1279

മമ്പുറം തങ്ങളും മതമൈത്രിയും

മമ്പുറം തങ്ങളും മതമൈത്രിയും

മതസൗഹാര്‍ദത്തിന്റെയും സഹിഷ്ണുതയുടെയും ദേശാഭിമാനത്തിന്റെയും മഹനീയ മാതൃകയായിരുന്നു മമ്പുറം സയ്യിദ് അലവി തങ്ങള്‍ (1753 1844). മുസ്‌ലിംകളുടെ ആത്മീയ നേതാവ്, സ്വാതന്ത്ര്യസമര നായകന്‍, മതസൗഹാര്‍ദ വക്താവ് തുടങ്ങിയ വിശേഷണത്താല്‍ പുകള്‍പെറ്റ അദ്ദേഹം മുസ്‌ലിം ഉന്നതിക്കും വിമോചനത്തിനും അധഃസ്ഥിത വിഭാഗത്തിന്റെ പുരോഗതിക്കും തീവ്രയത്‌നങ്ങള്‍ നടത്തി. ഹൈന്ദവ സഹോദരന്മാരെ ഉള്‍പ്പെടുത്തി രാജ്യത്തിന്റെ പൊതു ശത്രുവായ ബ്രിട്ടീഷുകാര്‍ക്കെതിരെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കി. അവശതയനുഭവിക്കുന്നവരെ ജാതിമത ഭേദമന്യേ തങ്ങള്‍ അകമഴിഞ്ഞ് സഹായിച്ചു. ദൈനംദിനം ആവലാതികളുമായി സന്ദര്‍ശിക്കാനെത്തിയവര്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിച്ചും പൈദാഹം തീര്‍ത്തും […]

ആദര്‍ശ തീവ്രതയോടെ ഗുരുവഴിയില്‍

ആദര്‍ശ തീവ്രതയോടെ ഗുരുവഴിയില്‍

അധ്യാപനത്തിനും ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച മഹദ് വ്യക്തിത്വമാണ് കട്ടിപ്പാറ ഉസ്താദ്. ആയിരക്കണക്കിന് സഖാഫീ പണ്ഡിതന്‍മാരുടെ പ്രിയപ്പെട്ട ഗുരു, മര്‍കസുസ്സഖാഫത്തി സുന്നിയ്യയുടെ വളര്‍ച്ചയില്‍ കാന്തപുരം ഉസ്താദിന്റെ നിഴലു പോലെ സഞ്ചരിച്ച വിദ്യാഭ്യാസ പ്രവര്‍ത്തകന്‍. സുന്നീ പ്രസ്ഥാന കുടുംബത്തിന്റെ ചരിത്രത്തിലും വര്‍ത്തമാനത്തിലും ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യം. എണ്ണിപ്പറയാനേറെയുണ്ട് ആ ജീവിതത്തിന്റെ വിശേഷങ്ങള്‍. ജനനം, കുടുംബം 1945 ജനുവരി ഒന്നിനാണ് കോഴിക്കോട് ജില്ലയിലെ മങ്ങാട്ട് ഉസ്താദ് ജനിക്കുന്നത്. പില്‍കാലത്ത് കെ കെ എന്ന ചുരുക്കപ്പേരിലൂടെ ഉസ്താദ് പ്രസിദ്ധമാക്കിയ കുറുപ്പനകണ്ടി തറവാട്ടില്‍ […]

ഉറവകളും തേനറകളും

ഉറവകളും തേനറകളും

അസിര്‍ പ്രവിശ്യയിലേക്കുള്ള യാത്ര അരുവിക്കും മാലികിനുമൊപ്പമായിരുന്നു. നന്നേ പുലര്‍ച്ചെ യാത്ര പുറപ്പെട്ടാല്‍ ഖമീസ് മുഷെയ്ത്തിലെത്താന്‍ രാത്രി പത്തുമണിയെങ്കിലുമാവും. മരുഭൂമിയുടെ വന്യതയിലൂടെ വേണം യാത്ര ചെയ്യാന്‍. മരുമണലിനും മണല്‍കൂനകള്‍ക്കും ഒറ്റ നിറമല്ല. മരുഭൂമിയുടെ നിറവൈവിധ്യം വിസ്മയകരമാണ്. നല്ല കവിയും ചിത്രകാരനുമാണ് അരുവി മോങ്ങം. ഒരിക്കലും അറേബ്യയിലെത്താന്‍ അയാള്‍ ആഗ്രഹിച്ചിട്ടില്ല. കുടുംബത്തിലെ ചുറ്റുപാടുകള്‍ ഉപരിപഠനത്തിന് പ്രയാസം സൃഷ്ടിച്ചു. ചിത്രകല പഠിക്കാനും ചിത്രകാരനെന്ന നിലയില്‍ മുന്നേറാനും മോഹിച്ചു. പക്ഷേ അതും സാധിച്ചില്ല. ഒടുവില്‍ പ്രവാസിയായി. കവിതയിലും ചിത്രകലയിലും നല്ല കയ്യടക്കമുണ്ട് അരുവിക്ക്. […]