1293

‘അവിടെ എല്ലാവരും നമ്മുടെ ആള്‍ക്കാരാണ്’

‘അവിടെ എല്ലാവരും നമ്മുടെ ആള്‍ക്കാരാണ്’

”അപരിചിതമായ സ്ഥലത്തേക്കാണ് നിങ്ങളുടെ യാത്ര. ബസ്സ് വന്നുനിന്നു. ഫുട്‌ബോര്‍ഡില്‍ കാലമര്‍ന്നപ്പോള്‍, ബോള്‍പെന്‍ ചൂണ്ടിയുള്ള ചോദ്യം: ‘എവ്‌ടെയ്ക്കാ?’ നിങ്ങള്‍ സ്ഥലം പറഞ്ഞപ്പോള്‍, കാരണവന്മാര്‍ വെറ്റിലയില്‍ ചുണ്ണാമ്പുതേക്കുംപോലെ അയാള്‍ സ്വന്തം കൈപ്പത്തിക്കുള്ളിലെ കടലാസില്‍ ഒരു തോണ്ടല്‍. നിങ്ങള്‍ കൊടുത്ത പൈസ വാങ്ങാതെ ഒരു കുസൃതിച്ചിരി. ബസ്സ് നീങ്ങി. മറ്റൊരാള്‍ വന്ന് സ്ഥലം ചോദിച്ച് പൈസ വാങ്ങി. എന്നിട്ടും ടിക്കറ്റില്ല. ചോദിച്ചപ്പോള്‍ ചിരി. അര്‍ത്ഥഗര്‍ഭമായ ചിരി. ഇക്കണക്കിന് ഇവരെ പറ്റിക്കുകയുമാകാമല്ലോ എന്ന് നിങ്ങളുടെ മനസ്സില്‍ ഒരു സ്പാര്‍ക്ക്. (പക്ഷേ, വേണ്ട. ഒരു […]

മലപ്പുറത്തിന് ചോദിക്കാനുണ്ട്

മലപ്പുറത്തിന് ചോദിക്കാനുണ്ട്

ആഘോഷപ്പെരുമയിലാണ് മലപ്പുറം. അമ്പത് വയസ്സിന്റെ നിറവിലെത്തിയതിന്റെ ആഘോഷവും ലോകകപ്പാവേശവും. കാല്‍പന്തിനെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന മലപ്പുറത്തുകാരന്റെ കളിയാവേശത്തിന്റെ മുന്നില്‍ പന്തുരുളുന്ന റഷ്യപോലും തോല്‍ക്കും. എന്നാലും അപഖ്യാതിയുടെ പുകപടലങ്ങള്‍ക്കടിയിലാണ് മലപ്പുറത്തുകാരന്‍. മതാവേശം തലക്കുപിടിച്ചവരും സംസ്‌കാരം കുറഞ്ഞവരുമാണ് മലപ്പുറത്തുകാരെന്ന് പ്രചാരം നടത്തുന്നവരുണ്ട്. ജില്ലയുടെ രൂപീകരണം തൊട്ട് തുടങ്ങിയതാണ് ബോധപൂര്‍വമായ ഈ കുപ്രചരണം. രാജ്യരക്ഷക്ക് ഭീഷണിയാകും ജില്ലയെന്ന് പറഞ്ഞുകൊണ്ടായിരുന്നു ജില്ലയുടെ വിരുദ്ധ പക്ഷം അന്ന് പ്രചാരം കൊഴുപ്പിച്ചത്. ആരോപിച്ചത് പോലെയൊന്നും സംഭവിച്ചില്ല. രാജ്യത്തെ മറ്റേത് പൗരനെപ്പോലെയും ഉറച്ച രാജ്യസ്‌നേഹികളാണ് മലപ്പുറത്തുകാരെന്ന് കാലം […]

മാപ്പിളകവികളും മലപ്പുറത്തിന്റെ സാംസ്‌കാരിക ചരിത്രവും

മാപ്പിളകവികളും മലപ്പുറത്തിന്റെ സാംസ്‌കാരിക ചരിത്രവും

മലപ്പുറം എന്ന പ്രദേശത്തെ ചരിത്രപരമായി സമീപിക്കുന്ന മാപ്പിളപ്പാട്ടുകള്‍ കുറേയുണ്ടെങ്കിലും അവ വേണ്ട രീതിയില്‍ പഠിക്കപ്പെട്ടിട്ടില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിക്കു ശേഷം മോയിന്‍കുട്ടി വൈദ്യരെപ്പോലുള്ള കവികളാണ് പ്രാദേശിക സംഭവങ്ങളെ മുന്‍നിര്‍ത്തി പാട്ടുകള്‍ എഴുതാന്‍ തുടങ്ങിയത്. പോര്‍ച്ചുഗീസുകാരോട് യുദ്ധം ചെയ്ത് ശഹീദായ വെളിയങ്കോട് കുഞ്ഞിമരക്കാരെപ്പോലുള്ളവരെക്കുറിച്ച് ഖിസ്സപ്പാട്ടുകളും മാലകളും പുതിയ ചരിത്രവീക്ഷണം തന്നെ സമ്മാനിക്കുന്നവയാണ്. മാനാക്കാന്റകത്ത് കുഞ്ഞിസീതിക്കോയ തങ്ങള്‍ ( കൂട്ടായി) 1674ല്‍ രചിച്ച വലിയ നസീഹത്ത് മാലയെപ്പോലുള്ള ധാര്‍മികോപദേശകാവ്യങ്ങളും അക്കാലത്ത് ഉണ്ടായിട്ടുണ്ട്. ഇത്തരം കൃതികള്‍ മുസ്ലിം സാമൂഹികജീവിതത്തില്‍ വലിയ സ്വാധീനം […]

പോരാട്ടങ്ങളുടെ ഭൂമിക

പോരാട്ടങ്ങളുടെ ഭൂമിക

സാമ്രാജ്യത്വം കൊളോണിയലിസത്തിന്റെ രൂപം പൂണ്ടത് മലബാറിന്റെ മണ്ണില്‍ വച്ചാണ്. 1498 സെപ്തംബറില്‍ പറങ്കിപ്പടയാളിയായി വന്ന വാസ്‌കോഡിഗാമയാണ് അറബിക്കടലില്‍ അശാന്തി പരത്തിക്കൊണ്ട് ഏഷ്യന്‍ വന്‍കരയില്‍ യൂറോപ്യന്‍ കൊളോണിയിലിസത്തിന് വിത്ത് പാകിയത്. ഇന്ത്യാ സമുദ്രത്തിന്റെ തീരപ്രദേശങ്ങളെ പോര്‍ച്ചുഗലിന് കീഴിലാക്കിക്കൊണ്ടുള്ള അപ്രമാദിത്വ പ്രഖ്യാപനവുമായി വന്ന വാസ്‌കോഡിഗാമക്ക് പറങ്കിരാജാവും പാതിരിമാരും സര്‍വ പിന്തുണയും നല്‍കിയിരുന്നു. പെസ്റ്റര്‍ ജോണ്‍ എന്ന അജ്ഞാതനായ ഒരു ക്രിസ്തീയ രാജാവിന് അവകാശപ്പെട്ടതാണ് അറബിക്കടലിന്റെ തീരം എന്ന ‘ദൈവപ്രോക്തമായ’ തിട്ടൂരം വാസ്‌കോഡി ഗാമയുടെ ക്രൂരതകള്‍ക്ക് മത പരിവേഷം നല്‍കി. സ്പാനിഷ് […]