1271

സഖാക്കള്‍ ഇരുട്ടില്‍ കരിമ്പൂച്ചയെ തപ്പുന്നു

സഖാക്കള്‍ ഇരുട്ടില്‍ കരിമ്പൂച്ചയെ തപ്പുന്നു

കമ്യൂണിസ്റ്റ് (മാര്‍ക്‌സിസ്റ്റ് )പാര്‍ട്ടി ഇപ്പോള്‍ അകപ്പെട്ട പ്രതിസന്ധി കോണ്‍ഗ്രസിനെയോ ബി.ജെ.പിയെയോ ഒരിക്കലും പിടികൂടാന്‍ സാധ്യതയില്ല. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം എന്ന പ്രഹേളിക ഒരിക്കലും ഇവരെ വേട്ടയാടില്ല എന്നതുതന്നെ കാരണം. നരേന്ദ്രമോഡി- അമിത്ഷാ പ്രഭൃതികളുടെ തിരുവായ്ക്ക് എതിര്‍വായില്ല എന്ന അവസ്ഥ ആശയസംഘട്ടനത്തിന്റെ വിദൂരസാധ്യത പോലും കൊട്ടിയടക്കുന്നു. ലെഫ്റ്റ് സെന്‍ട്രല്‍ പാര്‍ട്ടിയായി അറിയപ്പെടുന്ന കോണ്‍ഗ്രസിലാവട്ടെ നിര്‍ണായകഘട്ടങ്ങളില്‍ തീരുമാനങ്ങളെടുക്കാനുള്ള പരമാധികാരം എ.ഐ.സി.സി പ്രസിഡന്റിനു അടിയറവ് വെച്ച പാരമ്പര്യത്തിനു നെഹ്‌റുവിന്റെ കാലത്തോളം പഴക്കമുണ്ട്. സ്റ്റാലിനിസ്റ്റ് ശൈലി സി.പി.എമ്മിനോടാണ് ചേര്‍ത്തുപറയാറെങ്കിലും പാര്‍ട്ടി ജന.സെക്രട്ടറിക്ക് സ്വേച്ഛാപരമായ അധികാരം […]

പാറട്ടങ്ങനെ പാറട്ടെ സ്വത്വപതാകകള്‍ പാറട്ടെ താഴട്ടങ്ങനെ താഴട്ടെ രക്തപതാക താഴട്ടെ

പാറട്ടങ്ങനെ പാറട്ടെ സ്വത്വപതാകകള്‍ പാറട്ടെ താഴട്ടങ്ങനെ താഴട്ടെ രക്തപതാക താഴട്ടെ

Man is an ensemble of social relations. മതങ്ങളെ ഒഴിച്ച് നിര്‍ത്തിയാല്‍ മനുഷ്യരാശിയുടെ ചരിത്രത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ ഒരു ദര്‍ശനത്തിന്റെ ആദ്യാവതാരകന്റെ വാക്കുകളാണ്. കാള്‍ മാര്‍ക്‌സിന്റെ. സാമൂഹിക ബന്ധങ്ങളുടെ സമുച്ചയമാണ് മനുഷ്യനെന്ന്. ഈ വാചകം നമുക്ക് ഒടുവില്‍ വിശദീകരിക്കാം. സ്വത്വരാഷ്ട്രീയത്തെയും മാര്‍ക്‌സിസത്തെയും കുറിച്ച് സംസാരിക്കുമ്പോള്‍ പിന്നില്‍ തൂങ്ങിയാടേണ്ട വാചകമാണിത്. അതിനാല്‍ ഇപ്പോള്‍ വടയമ്പാടിയെക്കുറിച്ച് പറയാം. ഈ കുറിപ്പ് എഴുതുമ്പോള്‍ എറണാകുളം ജില്ലയിലെ കോലഞ്ചേരിക്കടുത്ത് ഐക്കരനാട് പഞ്ചായത്തിലെ വടയമ്പാടിയില്‍ ദളിതര്‍ സമരത്തിലാണ്. വടയമ്പാടിയില്‍ കാലങ്ങളായി മനുഷ്യര്‍ […]

