1262

തിരുവനന്തപുരത്തെ സഖാക്കളേ, ലൂബയെ ഓര്‍മിക്കുക

തിരുവനന്തപുരത്തെ സഖാക്കളേ, ലൂബയെ ഓര്‍മിക്കുക

‘Marinus du warst es nicht’ ”മറീനസ് അത് നീയായിരുന്നില്ല” (Einstürzende Neubauten എന്ന ലോകപ്രശസ്ത അവാംഗാദ് സംഗീത ബാന്റിന്റെ വിഖ്യാത ഗാനം). പാട്ടുകേള്‍ക്കും മുന്‍പ് അല്‍പം ചരിത്രം കേള്‍ക്കാം. കേട്ടിട്ടുണ്ടാവും. പക്ഷേ, ആവര്‍ത്തിച്ച് കേള്‍ക്കാന്‍ നിങ്ങള്‍ക്ക് ബാധ്യതയുള്ള ചരിത്രമാണ് പറയുന്നത്. ഓര്‍മകള്‍ ഉണ്ടായിരിക്കാന്‍ ആവര്‍ത്തനങ്ങള്‍ നല്ലതാണല്ലോ? മറീനസ് വാന്‍ഡേര്‍ ലൂബയെക്കുറിച്ചാണ് പാട്ട്. മറക്കരുത്, ചരിത്രമെന്നതുപോലെ വാന്‍ഡേര്‍ ലൂബയെ. കള്ളം നൂറാവര്‍ത്തിച്ച് സത്യമാക്കുന്ന ഒരു വിദ്വാനുണ്ടായിരുന്നു നാസി ജര്‍മനിയില്‍. പേര് ജോസഫ് ഗീബല്‍സ്. ആ ഗീബല്‍സിയന്‍ തന്ത്രത്തിന്റെ […]

നിങ്ങളില്‍നിന്നുള്ള പ്രവാചകന്‍ നിങ്ങള്‍ക്കുവേണ്ടിയുള്ള പ്രവാചകന്‍

നിങ്ങളില്‍നിന്നുള്ള പ്രവാചകന്‍ നിങ്ങള്‍ക്കുവേണ്ടിയുള്ള പ്രവാചകന്‍

വെളിച്ചത്തിലേക്ക് മനുഷ്യരെ വഴി നടത്തുന്ന ദിവ്യസന്ദേശങ്ങളും ജീവിത പദ്ധതിയും മനുഷ്യര്‍ക്ക് വിവരിച്ചു കൊടുക്കാന്‍ അല്ലാഹു നബിമാരെ നിയോഗിച്ചു. ആ നിയോഗങ്ങള്‍ക്ക് തിരശ്ശീലയിട്ടുകൊണ്ട് ദൗത്യം നല്‍കപ്പെട്ടവരാണ് തിരുനബി (സ്വ). ജനങ്ങള്‍ക്ക് നേരിട്ട് ബോധനം നല്‍കുന്ന രീതി സംവിധാനിക്കാതെ ജിബ്‌രീല്‍(അ) മുഖേന നബിമാരിലേക്ക്, നബിമാരില്‍ നിന്ന് മനുഷ്യരിലേക്ക് എന്ന കൈമാറ്റ വ്യവസ്ഥിതി സംവിധാനിച്ചതിന് പിന്നില്‍ യുക്തികളുണ്ടാകും, തീര്‍ച്ച. നബിയായി നിയോഗം ലഭിച്ചവരെല്ലാം രക്തവും മജ്ജയും മാംസവും വികാര വിചാരങ്ങളും ഉള്ള മനുഷ്യരായിരുന്നു എന്നതും ചിന്തനീയമാണ്. നബിമാര്‍ ആരും മലക്കുകളെപ്പോലോത്ത സൃഷ്ടികളായിരുന്നില്ലെന്ന് […]

