1261

കൊണ്ടുകൊടുപ്പിന്റെ വസന്തകാലം

കൊണ്ടുകൊടുപ്പിന്റെ വസന്തകാലം

മുഹമ്മദ് ബിന്‍ ഖാസിമിലൂടെ ഇന്ത്യയെ കണ്ടുമുട്ടിയ ഇസ്‌ലാമിന്, ഗസ്‌നിയിലെ മഹ്മൂദിന്റെയും ഗോറിയിലെ മുഹമ്മദിന്റെയും പടയോട്ടത്തിനു ശേഷം ഉത്തരേന്ത്യയില്‍ വേരുറപ്പിക്കാന്‍ എങ്ങനെ സാധിച്ചുവെന്ന ചോദ്യത്തിന് ഉത്തരം തിരയുമ്പോഴാണ് ഹൈന്ദവ സാമൂഹ്യ വ്യവസ്ഥ അക്കാലത്ത് എന്തുമാത്രം പ്രതിലോമപരവും നിഷേധാത്മകവും ആയിരുന്നുവെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കേണ്ടിവരുന്നത്. ഇസ്‌ലാം ഇന്ത്യക്ക് നല്‍കിയ ഏറ്റവും വലിയ സംഭാവന സാഹോദര്യത്തിന്റെയും സമഭാവനയുടെയും ഉദാത്തമായ ആശയങ്ങളായിരുന്നു. പരസ്പരം പോരടിക്കുന്ന നാട്ടുരാജാക്കന്മാരും അന്തഃഛിദ്രത മുഖമുദ്രയാക്കിയ ഹിന്ദുസമൂഹവും മുസ്‌ലിം നാഗരികത ഉയര്‍ത്തിയ വെല്ലുവിളികള്‍ നേരിടാന്‍ അശക്തമായിരുന്നു. ഭരണപരമായ കെടുകാര്യസ്ഥതക്കും സാമ്പത്തികമായ മരവിപ്പിനും […]

നമുക്കീ പാവം ഭൂമിയേ ഉള്ളൂ

നമുക്കീ പാവം ഭൂമിയേ ഉള്ളൂ

ഇന്ത്യയെ സംബന്ധിച്ചും കേരളത്തെ സംബന്ധിച്ചും നിരാശാജനകമായ രണ്ടു റിപ്പോര്‍ട്ടുകളാണ് അടുത്തടുത്തായി പുറത്തുവന്നത്. മലിനീകരണവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഇന്ത്യയിലാണ് നടന്നത് എന്നതായിരുന്നു ആദ്യത്തെ വാര്‍ത്ത. 2015 ല്‍ 2.51 ദശലക്ഷം മരണങ്ങളാണ് മലിനീകരണം മൂലം രാജ്യത്ത് സംഭവിച്ചത്. ഇക്കാര്യത്തില്‍ ലോകത്തുണ്ടായ 9 ദശലക്ഷം മരണങ്ങളില്‍ ഇരുപത്തെട്ടു ശതമാനവും ഇന്ത്യയിലാണ്. രാജ്യത്തുണ്ടായ ഇത്തരം മരണങ്ങളില്‍ നാലിലൊന്നിനും അന്തരീക്ഷമലിനീകരണമാണ് കാരണം. അതില്‍ തന്നെ ഖരഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതു കൊണ്ടുണ്ടാകുന്ന അന്ത:രീക്ഷ മലിനീകരണമാണ് കൂടുതല്‍ വിനാശകാരിയായത്. അര ദശലക്ഷം മരണങ്ങള്‍ മലിനമായ […]