ആസുര ദേശീയതകളുടെ ആലിംഗനം

ആസുര ദേശീയതകളുടെ ആലിംഗനം

ബെഞ്ചമിന്‍ നെതന്യാഹുവും നരേന്ദ്രമോഡിയും വില്‍സ് സിഗരറ്റിന്റെ പരസ്യത്തിലേതു പോലെ ‘മേഡ് ഫോര്‍ ഈച്ച് അദര്‍’ ആണ്. നെതന്യാഹു 1949 ഒക്‌ടോബറിലും മോഡി 1950 സെപ്തംബറിലുമാണ് ജനിച്ചത്. രണ്ടു രാജ്യങ്ങള്‍ക്കും സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ജനിച്ച് പ്രധാനമന്ത്രിപദത്തിലെത്തുന്ന ആദ്യത്തെ വ്യക്തികളാണ് ഇരുവരും. ഇവര്‍ സ്വന്തം പ്രതിച്ഛായകള്‍ അന്യോന്യം കാണുന്നുണ്ടായിരിക്കണം. ഇരുവരും കര്‍ക്കശക്കാരും കേവലസിദ്ധാന്തവാദികളും വലതുപക്ഷ തീവ്രവാദികളുമാണ്. ഇരുവരും വിമോചനത്തിലേക്കുള്ള മാര്‍ഗമെന്ന നിലയിലും മതവിശ്വാസത്തിലധിഷ്ഠിതമായ രാഷ്ട്രസങ്കല്പത്തിന്റെ സാക്ഷാത്കാരമെന്ന നിലയിലും ഹിംസയെ പ്രഘോഷിച്ച രണ്ടു വ്യക്തികളില്‍ നിന്ന് ഊര്‍ജ്ജം നേടിയവരാണ്. മോഡിക്കത് […]

യാ അയ്യുഹന്നാസ്

യാ അയ്യുഹന്നാസ്

കപടവിശ്വാസത്തെ നിശിതമായി വിമര്‍ശിക്കുകയായിരുന്നല്ലോ. കാണാനും കേള്‍ക്കാനും പറയാനും ശേഷിയുണ്ടായിരുന്നവരാണ് കപടവിശ്വാസികള്‍. എന്നിട്ടും ഖുര്‍ആന്‍ മുനാഫിഖുകളെ പരിചയപ്പെടുത്തിയത് അന്ധരും ബധിരരും മൂകരും ആയിട്ടാണ്. എത്രമേല്‍ മൂര്‍ച്ചയുള്ള വിളിയാണിത്. അവര്‍ക്കങ്ങനെ ഇന്ദ്രിയാനുഭവങ്ങള്‍ ഉള്ളതായിത്തന്നെ ഖുര്‍ആന്‍ പരിഗണിച്ചില്ല. കേള്‍ക്കേണ്ടത് കേട്ടില്ല, കാണേണ്ടത് കണ്ടില്ല, പറയേണ്ടത് പറഞ്ഞില്ല എന്ന് ഖുര്‍ആന്‍ പ്രയോഗത്തില്‍നിന്ന് ആര്‍ക്കും മനസ്സിലാവും. ബഖറയിലെ ഈ പതിനെട്ടാം സൂക്തത്തിന് വേറൊരു അര്‍ത്ഥതലം കൂടിയുണ്ട്. കേള്‍വിയും കാഴ്ചയും മൊഴിശേഷിയും അല്ലാഹുവിന്റേതാണ്. അവന്റെ അനുഗ്രഹവും ഔദാര്യവും കൊണ്ടാണ് നമ്മുടെ കാതും കണ്ണും നാവും പ്രവര്‍ത്തനക്ഷമമാവുന്നത്. […]

ഉക്കാളിലെ കവിതകള്‍

ഉക്കാളിലെ കവിതകള്‍

ത്വാഇഫില്‍ പോകുമ്പോള്‍ ഉക്കാള് ചന്ത എന്ന ചരിത്ര ഭൂമി നിര്‍ബന്ധമായും കണ്ടിരിക്കണം. പൗരാണിക അറേബ്യയുടെ ചരിത്രത്തില്‍ ഈ ചന്തക്ക് അത്രമേല്‍ പ്രാധാന്യമുണ്ട്. എ ഡി 542-726 കാലഘട്ടത്തിലാണ് ഉക്കാള് ചന്ത സജീവമായിരുന്നത്. വര്‍ഷത്തില്‍ രണ്ടാഴ്ചയാണ് ചന്ത അരങ്ങേറുക. കേവലം ചന്ത എന്ന വാക്കുകൊണ്ട് ഇത്തരം വ്യാപാരസംഗമങ്ങളെ വിശേഷിപ്പിക്കാനും പറ്റില്ല. കാരണം കച്ചവടക്കാരായ അറബികള്‍ യാത്രാനുഭവങ്ങള്‍ പങ്കുവെച്ചത് ഇത്തരം സംഗമ സ്ഥലങ്ങളില്‍ വെച്ചാണ്. കച്ചവടമായിരുന്നു സമ്പദ്ഘടനയുടെ അടിത്തറ. മരുഭൂമി താണ്ടിയുള്ള കച്ചവട യാത്രകള്‍ അറബ് സംസ്‌കാരത്തെ വിപുലപ്പെടുത്തുന്നതില്‍ വലിയ […]