1248

ഗാന്ധിവധം പുലരിയില്‍ പരന്ന കൂരിരുട്ട്

ഗാന്ധിവധം പുലരിയില്‍ പരന്ന കൂരിരുട്ട്

‘ഇന്ന് വൈകുന്നേരം 5.20ന് ന്യൂഡല്‍ഹിയില്‍ മഹാത്മാഗാന്ധി വധിക്കപ്പെട്ടു. കൊലയാളി ഒരു ഹിന്ദുവാണ്’. 1948 ജനുവരി 30ന് ആറ് മണിക്ക് ആകാശവാണിയുടെ ദേശീയ വാര്‍ത്താബുള്ളറ്റിനിലൂടെ രാജ്യം ആ ദുരന്തവൃത്താന്തം അറിയുന്നതിനു മുമ്പ് തന്നെ തലസ്ഥാന നഗരയിലെ ആബാലവൃദ്ധം ബിര്‍ള മന്ദിരത്തിലേക്ക് ഒഴുകുന്നുണ്ടായിരുന്നു. നാഥുറാം ഗോഡ്‌സെ എന്ന ചിത്പാവന്‍ ബ്രാഹ്മണന്‍ വലുതുകൈ കൊണ്ട് കറുത്ത ബെറെറ്റ പിസ്റ്റളിലൂടെ ഉതിര്‍ത്ത മൂന്നുവെടിയുണ്ടകള്‍ തുളച്ചുകയറിയത് മഹാത്മജിയുടെ നെഞ്ചകത്തേക്കായിരുന്നു. ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേലുമായുള്ള സംഭാഷണം നീണ്ടത് മൂലം സമയം വൈകിയതിനാല്‍ സാധാരണ […]

ഇന്ത്യ സുരക്ഷിതമല്ലെന്ന് കരുതാന്‍ ന്യായമുണ്ട്

ഇന്ത്യ സുരക്ഷിതമല്ലെന്ന് കരുതാന്‍ ന്യായമുണ്ട്

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് എഴുപതാണ്ട് തികയുമ്പോള്‍ ചരിത്ര പണ്ഡിതനും എഴുത്തുകാരനുമായ ഡോ. എം ജി എസ് നാരായണന്‍ ഇന്ത്യയെയും രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക മാറ്റങ്ങളെയും വിലയിരുത്തുന്നു. രാജ്യം നേടിയ പുരോഗതികളെയും ലോകത്തിന് മുമ്പില്‍ ഇന്ത്യയുടെ പ്രസക്തിയെയും നിലവിലെ സാഹചര്യങ്ങളെയും സുദീര്‍ഘമായ ഈ സംഭാഷണത്തില്‍ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ ഷിബു ടി ജോസഫുമായി നടത്തിയ സംഭാഷണം. എഴുപതാണ്ടുകള്‍ക്കിടയില്‍ വിവിധ മേഖലകളില്‍ രാജ്യം കൈവരിച്ച പുരോഗതിയെ ചരിത്രാന്വേഷി എന്ന നിലയില്‍ അങ്ങ് വിലയിരുത്തുന്നതെങ്ങനെയാണ്? സ്വാതന്ത്ര്യം കിട്ടിയ വര്‍ഷത്തില്‍ 1947ല്‍, ആ വര്‍ഷത്തിലാണ് ഞാന്‍ എസ് […]

വിഭജനത്തിന്റെ ഭാരവും പേറി ഒരു രാജ്യം

വിഭജനത്തിന്റെ ഭാരവും പേറി ഒരു രാജ്യം

ബ്രിട്ടീഷുകാരും കോണ്‍ഗ്രസും മുസ്‌ലിംലീഗും ചേര്‍ന്ന കസേര കളിയുടെ പരണതി ഫലമായിരുന്നു ഈ രാജ്യത്തിന്റെ വിഭജനം. മതത്തെയും ദേശീയതയെയും കൂട്ടുപിടിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യക്കാരനെ കൊണ്ട് തന്നെ വിഭജനം സാധ്യമാക്കി. സ്വാതന്ത്ര്യത്തിന്റെ നാളുകളില്‍ വെട്ടി മുറിക്കപ്പെട്ട ഭാരതത്തിന്റെ ആഴത്തിലുള്ള മുറിവുകളില്‍ നിന്നൊഴുകിയ ചോര ഇന്നും നിലച്ചിട്ടില്ല. പത്ത് ദശലക്ഷം ജനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും പ്രയാണം ചെയ്തു. പത്ത് ലക്ഷം ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി. വിഭജനത്തിന്റെ തിക്തഫലങ്ങള്‍ ഇന്നും ജനം അനുഭവിച്ചുകൊണ്ടിരിക്കുന്നു. പാകിസ്ഥാന്‍ ഇന്ത്യ യുദ്ധങ്ങള്‍, നിരന്തര വര്‍ഗീയകലാപങ്ങള്‍, അതിര്‍ത്തിതര്‍ക്കങ്ങള്‍, കശ്മീര്‍ […]