പിരിഞ്ഞിട്ടും പിരിയാതെ തിരുനബി

പിരിഞ്ഞിട്ടും പിരിയാതെ തിരുനബി

തിരുനബിതിരുനബിയുടെ ഖബ്ര്‍ ജീവിതം ഏറെ സവിശേഷതകളുള്ളതാണ്. സാധാരണ മനുഷ്യര്‍, സജ്ജനങ്ങള്‍, രക്തസാക്ഷികള്‍, മറ്റുനബിമാര്‍ തുടങ്ങി എല്ലാവരേക്കാളും ഉയര്‍ന്ന തലത്തിലാണത്. അശ്‌റഫുല്‍ ഖല്‍ഖ്(അത്യുത്തമ സൃഷ്ടി) എന്ന അത്യപൂര്‍വ സ്ഥാനത്തിന്റെ തുടര്‍ച്ചയായി ഇതിനെ മനസ്സിലാക്കാം. മരണത്തിന്റെയും പുനര്‍ജന്മത്തിന്റെയും ഇടക്കുള്ള അന്തരാളഘട്ടത്തില്‍ (ബര്‍സഖീ ലോകത്ത്) മനുഷ്യാത്മാവിന് അതിന്റെ ശരീരവുമായി ചില ബന്ധങ്ങളുണ്ട്. വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളും തിരുമൊഴികളും ഇക്കാര്യം പറയുന്നു. അനുഭവലോകത്തു തന്നെ ഇതിനുദാഹരണങ്ങളുണ്ട്. ഗര്‍ഭസ്ഥ ശിശുവിനുള്ള സിദ്ധിയേക്കാള്‍ ഉയര്‍ന്ന കഴിവുകള്‍ നമുക്കുണ്ടെന്ന് പറയാമെങ്കിലും ഗര്‍ഭാവസ്ഥയിലായിരിക്കെ സാധ്യമായിരുന്ന ശ്വസന പ്രക്രിയയും ജീവിത രീതികളും […]

പൊന്നാനിയിലെ മൗലിദ് വട്ടങ്ങള്‍

പൊന്നാനിയിലെ മൗലിദ് വട്ടങ്ങള്‍

ഒന്നാം സൈനുദ്ദീന്‍ മഖ്ദൂമിന്റെ ആഗമനത്തെത്തുടര്‍ന്ന് പൊന്നാനി മലബാറിലെ മക്കയായി പുകള്‍പ്പെറ്റു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഇവിടത്തെ ഒരു വിഭാഗം മുസ്‌ലിംകള്‍ പായക്കപ്പലുകള്‍, ഉരുക്കള്‍, പത്തേമാരികള്‍, കെട്ടുവള്ളങ്ങള്‍ തുടങ്ങിയവയില്‍ കയറ്റിയിറക്ക് വ്യവസായങ്ങളുടെ അധിപരും പാട്ടവും മിച്ചവാരവും ലഭിക്കുന്ന ഭൂസ്വത്തുക്കളുടെ ഉടമകളുമായി. അവര്‍ അടുത്തടുത്ത് മസ്ജിദുകള്‍ നിര്‍മിച്ച് സംരക്ഷിച്ചു. അവിടങ്ങളില്‍ അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ച് സേവനം അനുഷ്ഠിച്ചിരുന്ന മുദരിസുമാര്‍ക്കും മുസ്‌ലിയാര്‍ക്കും മുഅദ്ദിനുകള്‍ക്കും ഇതിനു പുറമെ ദര്‍സുകളില്‍ ഓതിപ്പഠിച്ചിരുന്ന നൂറുക്കണക്കിന് മുതഅല്ലീമിങ്ങള്‍ക്കും യാത്രക്കാര്‍ക്കും സൗജന്യ ഭക്ഷണം നല്‍കി. ആലിമീങ്ങള്‍ക്കും അശരണര്‍ക്കും […]

ഇന്ത്യയുടെ മുഖച്ഛായ മിനുക്കിയ നൈപുണ്യം

ഇന്ത്യയുടെ മുഖച്ഛായ മിനുക്കിയ നൈപുണ്യം

ഇന്ത്യയുടെ ചരിത്രം പ്രതിപാദിക്കുന്ന ഘട്ടങ്ങളിലെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോഡിയടക്കമുള്ള വലതുപക്ഷ നേതാക്കള്‍ മുസ്‌ലിം ഭരണകാലഘട്ടത്തെ ഇരുണ്ടനിറങ്ങളിലാണ് അവതരിപ്പിക്കാറ്. മനഃപൂര്‍വം വിസ്മരിക്കേണ്ട, അപമാനത്തിന്റെ ഇടവേള എന്ന വ്യംഗേന, മുസ്‌ലിംകള്‍ രാഷ്ട്രീയാധികാരം കൈയാളിയ ഏഴെട്ട് നൂറ്റാണ്ടുകാലത്തെ കരാളകാലഘട്ടമായാണ് ഗണിക്കാറ്. അതുകൊണ്ടാണ് സുല്‍ത്തനത്ത്മുഗിള ഭരണകര്‍ത്താക്കള്‍ ഇവിടെ ഇട്ടേച്ചുപോയ, ഇന്നും തിളങ്ങിനില്‍ക്കുന്ന സൗധങ്ങളെയും സ്മാരകങ്ങളെയുംപോലും തുറന്നമനസ്സോടെ സ്വീകരിക്കാതെ, അപകീര്‍ത്തിയുടെ അടയാളങ്ങളായി എണ്ണുന്നതും അത് പരസ്യമായി പ്രഖ്യാപിക്കാന്‍ മുതിരുന്നതും. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 13ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ ഗുജറാത്തിലെ അഹ്മദാബാദില്‍നിന്ന് ഇന്ത്യാ സന്ദര്‍ശനത്തിന് തുടക്കംകുറിച്ചപ്പോള്‍ […]