1292

കപടഭാഷകരുടെ മൃദുലഭാവനകള്‍

കപടഭാഷകരുടെ മൃദുലഭാവനകള്‍

ദാദ്രിയില്‍ നിന്നും ഹാപ്പറിലേക്കെത്തുമ്പോള്‍, ‘തിരക്കഥ’യില്‍ ഒരു മാറ്റവുമില്ല, നടപ്പിലാക്കുന്നതില്‍ അല്‍പം വ്യത്യാസമുണ്ടെന്ന് മാത്രം! ഇന്ത്യയുടെ തലസ്ഥാനമായ ‘ഡല്‍ഹി’, മനുഷ്യത്വത്തിന്റെ തല വെട്ടുന്നത് ഒരുള്‍ക്കിടിലത്തോടെ കാണുന്നതിന്നു പകരം, അനല്‍പമായ പുളകത്തോടെ അതാസ്വദിക്കുന്നുവോ എന്ന് തോന്നിപ്പിക്കുംവിധമാണ്, ഭരണനിര്‍വഹണം മുന്നോട്ടുപോകുന്നത്. രണ്ടായിരത്തി പതിനഞ്ചില്‍ മുഹമ്മദ് അഖ്‌ലാക്കിനെ ഫ്രിഡ്ജില്‍ ബീഫ് ഉണ്ടെന്നാരോപിച്ചായിരുന്നു അടിച്ചുകൊന്നത്. അന്ന് ഇന്ത്യയാകെ ഇളകിമറിഞ്ഞു. ആവിഷ്‌കാരസ്വാതന്ത്ര്യമെന്നാല്‍ പാട്ടും ആട്ടവും മാത്രമല്ല, ആത്മാഭിമാനത്തോടെ സ്വന്തം ഭക്ഷണം ആര്‍ക്കും കഴിക്കാനുള്ള അവകാശം കൂടിയാണെന്ന്, നിസ്സംശയം ജനാധിപത്യവാദികളായ പ്രതിഭാശാലികള്‍ പ്രഖ്യാപിച്ചു. ‘അധികാരം’ നല്‍കിയ പുരസ്‌കാരങ്ങള്‍ […]

ഒരേ ഒരുവന് ഒതുങ്ങുന്നവര്‍

ഒരേ ഒരുവന് ഒതുങ്ങുന്നവര്‍

ആരാണ് ഖാശിഅ്- ഭക്തിയോടെ കീഴൊതുങ്ങുന്നവന്‍? ഖുര്‍ആനില്‍ കാണാം: തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടേണ്ടവരാണെന്നും അവനിലേക്ക് തിരിച്ചുചെല്ലേണ്ടവരാണെന്നും മനസിലാക്കുന്നവരാണ് അവര്‍(ആശയം/ സൂറത്തുല്‍ബഖറ- 46). തനിക്ക് സ്വന്തമായി കഴിവും പ്രാപ്തിയുമുണ്ടെന്ന് വിചാരിക്കുന്നവരുണ്ട്. അഹങ്കാരമായിരിക്കാം അവര്‍ക്ക്. പടച്ചവനെ അംഗീകരിക്കാന്‍ മനസ് സമ്മതിക്കില്ല. അതേറെ നാള്‍ നീണ്ടുനില്‍ക്കില്ല. ഒരുനാള്‍ തനിക്കുണ്ടെന്ന് വിചാരിക്കുന്ന കഴിവും പ്രാപ്തിയുമൊക്കെ പോവും. ഒന്ന് എഴുന്നേറ്റിരിക്കാന്‍ പോലുമാവാത്ത വിധം മനുഷ്യര്‍ വീഴും. എന്നാലോ പടച്ചവന്‍ അപ്പോഴും അജയ്യനായിരിക്കും. ചിലരെ വീഴ്ത്തിയും ചിലരെ നേരെ നിര്‍ത്തിയും അവന്റെ അധികാരം നിലനില്‍ക്കും. ഗുരു ശിഷ്യനോടൊരിക്കല്‍ […]