ആ രാത്രി പുലരാന്‍ ഇനിയെത്ര ആണ്ടുകൾ

ആ രാത്രി പുലരാന്‍ ഇനിയെത്ര ആണ്ടുകൾ

ഈസ്റ്റ് ഇന്ത്യാ കമ്പനിയായെത്തിയ ബ്രിട്ടീഷ് രാജാധികാരമായ ആധിപത്യത്തെ ഇല്ലാതാക്കിയതാണ് ഇന്ത്യന്‍ യൂണിയന്റെ ചോരവാര്‍ന്ന സ്വാതന്ത്ര്യം. നമ്മുടെ പ്രദേശത്തിന്റെ നല്ലതും ചീത്തയും നമുക്ക് തന്നെ തീരുമാനിക്കാനുള്ള അധികാരം കൈകളിലേക്ക് കിട്ടിയെന്ന് ചുരുക്കം. സ്വാതന്ത്ര്യത്തിന്റെ അതിരുകള്‍ അത്രത്തോളം വിശാലമാകാതിരുന്ന കാലത്ത്, സ്വന്തം കാര്യം തീരുമാനിക്കാനുള്ള ഒരു ജനതയുടെ അധികാരമെന്നത് ഒരു പരിധിവരെ ചൂഷണത്തില്‍ നിന്നുള്ള മോചനമായിരുന്നു. ഇന്ത്യന്‍ യൂണിയനായും പാകിസ്ഥാനായും 1947 ആഗസ്റ്റ് 14 മുതല്‍ അറിയപ്പെട്ട വലിയ പ്രദേശത്തെയും അവിടുത്തെ വിഭവങ്ങളെയും ചൂഷണം ചെയ്ത് കൊള്ളലാഭമുണ്ടാക്കിയിരുന്നവര്‍ ഇല്ലാതായി. കച്ചവടത്തിന്റെ […]

ഒളിഞ്ഞും തെളിഞ്ഞും ആര്‍ എസ് എസ്

ഒളിഞ്ഞും തെളിഞ്ഞും ആര്‍ എസ് എസ്

1940ല്‍ ആര്‍എസ്എസിന്റെ നേതൃത്വം ഏറ്റെടുത്തിന് ശേഷം ഗോള്‍വാള്‍ക്കര്‍ സംഘടനയുടെ വികാസമാണ് ആദ്യം ലക്ഷ്യം വച്ചത്, പ്രത്യേകിച്ചും അവസാന മൂന്ന് വര്‍ഷങ്ങളില്‍ ഹെഡ്‌ഗേവാര്‍ മേല്‍നോട്ടം വഹിച്ചിരുന്ന വിദര്‍ഭ, സെന്‍ട്രല്‍ പ്രവശ്യകളിലിലേത്. എന്തായാലും അക്കാലത്ത് വളര്‍ന്നു കൊണ്ടിരുന്ന സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ പങ്കുചേരണമോ എന്ന കാര്യത്തില്‍ വ്യത്യസ്തമായ ഒരു സമീപനമായിരുന്നു ഗോള്‍വാള്‍ക്കറുടെ കീഴില്‍ ആര്‍എസ്എസ് കൈക്കൊണ്ടത്. ഹെഡ്‌ഗേവാര്‍ വിശാലാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന സ്വാതന്ത്ര്യസമരത്തെ പിന്തുണച്ചയാളാണ്. മുപ്പതുകളില്‍ കോണ്‍ഗ്രസ് പൂര്‍ണസ്വരാജ് പ്രഖ്യാപിച്ചപ്പോള്‍ ‘ആ ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന ഏതൊരു സംഘടനയോടും സഹകരിക്കേണ്ടത് നമ്മുടെ […]