1297

മതരാഷ്ട്രവാദത്തിന്റെ ഇസ്‌ലാമിക നയം

മതരാഷ്ട്രവാദത്തിന്റെ ഇസ്‌ലാമിക നയം

ഇന്ത്യയില്‍ നിലനില്‍ക്കുന്നത് ഇസ്‌ലാമിക ഭരണമല്ല. എന്നാല്‍, മുസ്‌ലിംകള്‍ എങ്ങനെയെങ്കിലും ഇന്ത്യയെ ഒരു ഇസ്ലാമിക രാജ്യമാക്കാന്‍ ഒരുങ്ങിപ്പുറപ്പെടേണ്ടതുമില്ല. ഭൂമിയിലെവിടെയും മുസ്‌ലിമിന് ജീവിക്കാം, ജീവിക്കുന്നിടം ഇസ്‌ലാമിക ഭരണത്തിന് കീഴില്‍ കൊണ്ടു വന്നാലേ ഓരോ മുസ്‌ലിമും തന്റെ മതപരമായ ബാധ്യത നിറവേറ്റിയവരാകുന്നുള്ളൂ എന്ന തരത്തില്‍ അപകടകരമായ വാദങ്ങളുമായി ഇന്ത്യയില്‍ രംഗത്തു വന്നത് ജമാഅത്തെ ഇസ്‌ലാമി സ്ഥാപകന്‍ അബുല്‍ അഅ്ലാ മൗദൂദിയാണ്. ദൈവത്തിന്റെ ഭൂമിയില്‍ ദൈവിക ഭരണമാണ് നിലനില്‍ക്കേണ്ടതെന്നും അല്ലാത്തിടങ്ങളില്‍ ദൈവിക ഭരണകൂടം സ്ഥാപിക്കാനായി ഓരോരുത്തരും ശ്രമിക്കണമെന്നുമാണ് അദ്ദേഹം വാദിച്ചത്. ഖുര്‍ആനെ തെറ്റായി […]

സ്വതന്ത്ര മതവ്യാഖ്യാനങ്ങളാണ് പ്രശ്‌നം

സ്വതന്ത്ര മതവ്യാഖ്യാനങ്ങളാണ് പ്രശ്‌നം

ഒരുനല്ല മതവിശ്വാസിയായിരിക്കുക എന്നത് നല്ല മനുഷ്യനാകാനുള്ള വഴിയാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. മാനവനന്മയാണ് മതങ്ങള്‍ വിഭാവനം ചെയ്യുന്നതെന്ന തിരിച്ചറിവാണ് അങ്ങനെ വിശ്വസിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്ന ഘടകം. മതങ്ങള്‍ മനുഷ്യനെ ഭ്രാന്തനാക്കുന്നില്ല. മറിച്ച് അവന്റെ ആസക്തികളാണ് കുഴപ്പം. അധികാരവും സമ്പത്തും കൈക്കലാക്കാന്‍ മനുഷ്യന്‍ ദുരുപയോഗം ചെയ്യുന്ന അനേകം കാര്യങ്ങളില്‍ ഒന്നു മാത്രമാണ് മതം; ഒരുപക്ഷേ, ഏറ്റവും ഗൗരവതരമായ കാര്യം. അത്തരത്തില്‍ മതത്തെ ദുരുപയോഗം ചെയ്യുന്ന തത്പര കക്ഷികള്‍ക്കെതിരെ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തിയ വിമര്‍ശനങ്ങള്‍ നമ്മുടെ […]