അടയാളം

ഒരു ആത്മായനത്തിന്റെ അനുഭൂതി

ഒരു ആത്മായനത്തിന്റെ അനുഭൂതി

നിസ്തുലമായ ഹൃദയശുദ്ധിക്കും സ്തുത്യര്‍ഹമായ കര്‍മോത്സുകതക്കും പ്രപഞ്ചാധികാരി അവന്റെ ഇഷ്ടദാസന് നല്‍കിയ അംഗീകാരമായിരുന്നു മിഅ്‌റാജ്. ഔന്നിത്യത്തിന്റെ പടവുകളിലേക്ക് അടിമയെ രാപ്രയാണം നടത്തിച്ച നാഥന്‍ എത്ര പരിശുദ്ധന്‍! ഭൗതികതയുടെ പരിസരത്തുനിന്ന് ഉയര്‍ന്ന് ആത്മീയതയുടെ വിഹായസിലേക്കും അവിടുന്ന് സൃഷ്ടികള്‍ക്ക് പരിചിതമല്ലാത്ത മറ്റൊരിടത്തേക്കുമായിരുന്നു ആ പ്രയാണം. വിജയത്തിന്റെയും സ്വീകാര്യതയുടെയും പൂര്‍ണതയുടെയും അകങ്ങളിലേക്കുള്ള അഭൗതിക പ്രയാണം. ചുരുങ്ങിയ സമയങ്ങള്‍ക്കുള്ളില്‍ ഭൗമപരിസരം വിട്ട് സപ്തവാനവും താണ്ടിയുള്ള ഈ സഞ്ചാരം അഭൗതിക പ്രയാണമല്ലാതെ മറ്റെന്താണ്? തന്നിലേക്കടുക്കാന്‍ തന്റെ സ്‌നേഹിതര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് അല്ലാഹു അവസരം നല്‍കുക. സ്‌നേഹ ഭാജനത്തിന് […]

എന്റെ ഉപഭോക്താവ് എൻ്റെ അതിഥിയാണ്

എന്റെ ഉപഭോക്താവ് എൻ്റെ അതിഥിയാണ്

കച്ചവടത്തെ പണം സമ്പാദിക്കാനുള്ള മാര്‍ഗമായാണ് പുതിയ ലോകം വിലയിരുത്തുന്നത്. ഇതിനായി ഏതറ്റം വരെ പോകാനും മനുഷ്യര്‍ തയാറാവുകയും ചെയ്യുന്നു. എന്നാല്‍ ലാഭത്തിനപ്പുറം സേവനമെന്ന മഹത്തായ ഒരു വശം കൂടി കച്ചവടത്തിനുണ്ട്. അതിലാണ് ഇസ്‌ലാമിന്റെ സൗന്ദര്യം പ്രകടമാകുന്നതും. തനിക്കിഷ്ടപ്പെട്ടത് സഹോദരനും ഇഷ്ടപ്പെടണമെന്നാണ് ഇസ്‌ലാമിന്റെ അഭിലാഷം. അഥവാ സ്രഷ്ടാവിന്റെ ഇംഗിതം. ഇതുപോലെ ഉപഭോക്താവിന്റെ സംരക്ഷണവും ഇസ്‌ലാമിന്റെ അടിസ്ഥാന അഭിലാഷങ്ങളില്‍ പെട്ടതാണ്. ഇസ്‌ലാമിലെ കച്ചവട രീതി മറ്റു സാമ്പ്രദായിക വ്യവസ്ഥിതികളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. അഉ 624ല്‍ മാലിക് ബിന്‍ ദീനാറിന്(റ) […]

ഹാറൂന്‍ യഹ്‌യ,ബ്രൂട്ടസേ നീയും!

ഹാറൂന്‍ യഹ്‌യ,ബ്രൂട്ടസേ നീയും!

ലോക പ്രശസ്ത സൃഷ്ടിവാദിയും എഴുത്തുകാരനുമായ അദ്‌നാന്‍ ഒഖ്താര്‍ എന്ന ഹാറൂന്‍ യഹ്‌യയെ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് തുര്‍ക്കി പോലീസ് ഇസ്താംബൂളില്‍ വെച്ച് അറസ്റ്റ് ചെയ്തു. വഞ്ചന, ലൈംഗികാതിക്രമം, ചാരപ്പണി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് ആയുധങ്ങളും കവചിത വാഹനങ്ങളും പോലീസ് പിടിച്ചെടുത്തതായി ടര്‍ക്കിഷ് ദിനപത്രം ഹുരിയ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. തന്നെ അറസ്റ്റ് ചെയ്തതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഈ വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടിയില്ല. കാരണം അദ്ദേഹം ഒരു ഫ്രീ മാസണ്‍ ആണോ […]