മരുഭൂമിയിലെ തേനറകൾ

ഉക്കാളിലെ കവിതകള്‍

ഉക്കാളിലെ കവിതകള്‍

ത്വാഇഫില്‍ പോകുമ്പോള്‍ ഉക്കാള് ചന്ത എന്ന ചരിത്ര ഭൂമി നിര്‍ബന്ധമായും കണ്ടിരിക്കണം. പൗരാണിക അറേബ്യയുടെ ചരിത്രത്തില്‍ ഈ ചന്തക്ക് അത്രമേല്‍ പ്രാധാന്യമുണ്ട്. എ ഡി 542-726 കാലഘട്ടത്തിലാണ് ഉക്കാള് ചന്ത സജീവമായിരുന്നത്. വര്‍ഷത്തില്‍ രണ്ടാഴ്ചയാണ് ചന്ത അരങ്ങേറുക. കേവലം ചന്ത എന്ന വാക്കുകൊണ്ട് ഇത്തരം വ്യാപാരസംഗമങ്ങളെ വിശേഷിപ്പിക്കാനും പറ്റില്ല. കാരണം കച്ചവടക്കാരായ അറബികള്‍ യാത്രാനുഭവങ്ങള്‍ പങ്കുവെച്ചത് ഇത്തരം സംഗമ സ്ഥലങ്ങളില്‍ വെച്ചാണ്. കച്ചവടമായിരുന്നു സമ്പദ്ഘടനയുടെ അടിത്തറ. മരുഭൂമി താണ്ടിയുള്ള കച്ചവട യാത്രകള്‍ അറബ് സംസ്‌കാരത്തെ വിപുലപ്പെടുത്തുന്നതില്‍ വലിയ […]

താഴ്‌വരയിലെ തമ്പ്

താഴ്‌വരയിലെ തമ്പ്

മുഹമ്മദിന്റെ കുഞ്ഞുകാല്‍പാടുകള്‍ പതിഞ്ഞ താഴ്‌വരയിലേക്കായിരുന്നു ആദ്യം പോയത്. പൗരാണികമായ ഒരുപാട് ഓര്‍മകള്‍ പതിഞ്ഞുകിടക്കുന്ന ബനൂസഅ്ദ് ഗോത്രഭൂമിയാണിത്. ഇവിടുത്തെ കറുത്തൊരു തമ്പിലേക്കാണ് ഹലീമ ബീവി മുഹമ്മദിനെ കൊണ്ടുവരുന്നത്. മുഹമ്മദിനപ്പോള്‍ എട്ടുമാസം പ്രായം. ഹലീമയുടെ സ്വന്തം മകന്‍ അബ്ദുല്ലക്കും ഏതാണ്ട് ആ പ്രായം തന്നെ. മുഹമ്മദിനെ തമ്പിലേക്ക് കൊണ്ടുവന്നതോടെ രണ്ട് കുഞ്ഞുങ്ങളുടെ കരച്ചില്‍ കൊണ്ട് ആ ബദവിത്തമ്പ് ഉണര്‍ന്നു. കുന്നുകളും താഴ്‌വരകളും താണ്ടി മക്കത്തുനിന്ന് ബനൂസഅദ് ഗോത്രഭൂമിയിലെത്താന്‍ ഒമ്പത് ദിവസത്തെ ക്ലേശകരമായ യാത്ര വേണം. ആ താഴ്‌വര അത്രക്ക് വരണ്ടതല്ല. […]

ഹലീമയുടെ കാല്‍പാടുകള്‍

ഹലീമയുടെ കാല്‍പാടുകള്‍

മക്കയില്‍നിന്ന് ത്വാഇഫിലേക്കുള്ള പുരാതന നാട്ടുപാതയുടെ അവശിഷ്ടങ്ങള്‍ പലയിടത്തും കണ്ടു. 87 കിലോമീറ്ററാണ് മക്കയില്‍നിന്ന് ത്വാഇഫിലേക്കുള്ള പര്‍വത റോഡിന്റെ നീളം. പക്ഷേ പര്‍വതങ്ങള്‍ക്കിടയിലൂടെ ചുറ്റി വളഞ്ഞുപോകുന്ന പുരാതന നാട്ടുപാതക്ക് അതിലേറെ നീളമുണ്ട്. ആ നാട്ടുവഴി ഒരു ചരിത്രപാതയാണ്. പ്രവാചകന്റെ കുട്ടിക്കാലവുമായി ബന്ധപ്പെട്ടതാണ് മക്ക-ത്വാഇഫ് നാട്ടുവഴി. സമുദ്രനിരപ്പില്‍നിന്ന് 1879 മീറ്റര്‍ ഉയരത്തിലാണ് ത്വാഇഫ്. നല്ല തണുപ്പുള്ള പ്രദേശം. രാജാക്കന്മാരും പ്രഭുക്കന്മാരും അവിടെ വേനല്‍ക്കാല വസതികള്‍ തീര്‍ത്തു. ഇപ്പോഴും ത്വാഇഫിനെ സുഖവാസ കേന്ദ്രം തന്നെയായാണ് പരിഗണിക്കുന്നത്. സഊദിയിലെ മികച്ച മനോരോഗ ചികിത്സാ […]

ഇടയന്റെ വഴി

ഇടയന്റെ വഴി

ത്വാഇഫിലെ മലനിരകളില്‍ എന്നെങ്കിലുമൊരിക്കല്‍ കാലുകുത്തുമെന്ന് ഞാന്‍ ഏറെ ആഗ്രഹിച്ചിട്ടുണ്ട്. ഓരോ യാത്രക്കും ഓരോ നിമിത്തമുണ്ടാവും എന്നതുകൊണ്ട് വര്‍ഷങ്ങളോളം ഞാന്‍ കാത്തിരുന്നു. ഇസ്‌ലാമിക ചരിത്രത്തില്‍ ത്വാഇഫിന്ന് അത്രക്ക് പ്രാധാന്യമുണ്ട്. ഇസ്‌ലാമിന്റെ പൂര്‍വ കാലത്തിലേക്കും ആഴത്തില്‍ വേരോടിയതാണ് ത്വാഇഫിന്റെ സംസ്‌കൃതി. ജിദ്ദയില്‍ ഞാനും മാലിക് മഖ്ബൂലും താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് പ്രഭാതത്തില്‍ തന്നെ ലത്തീഫ് കണ്ണമംഗലം വന്നു. അയാളാണ് ഞങ്ങളെ ത്വാഇഫിലേക്ക് കൊണ്ടുപോകേണ്ടത്. വിറ്റാമിന്‍ പാലസ് എന്ന ജൂസ് കടയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലാണ് ലത്തീഫ് ജോലി ചെയ്യുന്നത്. പല ശാഖകളുണ്ട് […]