വിഷം തീണ്ടിയ മണ്ണിനും മനുഷ്യനും

വിഷം തീണ്ടിയ മണ്ണിനും മനുഷ്യനും

”ആശയങ്ങള്‍ ടൈംബോംബുകളെ പോലെയാണ്. അത് എപ്പോള്‍ ആരു വായിക്കുമെന്നോ മാറ്റമുണ്ടാക്കുമെന്നോ പറയാനാകില്ല. ആശയങ്ങള്‍ ബോംബുകളെ പോലെ പൊട്ടിത്തെറിക്കുന്നതങ്ങിനെയാണ്, ” അനില്‍ അഗര്‍വാള്‍ ആകാശം തുളക്കുന്ന പുകക്കുഴലുകള്‍, അംബരചുംബികളായ പടുകൂറ്റന്‍ കെട്ടിടങ്ങള്‍, നദികളെ കുടുക്കിട്ടു പിടിക്കുന്ന അണക്കെട്ടുകള്‍, തലങ്ങും വിലങ്ങും ഓടുന്ന റോഡുകള്‍-ഇതൊക്കെയായിരുന്നു 1980 കളിലെ വികസനത്തിന്റെ രൂപരേഖ. എന്നാല്‍ ഈ വികസന നെട്ടോട്ടത്തിനിടയില്‍ വെട്ടുന്ന കാടെത്ര, ഒഴിയുന്ന ഖനികളെത്ര, വറ്റുന്ന പുഴകളെത്ര എന്നാരും ചോദിച്ചില്ല. എന്നാല്‍ 1990കളിലെത്തിയപ്പോഴും, കണ്ണും മൂക്കുമില്ലാത്ത വികസനത്തിന് മൂക്കുകയറിടണമെന്നും ഭൂമിയുടെ വിളിക്ക് ചെവി […]

നല്ല മനുഷ്യന്‍ ധന്യ പ്രകൃതി

നല്ല മനുഷ്യന്‍ ധന്യ പ്രകൃതി

അറുപത് വര്‍ഷത്തിനിടെ ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് ബെംഗളുരു നഗരത്തിലെ തടാകങ്ങള്‍ വിഷപ്പതയാല്‍ നുരഞ്ഞുപൊന്തി ജനജീവിതം ദുസ്സഹമായത് ഈയിടെയാണ്. നഗരത്തിലെ നിര്‍മാണ ഫാക്ടറികളില്‍നിന്നുള്ള വിഷം കലര്‍ന്ന രാസമാലിന്യം വന്‍തോതില്‍ തടാകത്തില്‍ ചേര്‍ന്നതിനെ തുടര്‍ന്നുണ്ടായ രാസപ്രവര്‍ത്തനമാണത്രെ മഞ്ഞുപോലുള്ള ഈ വിഷപ്പത. മഴക്കൊപ്പമുള്ള കാറ്റുമൂലം തടാകക്കരയിലെ റോഡുകളിലേക്കും കടകളിലേക്കും ഫ്‌ളാറ്റുകളിലേക്കും അടിച്ചുവീശിയ ഈ പത ആരോഗ്യത്തെ ബാധിക്കുമെന്ന ഭയത്തിലായിരുന്നു ജനങ്ങള്‍. ഏതാണ്ട് ഇതിനു സമാനമായ മറ്റൊരു പരിസ്ഥിതി പ്രത്യാഘാതത്തിന് നമ്മുടെ തലസ്ഥാന നഗരി സാക്ഷ്യം വഹിച്ച് അധികമൊന്നുമായിട്ടില്ല. അന്തരീക്ഷത്തിന്റെ തെളിമയാകെ […]

വിദ്യാര്‍ത്ഥികളല്ല, അടിമകള്‍

വിദ്യാര്‍ത്ഥികളല്ല, അടിമകള്‍

കണ്ണൂരില്‍ വണ്ടിയിറങ്ങിയതും ഞാനവനോട് പറഞ്ഞു, നിനക്ക് യശ്വന്ത്പൂരിന് തിരിച്ച് പോവാം. ആദ്യം ടിക്കറ്റെടുത്ത് വെക്ക്. അര മണിക്കൂറുണ്ട്. നമുക്ക് എമ്മാറേയില്‍ പോയി ഒന്ന് ചൂടാക്കിവരാം. ഞാന്‍ ശ്രദ്ധിച്ചു, അവനെന്താ കഴിക്കുന്നതെന്ന്. നോക്കുമ്പോള്‍ ചിക്കന്‍ ഷവര്‍മയും മുസംബി ജ്യൂസും. ഞാനൊരു ദമ്മുചായയും ഇലയടയും (അരിനിര്‍മിത) കഴിച്ചു. മല്ലടിച്ചിട്ടും അവനെന്നെ പണം കൊടുക്കാനനുവദിച്ചില്ല. ഞാന്‍ മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഉണ്ടാകാറുള്ള ചില അനാവശ്യ ചെലവുകളെ പറ്റി കുറച്ച്കൂടെ സംസാരിച്ചു തുടങ്ങിയതായിരുന്നു. പക്ഷേ, അവന്റെ ഭാഗത്തു നിന്നുണ്ടായ ശ്രദ്ധക്കമ്മി കാരണം ഞാന്‍ […]