1246

രണ്ടു ചിത്രങ്ങള്‍ ഒരേ ചരിത്രം

രണ്ടു ചിത്രങ്ങള്‍ ഒരേ ചരിത്രം

2016 ആഗസ്റ്റ്. രോഷത്തിന്റെ തിരത്തള്ളലായിരുന്നു അഹമ്മദാബാദില്‍. ചത്ത പശുവിന്റെ തോലുരിച്ചതിന്റെ പേരില്‍ ദളിത് യുവാക്കളെ ക്രൂരമായി മര്‍ദിച്ചതിലുള്ള പ്രതിഷേധം. ഗിര്‍ സോമനാഥ് ജില്ലയിലെ ഉന ഗ്രാമത്തിലേക്ക് ആയിരങ്ങള്‍ നടത്തിയ മാര്‍ച്ചില്‍ അഹമ്മദാബാദിലെ തെരുവിലെ ചെരുപ്പുകുത്തിയായ മധ്യവയസ്‌കന്‍ അണിയായി. വര്‍ഷങ്ങളായി തെരുവോരത്ത് ഉറങ്ങുന്ന ഒരാള്‍. ദളിത് – മുസ്‌ലിം ഐക്യത്തിന് പ്രവര്‍ത്തിക്കുമെന്ന് അയാള്‍ പ്രഖ്യാപിച്ചു. അശോക് മോചി എന്നാണ് അയാളുടെ പേര്. പതിനാല് വര്‍ഷം മുമ്പ്, 2002ല്‍, അഹമ്മദാബാദിലെ തെരുവുകള്‍ വര്‍ഗീയവാദികള്‍ കൊളുത്തിവിട്ട അഗ്നിയില്‍ അമര്‍ന്നപ്പോള്‍, മുസ്‌ലിംകളായ അയല്‍ക്കാരുടെ […]

ചേറ്റില്‍ മുങ്ങിയ താമര

ചേറ്റില്‍ മുങ്ങിയ താമര

‘ലവ് ജിഹാദി’ല്‍നിന്ന് ഹിന്ദു പെണ്‍കിടാങ്ങളെ എങ്ങനെ സംരക്ഷിക്കാം എന്നതിനെ കുറിച്ച് സമുദായത്തെ ഉദ്‌ബോധനം ചെയ്യുന്ന തൃശൂരില്‍നിന്നുള്ള ഒരു ആര്‍.എസ്.എസുകാരന്റെ വോയ്‌സ് മെസേജ് അടുത്ത കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ നാടാകെ പ്രചരിക്കുകയുണ്ടായി. ഹിന്ദു പെണ്‍കുട്ടികള്‍ മുസ്‌ലിം ‘ചെറുക്കന്മാരുടെ’ വലയില്‍ എങ്ങനെയാണ് കുടുങ്ങുന്നത് എന്നതിനെ കുറിച്ച് ‘ആധികാരിക’മായി ക്ലാസെടുക്കുന്ന അദ്ദേഹം ഊന്നിപ്പറയുന്ന ഒരുകാര്യം മോട്ടോര്‍ സൈക്കിളില്‍ ചെത്തിനടക്കുന്ന മുസ്‌ലിം യുവാക്കളെ കാണുമ്പോള്‍ നമ്മുടെ പെണ്‍കുട്ടികള്‍ വല്ലാതെ ആകൃഷ്ടരാവുന്നു എന്നാണ്. ഹിന്ദു യുവാക്കള്‍ക്കും മോട്ടോര്‍ ബൈക്കുകള്‍ കാശ് കൊടുത്ത് വാങ്ങി ചെത്തിനടന്നുകൂടേ എന്ന […]

