ചൂണ്ടുവിരൽ

ഈ ആള്‍ക്കൂട്ടം അപഹാസ്യമാണ് ദയവായി പിരിഞ്ഞുപോവുക

ഈ ആള്‍ക്കൂട്ടം അപഹാസ്യമാണ് ദയവായി പിരിഞ്ഞുപോവുക

‘ചൌപ്പാത്തില്‍ കൂടുന്ന മനുഷ്യര്‍ക്കൊന്നും മേല്‍വിലാസമോ പശ്ചാത്തലമോ ഇല്ല. എല്ലാവരും എല്ലാവര്‍ക്കും അപരിചിതര്‍. അവിടെ മനുഷ്യര്‍ പരസ്പരം വ്യക്തികളായല്ല, ഒരു ആള്‍ക്കൂട്ടത്തിന്റെ തുണ്ടുകളായാണ് കൂട്ടിമുട്ടുന്നത്. ആള്‍ കൂടുവാന്‍ കാരണമൊന്നും വേണ്ട. ഒരാള്‍ അല്‍പ്പം ഉറക്കെ ചിരിച്ചാല്‍ അയാള്‍ക്ക് ചുറ്റും മനുഷ്യര്‍ തടിച്ചുകൂടും. ഒരിക്കല്‍ ഒരു ആള്‍ക്കൂട്ടത്തെ കണ്ടു അടുത്തുചെന്നു പ്രേം അവരിലൊരാളോട് ചോദിച്ചു. ആള്‍ കൂടിയിരുക്കുന്നത് എന്തിനാണെന്ന്. അയാള്‍ ആ ചോദ്യം അടുത്ത മനുഷ്യനിലേക്ക് പകര്‍ന്നു. അയാള്‍ മറ്റൊരാളിലേക്ക്. അങ്ങനെ ചോദ്യം പകര്‍ന്നുപോയപ്പോള്‍ മനസ്സിലായി, അവിടെ നിന്നിരുന്ന ആര്‍ക്കും […]

പോകാന്‍ വരട്ടെ, മരിച്ച കുഞ്ഞുങ്ങള്‍ വരുന്നുണ്ട്

പോകാന്‍ വരട്ടെ, മരിച്ച കുഞ്ഞുങ്ങള്‍ വരുന്നുണ്ട്

മരിച്ച കുഞ്ഞുങ്ങള്‍ വരുന്നുണ്ട്… മഹാനഗരത്തിന്‍ നടുക്കു നിന്നു ഞാന്‍ അവരുടെ മിണ്ടാവരവു കാണുന്നു… മരിച്ച കുഞ്ഞുങ്ങള്‍വരുന്നുണ്ട്, നമ്മെ ത്തിരക്കിക്കൈനീട്ടിയിതാ വരുന്നുണ്ട്. മരിക്കും മുമ്പെത്ര വിളിച്ചിരിക്കണം! വിറച്ചുപേടിച്ചു വിറച്ചുപേടിച്ചു തളര്‍ന്നുനൊന്തുനൊന്തതിലും നൊന്തുനൊ ന്തിവര്‍ പിടഞ്ഞെത്ര വിളിച്ചിരിക്കണം മരിക്കും മുമ്പെത്ര വിളിച്ചിരിക്കണം! ഏരിയാ മക്കളേ, കളി തിമിര്‍ത്തോരേ, ചിരിയാല്‍ വീടെങ്ങും വിളക്കുവെച്ചോരെ, കഴുത്തില്‍ കുഞ്ഞിക്കൈ പിണച്ചു ഞങ്ങള്‍ക്കു കുളുര്‍ത്തൊരുമ്മകള്‍ തരുന്നോരേ, ഞങ്ങള്‍ ക്കുയര്‍കളേ, കൃഷ്ണമണികളേ, നിങ്ങ ളറിഞ്ഞീലാ, ഞങ്ങള്‍ വെറും പിശാചുക്കള്‍. മരിച്ച കുഞ്ഞുങ്ങള്‍ വരുന്നുണ്ട്, കൊച്ചു ചവിട്ടടികളാല്‍ വിറയ്ക്കുന്നു […]

കേരളത്തിലെ സഖാക്കളോട് …..ആ അങ്കക്കോഴിയെ പൊരിച്ചുതിന്നേക്കുക

കേരളത്തിലെ സഖാക്കളോട് …..ആ അങ്കക്കോഴിയെ പൊരിച്ചുതിന്നേക്കുക

തോഴരേ, ധൈര്യമങ്ങട് പൊരിച്ച് തിന്നാലോ? ഉള്ളിലെ അങ്കക്കോഴിയെ? വേണ്ടെടോ. കണ്ണ് മങ്ങും. നടു കൂനും. വിറ പടരും. ശ്ശെ! കെ.ജി.എസ്. അശനം 1998. കാര്യങ്ങള്‍ കൈവിട്ടു പോകുമ്പോള്‍ പിന്നെ കവിതയാവാം എന്നൊരു നടപ്പുണ്ട് പഴയ മലയാളത്തില്‍. കവി കടമ്മനിട്ട ലോകം മുഴുവന്‍ അശരണമായല്ലോ എന്ന് വിലപിച്ചിട്ട് എന്നാല്‍ ഇനി നമുക്ക് മത്തങ്ങയെപ്പറ്റി സംസാരിക്കാം എന്ന് പറഞ്ഞപോലെ ദുര്‍ബലമായ, എന്ന പ്രഹരശേഷി ആവോളമുള്ള താങ്ങ്. കവിത പശ്ചാത്തലത്തിലുണ്ട്. അതിനാല്‍ കാര്യത്തിലേക്ക് വരാം. കാര്യം നമുക്ക് അറിവുള്ളതാണ്. തിരുവനന്തപുരത്ത് അസ്വസ്ഥതയുടെ […]

1 6 7 8