1259-60

ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തീയും വെളിച്ചവും

ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തീയും വെളിച്ചവും

ഇസ്രയേല്‍ രൂപവത്കരണത്തിന് ശേഷമുള്ള സംഭവവികാസങ്ങളെ ഫലസ്തീന്‍ കാഴ്ചപ്പാടില്‍ നിന്ന് കാണുന്നതിന് പകരം മധ്യ പൗരസ്ത്യ ദേശത്തിന്റെയും അറബ് ലോകത്തിന്റെയും പൊതുവായ വീക്ഷണകോണില്‍ നിന്നാണ് കാണേണ്ടത്. കാരണം, ഇസ്രയേലിന്റെ അതിര്‍ത്തി വ്യാപന സ്വപ്‌നങ്ങളില്‍ ഫലസ്തീനും ലബനാനും മാത്രമല്ല ഉള്ളത് എന്നത് തന്നെയാണ്. അത് ഈജിപ്തും ജോര്‍ദാനും ഇറാനും ഇറാഖും സിറിയയും അറബ് മേഖലയൊന്നാകെയും ഉള്‍പ്പെടുന്ന ഒന്നാണ്. സയണിസ്റ്റ് സ്‌നേക്ക് എന്ന് വിളിക്കപ്പെടുന്ന ഈ സ്വപ്‌ന അതിര്‍ത്തി പെട്ടെന്ന് നോക്കുമ്പോള്‍ അസംബന്ധമാണെന്ന് തോന്നാമെങ്കിലും സയണിസ്റ്റ് രാഷ്ട്രീയത്തിന് അത് ഗൗരവതരമായ ലക്ഷ്യം […]

‘ബാല്‍ഫര്‍ പ്രഖ്യാപനം’ എന്ന കൊലച്ചതിയുടെ നൂറുവര്‍ഷം

‘ബാല്‍ഫര്‍ പ്രഖ്യാപനം’ എന്ന കൊലച്ചതിയുടെ നൂറുവര്‍ഷം

ഇസ്രയേല്‍ എന്ന രാഷ്ട്രം 1948ല്‍ നിലവില്‍വരുന്നത് 1917ല്‍ ‘ബാല്‍ഫര്‍ ഡിക്ലറേഷന്‍’ എന്ന ഒരു കത്തിലൂടെ തുടക്കം കുറിച്ച സാമ്രാജ്യത്വ നീക്കത്തിലൂടെയാണ്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആര്‍തര്‍ ജെയിംസ് വാല്‍ഫര്‍ സയണിസ്റ്റ് നേതാവ് ലോഡ് വാള്‍ട്ടര്‍ റോത്‌സ്ചയ്ല്‍ഡ് അയച്ച കത്തില്‍ ഫലസ്തീനില്‍ ജൂതസമൂഹത്തിന് അവരുടേതായ ഒരു രാജ്യം പടുത്തുയര്‍ത്തുക എന്ന സയണിസ്റ്റ് അഭിലാഷത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ അംഗീകരിക്കുന്നു എന്ന് കാണിക്കുന്ന സന്ദേശം ചരിത്രത്തിന്റെ ഗതിവിഗതികള്‍ മാറ്റിയെഴുതി. തുര്‍ക്കിയിലെ ഖലീഫയുടെ അധീനതിയിലുള്ള ഒരു പ്രദേശത്ത് ജൂതരാഷ്ട്രം സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നത് […]

ഗസ്സ:വ്യഥകളുടെ പുസ്തകം

ഗസ്സ:വ്യഥകളുടെ പുസ്തകം

ഗസ്സയില്‍ സുരക്ഷിതമായ ഒരിടം കണ്ടെത്താന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ ഒരു കുട്ടിയുടെ അരികില്‍ ഒരിക്കലും നില്‍ക്കരുത്. ഫറാ ബക്കര്‍ കൊടുംവഞ്ചനയുടെ നൂറാം വര്‍ഷത്തിലേക്കാണ് ഫലസ്തീന്‍ സഞ്ചരിക്കുന്നത്. ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ നൂറാംവര്‍ഷമാണല്ലോ ഇത്. ഫലസ്തീനില്‍ ഒരു ജൂതരാഷ്ട്രത്തിന്റെ സംസ്ഥാപനം. ഒരു ജനതയുടെ വിധിയും ഭാവിയും ആ ദേശവുമായി ഒരു ബന്ധവുമില്ലാത്ത ഒരു കൊളോണിയല്‍ ശക്തി ഒരു തിട്ടൂരം വഴി നിര്‍ണയിച്ചതിന്റെ നൂറാം വര്‍ഷം. ആ നൂറാണ്ട് പിറകിയിലിരുന്ന് നമ്മള്‍ വ്യഥകളുടെ പുസ്തകം വായിക്കുകയാണ്. കീറിപ്പറിച്ചുകളഞ്ഞ ഒരു മഹാരാഷ്ട്രത്തിന്റെ കരച്ചിലുകളുടെ കണക്കെടുക്കുകയാണ്. […]