ഇപ്പോള്‍ പുറത്തിറങ്ങേണ്ട ,ചെറുപ്പക്കാര്‍ കാത്തുനില്‍ക്കുന്നുണ്ട്

ഇപ്പോള്‍ പുറത്തിറങ്ങേണ്ട ,ചെറുപ്പക്കാര്‍ കാത്തുനില്‍ക്കുന്നുണ്ട്

ഇക്കഴിഞ്ഞ റമളാന്‍ ഇരുപത്തിരണ്ടിനാണോ അതോ ഇരുപത്തി മൂന്നിനാണോ എന്നുറപ്പില്ല, ഒരു സുഹൃത്തിന്റെ പെങ്ങള്‍ക്ക് പുതിയാപ്പിള അന്വേഷണവുമായി ബന്ധപ്പെട്ട് കൂത്തുപറമ്പിനടുത്ത് ഒരിടത്ത് ഞാനെത്തിപ്പെടുന്നു. തറാവീഹിന് പള്ളിയില്‍ എത്തിനോക്കുമ്പോള്‍, എന്റെ ഒരു മുന്‍പരിചയക്കാരനാണ് ഇമാമവര്‍കള്‍. എന്നെ കണ്ടപാടേ, ‘എന്തായാലും ഇന്ന് രാത്രി തറാവീഹിന് ശേഷം നിങ്ങള്‍ ഒരര മണിക്കൂര്‍ പ്രസംഗിക്കണം’ എന്ന് പറഞ്ഞ് എന്നെ കുരുക്കിക്കളഞ്ഞു. ‘ഞാനൊക്കെ പ്രസംഗിച്ചിട്ട് എന്ത് കാര്യമാണ്, നിങ്ങളെ പോലുള്ളവരാവുമ്പോള്‍ നല്ല കാമ്പുള്ള കാര്യങ്ങള്‍ പറയുമല്ലോ. മാത്രവുമല്ല നിങ്ങളുടെ ‘തളിരിലകള്‍’ സ്ഥിരമായി വായിക്കുന്ന കുറേ ആളുകളുണ്ടിവിടെ’ […]

ഹജ്ജില്‍ തെളിയുന്ന സാമൂഹിക ഭാവങ്ങള്‍

ഹജ്ജില്‍ തെളിയുന്ന സാമൂഹിക ഭാവങ്ങള്‍

ലക്ഷ്യം വെക്കുക എന്നര്‍ത്ഥമുള്ള ഹജ്ജ എന്ന പദത്തില്‍ നിന്നാണ് ഹജ്ജ് നിഷ്പന്നമായത്. അല്ലാഹുവിന്റെ പ്രീതിയും അവന്റെ ഭവനവും ലക്ഷ്യം വെച്ചുള്ളതാണ് ഹജ്ജ് യാത്ര. ഉടമക്ക് മുന്നില്‍ അടിമകള്‍ സമമാണ് എന്ന മഹത്വമേറിയ സന്ദേശമാണ് ഹജ്ജ് മുന്നോട്ടുവെക്കുന്നത്. നിശ്ചയിക്കപ്പെട്ട വിധത്തില്‍ നിര്‍ണയിക്കപ്പെട്ട ദിവസങ്ങളില്‍ അല്ലാഹു കല്‍പിച്ച സ്ഥലങ്ങളില്‍, അവസ്ഥയില്‍ ഉണ്ടാകുക എന്നതാണ് ഹജ്ജിന്റെ പ്രായോഗിക രൂപം. മറ്റെല്ലാ ആരാധനാ കര്‍മങ്ങളില്‍ നിന്നും ഹജ്ജ് വ്യത്യസ്തമാകുന്നത് പല കാരണങ്ങളാലാണ്. അതിന്റെ മാനവികമായ ഉള്ളടക്കം തന്നെ പരിശോധിക്കുക. ഒരേ കേന്ദ്രത്തിലേക്കും ഒരേ […]

കിഷോര്‍ വൈജ്ഞാനിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കിഷോര്‍ വൈജ്ഞാനിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ബംഗളുരു ആണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. അടിസ്ഥാന ശാസ്ത്ര വിഷയങ്ങളില്‍ ഉന്നതപഠനം നടത്തുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. യോഗ്യത: സ്ട്രീം എസ്.എ: 2017-18 വര്‍ഷത്തില്‍ ശാസ്ത്രവിഷയങ്ങളില്‍ പ്ലസ് വണ്ണിന് ചേരുകയും പത്താം ക്ലാസില്‍ മാത്‌സിലും സയന്‍സ് വിഷയങ്ങളിലും 75 ശതമാനം മാര്‍ക്ക് നേടുകയും ചെയ്ത (എസ്.സി, എസ്.ടി, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് 65 ശതമാനം) വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്ലസ് […]