1256

നാടുപേക്ഷിച്ചവരല്ല; നാടുകടത്തപ്പെട്ടവരാണ് അഭയാര്‍ത്ഥികള്‍

നാടുപേക്ഷിച്ചവരല്ല; നാടുകടത്തപ്പെട്ടവരാണ് അഭയാര്‍ത്ഥികള്‍

”നാടുപേക്ഷിക്കപ്പെടാന്‍ നിര്‍ബന്ധിതരായവര്‍ നേരിടുന്ന വെല്ലുവിളികള്‍ ലോകത്തെല്ലായിടത്തും പരിഹരിക്കാനാവുന്നതിലപ്പുറം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ കൂട്ടത്തോടെ നാടുവിടാന്‍ നിര്‍ബന്ധിതരാകുകയല്ല മറിച്ച് നാടുകടത്തപ്പെടുകയാണ്. സ്വന്തം ജനതയെ സംരക്ഷിക്കേണ്ട സൈന്യം തന്നെ കൂട്ടക്കൊല ചെയ്യുന്നു. ലോകം അപകടത്തിന്റെ വക്കിലാണ്. അഭയാര്‍ത്ഥികള്‍ എന്ന പദം ഇന്ന് ഭീകരവാദപ്രവര്‍ത്തനം നടത്തുന്നവര്‍ക്കും അക്രമങ്ങള്‍ നടത്തുന്നവര്‍ക്കും കുറ്റവാളികള്‍ക്കും സമാനമായി ഉപയോഗിക്കപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ വീടും കുടുംബവും നാടും വിട്ടുപോകേണ്ടിവരുന്ന മനുഷ്യര്‍ക്ക് മുന്നില്‍ ദേശങ്ങളും അതിര്‍ത്തികളും വാതിലുകള്‍ കൊട്ടിയടക്കുന്നത് ആത്യന്തികമായി മനുഷ്യത്വഹീനതയിലേക്ക് തന്നെയാണ് ലോകത്തെ കൊണ്ടുപോകുന്നത്.” ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥികള്‍ക്കായുള്ള […]

ഹിജ്‌റയുടെ തത്വശാസ്ത്രം

ഹിജ്‌റയുടെ തത്വശാസ്ത്രം

പലായനം ഒരു ജീവിതത്തിന്റെ ഏറ്റവും കയ്‌പേറിയ അനുഭവമാണ്. വിയര്‍പ്പിന്റെ ഗന്ധമലിഞ്ഞുചേര്‍ന്ന മണ്ണിനോടും ബാല്യവും കൗമാരവും ആവാഹിച്ചെടുത്ത സാഹചര്യങ്ങളോടും ജീവിതത്തിന്റെ നിമ്‌നോന്നതികള്‍ ഒപ്പിയെടുത്ത ബന്ധുമിത്രാദികളോടും ആയുഷ്‌കാലം മുഴുവന്‍ ആര്‍ജ്ജിച്ച സമ്പാദ്യങ്ങളോടും വിടപറഞ്ഞ് ഒരന്യ ദേശത്തേക്ക് യാത്രപോവുക! പലായനത്തില്‍ വേവുന്ന ഒരു ഹൃദയമുണ്ട്. ലോകഭൂപടത്തില്‍ പലായനം ഒരുപാട് ചോരചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. അതുകൊണ്ടായിരിക്കാം ചരിത്രകാരന്മാരും ദാര്‍ശനികരും കവികളും കഥാകാരന്മാരും പലായനം വിഷയമാക്കിയത്. ഡബ്ലിയു. എച്ച്. ഓഡ ന്റെ വരികളില്‍ ഒരു ‘മുഹാജിറി’ന്റെ ഗൃഹാതുരത്വം നമുക്ക് വായിച്ചെടുക്കാം. There head falls forward, […]