1254

സംസ്‌കാരം

സംസ്‌കാരം

culture/ˈkʌltʃə/ noun The arts and other manifestations of human intellectual achievement regarded collectively. or The ideas, customs, and social behaviour of a particular people or society(Oxford Dictionary) ബുദ്ധിപരമായ അഭിവൃദ്ധിയുടെ ഫലമായ മാനസിക വികാസം, ഒരു പ്രത്യേക സംസ്‌കാര മാതൃക(രാമലിംഗംപിള്ള ഇംഗ്ലീഷ് മലയാളം നിഘണ്ടു). സംസ്‌കാരം എന്ന വാക്കിനെക്കുറിച്ചുള്ള ഭാരതീയ സങ്കല്‍പം എല്ലാ വിധത്തിലുമുള്ള ആശയങ്ങളെയും യാഥാര്‍ത്ഥ്യങ്ങളെയും സ്വീകരിക്കുകയും പരിശോധിക്കുകയും അതിനെ സംശോധിച്ച് വിമലീകരിക്കുകയും ചെയ്യുക എന്നാണ്. […]

വിചാരണ നാളിന്റെ അധിപന്‍

വിചാരണ നാളിന്റെ അധിപന്‍

ഫാതിഹയിലെ മൂന്നാം സൂക്തത്തിന്റെ പ്രമേയം അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവന്‍ സര്‍വ സ്തുതിക്കും അര്‍ഹനാണ് എന്ന രണ്ടാം വചനത്തിന്റെ കാരണം കൂടി ഈ സൂക്തത്തിലുണ്ട്. അവനാണ് കരുണാവാരിധിയായവന്‍. എണ്ണി നിശ്ചയിക്കാന്‍ കഴിയാത്തത്ര അനുഗ്രഹങ്ങള്‍ അവന്‍ കോരിച്ചൊരിയുന്നു. ഇങ്ങനെ തലോടി ഉണര്‍വേകുമ്പോള്‍ വിശ്വാസി, അവിശ്വാസി ഭേദമില്ല. പ്രപഞ്ചത്തിന്റെ നിലനില്‍പാണ് ആ ഉണര്‍വും തുടിപ്പുമൊക്കെ. എന്നാല്‍ മനുഷ്യന്‍ ആ തലോടലേറ്റ് അതുപോലെ തന്റെ കീഴെയുള്ളവയെ തഴുകുന്നില്ല. ആകാശം, സമുദ്രം, മല തുടങ്ങിയ പ്രപഞ്ചഗാത്രത്തിലെ ഓരോന്നും ഇക്കാര്യമുന്നയിച്ച് പരാതിപ്പെട്ടിട്ടുണ്ട്. പരാതിപ്പെടാനുള്ള വിനിമയ ശേഷി […]

മത്സരിക്കുന്നതെന്തിന് നാം?

മത്സരിക്കുന്നതെന്തിന് നാം?

കൂടിയല്ല പിറക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്തു മത്സരിക്കുന്നതെന്തിനു നാം വൃഥാ? (പൂന്താനം – ജ്ഞാനപ്പാന) സുഭാഷ് ചന്ദ്രന്‍ മലയാളത്തില്‍ മനുഷ്യനൊരാമുഖം കുറിച്ചപ്പോള്‍ അത് പുരുഷനൊരാമുഖമല്ലേ എന്ന് സന്ദേഹിച്ചവരുണ്ട്. അദ്ദേഹത്തിന്റെ ആദ്യനോവല്‍ വായനാസമൂഹം ഏറ്റെടുത്തത് പതിയെപ്പതിയെ ആണ്. അദ്ദേഹത്തിന്റെ തലമുറയിലും പില്‍ക്കാലക്കാരിലും പെട്ട പല എഴുത്തുകാരുമായും തട്ടിച്ചുനോക്കുമ്പോള്‍ ഏറെയൊന്നും ആഘോഷിക്കപ്പെട്ടിട്ടില്ല അദ്ദേഹത്തിന്റെ കൃതികള്‍. കഥകള്‍ മോശമായത് കൊണ്ടല്ല. സെല്‍ഫ് മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ വശമില്ലാത്തതും വിവാദങ്ങള്‍ സൃഷ്ടിക്കാനുള്ള ‘കരുത്തില്ലാത്തതും’ കാരണങ്ങളായി വേണമെങ്കില്‍ പറയാം. മനുഷ്യന് […]

ജെ.എന്‍.യു.വില്‍ പഠിക്കാം

ജെ.എന്‍.യു.വില്‍ പഠിക്കാം

ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, 2018-19 വര്‍ഷത്തെ വിവിധ ബിരുദ, ബിരുദാനന്തര, ഗവേഷണ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിദേശഭാഷകളിലുള്ള ബി.എ. ഓണേഴ്‌സ് പ്രോഗ്രാം, എം.എ., എം.എസ്‌സി., മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, മാസ്റ്റര്‍ ഓഫ് ടെക്‌നോളജി, മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, എം.ഫില്‍./പിഎച്ച്.ഡി., പിഎച്ച്.ഡി., പി.ജി.ഡിപ്ലോമ ഇന്‍ ബിഗ് ഡാറ്റ അനലിറ്റിക്‌സ്, മറ്റു പാര്‍ട്ട്‌ടൈം കോഴ്‌സുകള്‍ എന്നിവയിലെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഡിസംബര്‍ 27 മുതല്‍ 30 വരെ, രാജ്യത്തെ 53 […]