അരികെഴുത്ത്

ആദിയില്‍ രാജ്യങ്ങള്‍ ഉണ്ടായിരുന്നില്ല

ആദിയില്‍ രാജ്യങ്ങള്‍ ഉണ്ടായിരുന്നില്ല

‘പൃത്ഥിയിലന്നു മനുഷ്യര്‍ നടന്നപ-/ദങ്ങളിലിപ്പോഴധോമുഖവാമനര്‍/ഇത്തിരിവട്ടം മാത്രം കാണ്‍മവര്‍/ഇത്തിരിവട്ടം ചിന്തിക്കുന്നവര്‍..’ (ഓണപ്പാട്ടുകാര്‍: വൈലോപ്പിള്ളി). തങ്ങളുടെ ‘ഇത്തിരിവട്ടങ്ങളില്‍’ ലോകം അവസാനിക്കുന്നില്ലെന്ന് തിരിച്ചറിയേണ്ടവര്‍, അതറിയാതിരിക്കുമ്പോഴാണ്, ‘അധോമുഖവാമനര്‍’ ജീവിതമാകെ അടക്കിഭരിക്കാന്‍ ആരംഭിക്കുന്നത്. കാണേണ്ടതൊന്നും കാണുകയില്ലെന്ന് മാത്രമല്ല, കണ്ടതൊന്നും ശരിക്ക് ഉള്‍ക്കൊള്ളാനുമവര്‍ക്ക് കഴിയുകയില്ല. കണ്ണുകള്‍ തുറന്നു വെച്ചിട്ടുണ്ടെങ്കിലും, അവര്‍ എല്ലാം കാണേണ്ട ‘ഉള്‍ക്കണ്ണ്’ അടച്ചുവെച്ചിരിക്കുകയാണ്. തങ്ങളുടെ കാല്‍ചുവട്ടില്‍ ലോകം ആരംഭിച്ചുവെന്നതിനുമപ്പുറം അതവിടെ എന്നെന്നേക്കുമായി അവസാനിച്ചിരിക്കുന്നു എന്നാണവര്‍ കരുതുന്നത്. പഴയ വാമനന് കഥകളില്‍ പറയുംപോലെ ‘മൂന്നടി’ കൊണ്ട്, മൂന്ന് ലോകവും അളന്നെടുക്കാന്‍ കഴിഞ്ഞത്, അയാളുടെ കാലുകള്‍ ലോകത്തേക്കാള്‍ […]

മൂന്നാമത്തെ ചെരുപ്പ് സങ്കടങ്ങളുടെ മാതൃഭാഷ

മൂന്നാമത്തെ ചെരുപ്പ് സങ്കടങ്ങളുടെ മാതൃഭാഷ

സ്ത്രീയെ ‘മനുഷ്യനായി’ തിരിച്ചറിയാനാവാത്ത സങ്കുചിത മാനസികാവസ്ഥയോട് എതിരിട്ടുകൊണ്ടാണ്, നമ്മുടെ സാമൂഹ്യബോധം നിലനില്‍ക്കുന്നത് എന്ന് പറയുന്നതിനെക്കാള്‍, അവ്വിധം നിരന്തരം എതിരിടാതെ അതിന് സാമൂഹ്യബോധമായി നിലനില്‍ക്കാനാവില്ലെന്ന് പറയുന്നതാവും പ്രസക്തം. യുവകവി ലതീഷ് നടുക്കണ്ടിയുടെ ‘മൂന്നാമത്തെ ചെരുപ്പ്’ എന്ന കവിത ക്രൂരമായൊരു ബലാത്സംഗത്തെക്കുറിച്ചാണെന്ന് പറയുമ്പോള്‍, സ്‌നേഹപൂര്‍ണമായ ബലാത്സംഗം എന്നൊന്നുണ്ടോ എന്നും, ഇത്രയേറെ എഴുതിയെഴുതി തേഞ്ഞൊരു കാര്യത്തെക്കുറിച്ച് ഇനിയുമൊരു കവിതയുണ്ടാവേണ്ടതുണ്ടോ എന്നും ചോദിക്കാവുന്നതാണ്. എന്നാല്‍ കാശ്മീരിലെ കഠ്‌വയിലെ ആസിഫ ബാനുവിന്റേതടക്കം നിരവധി പേരുടെ ബലാത്സംഗകൊല ക്രൂരമെന്നതിനുമെത്രയോ അപ്പുറം കടന്നുകഴിഞ്ഞ ഒന്നാണെന്നും, എത്രയെത്ര കവിതകള്‍ […]

കപടഭാഷകരുടെ മൃദുലഭാവനകള്‍

കപടഭാഷകരുടെ മൃദുലഭാവനകള്‍

ദാദ്രിയില്‍ നിന്നും ഹാപ്പറിലേക്കെത്തുമ്പോള്‍, ‘തിരക്കഥ’യില്‍ ഒരു മാറ്റവുമില്ല, നടപ്പിലാക്കുന്നതില്‍ അല്‍പം വ്യത്യാസമുണ്ടെന്ന് മാത്രം! ഇന്ത്യയുടെ തലസ്ഥാനമായ ‘ഡല്‍ഹി’, മനുഷ്യത്വത്തിന്റെ തല വെട്ടുന്നത് ഒരുള്‍ക്കിടിലത്തോടെ കാണുന്നതിന്നു പകരം, അനല്‍പമായ പുളകത്തോടെ അതാസ്വദിക്കുന്നുവോ എന്ന് തോന്നിപ്പിക്കുംവിധമാണ്, ഭരണനിര്‍വഹണം മുന്നോട്ടുപോകുന്നത്. രണ്ടായിരത്തി പതിനഞ്ചില്‍ മുഹമ്മദ് അഖ്‌ലാക്കിനെ ഫ്രിഡ്ജില്‍ ബീഫ് ഉണ്ടെന്നാരോപിച്ചായിരുന്നു അടിച്ചുകൊന്നത്. അന്ന് ഇന്ത്യയാകെ ഇളകിമറിഞ്ഞു. ആവിഷ്‌കാരസ്വാതന്ത്ര്യമെന്നാല്‍ പാട്ടും ആട്ടവും മാത്രമല്ല, ആത്മാഭിമാനത്തോടെ സ്വന്തം ഭക്ഷണം ആര്‍ക്കും കഴിക്കാനുള്ള അവകാശം കൂടിയാണെന്ന്, നിസ്സംശയം ജനാധിപത്യവാദികളായ പ്രതിഭാശാലികള്‍ പ്രഖ്യാപിച്ചു. ‘അധികാരം’ നല്‍കിയ പുരസ്‌കാരങ്ങള്‍ […]