1264

ആരാണ് ഇസ്‌ലാമിലെ നേതൃത്വം?

ആരാണ് ഇസ്‌ലാമിലെ നേതൃത്വം?

പാശ്ചാത്യത-പൗരസ്ത്യത പാരമ്പര്യം-ആധുനികം എന്നീ ദ്വന്ദ്വങ്ങളെ ശൈഖ് അബ്ദുല്‍ഹകീം മുറാദ് സംയോജിപ്പിച്ചപോലെ ഇസ്‌ലാമിക ലോകത്തു അധികമാരും കോര്‍ത്തിട്ടില്ല. കാംബ്രിഡ്ജിലും അല്‍അസ്ഹറിലുമായിരുന്നു മുറാദിന്റെ പഠനം. പ്രഭാഷകനും സൂഫി ശൈഖുമാരുടെ ശിഷ്യന്‍ കൂടിയാണദ്ദേഹം. ഒട്ടേറെ ഇസ്‌ലാമിക് പാരമ്പര്യ കൃതികള്‍ ഭാഷാന്തരപ്പെടുത്തി. ഒപ്പം ബ്രിട്ടീഷ് മീഡിയക്ക് വേണ്ടി ധാരാളം സംഭാവനകളര്‍പിച്ചു. ഇതിനെല്ലാമുപരി എന്നെ അത്ഭുതപ്പെടുത്തിയത് അദ്ദേഹത്തിന്റെ അപാര ജ്ഞാനവും കൂര്‍മബുദ്ധിയുമാണ്. ഇസ്‌ലാമിക പാരമ്പര്യത്തിലുള്ള അനുഭവവും അറിവുമുള്ളതിനാല്‍ ഇസ്‌ലാമിക സമൂഹത്തിലെ അതോറിറ്റിയുടെ പരിണാമത്തെക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കാന്‍ ഞാന്‍ തീര്‍ച്ചയാക്കി. ഇസ്‌ലാമിക അതോറിറ്റിക്ക് പഴയ കാല […]

അംബേദ്കറിന്റെ ദളിത് കുപ്പായം മൗദൂദിക്ക് ചേരുമോ?

അംബേദ്കറിന്റെ ദളിത് കുപ്പായം മൗദൂദിക്ക് ചേരുമോ?

ജമാഅത്തെ ഇസ്‌ലാമി ആശയ ആചാര്യന്‍ അബുല്‍ അഅ്‌ലാ മൗദൂദിയും ദളിത് അതിജീവന രാഷ്ട്രീയം മുന്നോട്ട് വെച്ച ബാബാ സാഹേബ് അംബേദ്കറും സമകാലികരായിരുന്നുവെന്നാണ് ചരിത്രം നല്‍കുന്ന വിവരം. അംബേദ്കര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളും നിലപാടുകളും ദളിത് വിമോചനത്തിന്റെ ആപ്തവാക്യങ്ങളായിരുന്നുവെന്നതില്‍ രാഷ്ട്രമീമാംസ പഠിതാക്കള്‍ക്ക് സന്ദേഹമുണ്ടാകില്ല. അദ്ദേഹമുയര്‍ത്തിയ രാഷ്ട്രീയനിലപാടുകളോട് മൗദൂദിയോ ജമാഅത്തെ ഇസ്‌ലാമിയോ ഒരിക്കലെങ്കിലും ഐക്യപ്പെട്ടിരുന്നോ എന്ന ചോദ്യം പുതിയ കാലത്ത് വളരെ പ്രാധാന്യത്തോടെ നിരീക്ഷിക്കേണ്ടതുണ്ട്. ചരിത്രപരമായി ജമാഅത്തെ ഇസ്‌ലാമി അവതരിപ്പിക്കുന്ന നിഗൂഢമായ രാഷ്ട്രീയത്തെ ഒളിപ്പിച്ച് വെക്കാന്‍ ശ്രമിക്കുന്ന അന്തര്‍നാടകങ്ങളെ ചര്‍ച്ചക്ക് വെക്കാന്‍ […]

അല്ലാഹുവിന്റെ ഔദാര്യവും തീരുമാനവും

അല്ലാഹുവിന്റെ ഔദാര്യവും തീരുമാനവും

വെളിച്ചത്തെ അനുഭവിച്ചറിയുന്നത് ഇരുളുള്ളത് കൊണ്ടാണ്. നേര്‍മാര്‍ഗത്തെ ദുര്‍മാര്‍ഗമുള്ളതുകൊണ്ടും പകല്‍ രാവുള്ളതുകൊണ്ടും തിരിച്ചറിയാനാവുന്നു. സത്യവിശ്വാസികളുടെ അടയാളങ്ങളും വിശേഷങ്ങളും പറഞ്ഞതിന് ശേഷം സത്യനിഷേധികളെക്കുറിച്ചാണ് ബഖറ സംസാരിക്കുന്നത്. ‘അവിശ്വാസികളോട് മുന്നറിയിപ്പ് നല്‍കുന്നതും നല്‍കാതിരിക്കുന്നതും ഒരുപോലെയാണ് അവര്‍ വിശ്വസിക്കുകയില്ല'(2/6). അകക്കണ്ണും ദിശാബോധവുമില്ലാത്ത അവിശ്വാസികളെ സംബന്ധിച്ചാണിക്കാര്യം പറഞ്ഞിരിക്കുന്നത്. കഫറൂ എന്നാണല്ലോ ഉപയോഗിച്ച വാക്ക്. മറഞ്ഞു, മറച്ചു എന്നാണ് അതിന്റെ പദസാരം. സന്മാര്‍ഗത്തിന്റെ നേര്‍വെളിച്ചം കടക്കാത്ത രൂപത്തില്‍ അവരുടെ മനസ്സ് ഇരുട്ട് പുതച്ചിരിക്കുന്നു. സത്യത്തെ മറച്ചുവെച്ചിരിക്കുകയാണവര്‍. ശരിയായ ബോധനം കൊണ്ട് ചിലര്‍ വെളിച്ചത്തെത്താറുണ്ട്. പ്രപഞ്ച പ്രതിഭാസങ്ങളെ […]