയസ്ഥാനം

പോയ വർഷങ്ങൾക്കിടെ ഒരിക്കലും ഈ പംക്തിയിൽ സാഹിത്യം മുഖ്യവിഷയമായിട്ടില്ല. കാലത്തിന്റെ കാലുഷ്യങ്ങളെക്കുറിച്ച്, നാം ജീവിച്ചുപോരുന്ന വർത്തമാനത്തിൽ നമ്മെ വിഴുങ്ങാനൊരുങ്ങുന്ന വിധ്വംസകതകളെക്കുറിച്ച്, നമ്മുടെ ജനാധിപത്യം കടന്നുപോകുന്ന ആപത്തിന്റെ നിമിഷങ്ങളെക്കുറിച്ച്, ആ നിമിഷങ്ങളിൽ ചേർത്തുപിടിക്കേണ്ട ചരിത്രത്തെക്കുറിച്ച്, ഓർമകളെക്കുറിച്ച്, ആ ഓർമകളിൽ നിറയുന്ന മഹാമനുഷ്യരെക്കുറിച്ചെല്ലാമാണ് നാം സാംസാരിക്കാറ്. വലിയ ഭാവനകൾക്കുപോലും ആവിഷ്‌കരിക്കാനാവാത്ത വിധം ജീവിതം സങ്കീർണമാകുമ്പോൾ സാഹിത്യത്തെക്കുറിച്ച് സംസാരിക്കുക പലപ്പോഴും സാധ്യമല്ല. പക്ഷേ, ചില സാഹിത്യങ്ങളും എഴുത്തുകാരുമുണ്ട്. അവരെ കാലത്തിൽ നിന്ന് അഴിച്ചെടുക്കുക അസാധ്യമാണ്. ചരിത്രം അതിസങ്കീർണമാവുകയും അത് നമ്മെ ശാരീരികമായിത്തന്നെ […]

മേലാളനല്ല ഗവർണർ ഫെഡറലിസത്തിന്റെ അതിഥിയാണ്

മേലാളനല്ല ഗവർണർ ഫെഡറലിസത്തിന്റെ അതിഥിയാണ്

ആരിഫ് ഖാനെ ആര്‍ക്കാണു ഭയം?, ആരിഫ് ഖാന്‍, സ്വന്തമായി ഒറ്റ അധികാരമേ താങ്കള്‍ക്കുള്ളൂ, രാജിവെക്കാം എന്നീ രണ്ട് തലക്കെട്ടുകള്‍ ഓര്‍ക്കുക. ആദ്യത്തേത് ഫെബ്രുവരി എട്ടിലെ ചൂണ്ടുവിരലിന്റേതാണ്. രണ്ടാമത്തേത് ഈ വര്‍ഷം ജനുവരി 24-ലേതും. ആറു മാസത്തിനിപ്പുറം അതേ വിഷയത്തില്‍, ആരിഫ് ഖാനെക്കുറിച്ച് വീണ്ടും ഒരു കുറിപ്പിന് സാധാരണ നിലയില്‍ സാംഗത്യമില്ല. വെറും ആവര്‍ത്തനമായി അത് ചെടിപ്പിക്കും. സ്വാതന്ത്ര്യത്തിന്റെ ഈ എഴുപത്തിയഞ്ചാം പിറന്നാളില്‍ സ്വാതന്ത്ര്യത്തിലേക്ക് നമ്മുടെ രാജ്യം സഞ്ചരിച്ചെത്തിയ മഹാദൂരങ്ങളെ അഭിമാനത്തോടെ ഓര്‍മിച്ച്, മഹാരൂപങ്ങളെ ആദരവോടെ അനുസ്മരിച്ച്, അനേകം […]