നീലപ്പെൻസിൽ

തീവ്രവാദി ഒരു സംവരണ വിളിപ്പേരാണ്

തീവ്രവാദി ഒരു സംവരണ വിളിപ്പേരാണ്

ഇസ്‌ലാമിക തീവ്രവാദം എന്ന ആശയത്തിന് ഇന്ത്യന്‍ മണ്ണില്‍ വേരുകള്‍ നല്‍കാന്‍ ഒരു പക്ഷേ ആര്‍ എസ് എസിനെ ഏറ്റവും കൂടുതല്‍ സഹായിച്ചത് ഇന്ത്യന്‍ മാധ്യമങ്ങള്‍ തന്നെയാവും. ആഗോള തലത്തില്‍ മുസ്‌ലിംകളെ ബഹിഷ്‌കരിക്കാനും വേട്ടയാടാനും സെപ്റ്റംബര്‍ 11 ഉം അതിനെ തുടര്‍ന്നുണ്ടായ മാധ്യമ അജണ്ടകളും പ്രവര്‍ത്തിച്ചുവെങ്കില്‍, മുംബൈ ആക്രമണം മുതല്‍ ബട്‌ലാ ഹൗസ് ഏറ്റുമുട്ടല്‍ കൊലപാതകമടക്കമുള്ള സംഭവങ്ങള്‍ ഇന്ത്യന്‍ മാധ്യമങ്ങളുടെ മുസ്‌ലിം വിരുദ്ധത എത്രത്തോളമാണെന്ന് വെളിപ്പെടുത്തി. ദേശീയ പ്രാദേശിക ഭേദമന്യേ വാര്‍ത്തയുടെ തുടക്കത്തില്‍ മുഴച്ചു നില്‍ക്കാറുള്ളത് പൊലീസ് ഭാഷ്യമാണ്. […]

കണ്ണടച്ചുണ്ടാക്കിയ ഇരുട്ടത്ത്

കണ്ണടച്ചുണ്ടാക്കിയ ഇരുട്ടത്ത്

വിനോദ – രാഷ്ട്രീയ വിഭാഗത്തിനാണ് എപ്പോഴും കാഴ്ചക്കാരെങ്കില്‍ കൂടി, രാഷ്ട്രീയ വാര്‍ത്തകളുടെ അതിപ്രസരമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലൊക്കെയും. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കാണ് മാധ്യമ സ്ഥാപനങ്ങള്‍ മുന്‍തൂക്കം നല്‍കുന്നത്. ഇന്ത്യയുടെ സാമൂഹിക രംഗത്ത് പ്രകടമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന ഒരു ബില്ല് മോഡി സര്‍ക്കാര്‍ മുന്നോട്ട് വെക്കുകയുണ്ടായി. മുന്നോക്ക വിഭാഗക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ സംവരണം എന്ന ആശയമാണിത്. ഈ ആശയം അവതരിപ്പിക്കുന്ന ആദ്യത്തെ വ്യക്തിയല്ല മോഡി. കേരളമുള്‍പ്പെെട ചില സംസ്ഥാനങ്ങളില്‍ ഇത് കൊണ്ടുവന്നിട്ടുണ്ട്. […]

അമിതിനെ അവര്‍ക്ക് ഇല്ലാതാക്കേണ്ടതുണ്ട്

അമിതിനെ അവര്‍ക്ക് ഇല്ലാതാക്കേണ്ടതുണ്ട്

റോബിന്‍ ജെഫ്രി India’s Newspaper revolution എന്ന പുസ്തകത്തില്‍, ഇന്ത്യന്‍ മാധ്യമങ്ങളിലെ പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാണിക്കുന്നത് ന്യൂസ് റൂമുകളിലെ ദളിത് മുസ്ലിം മാധ്യമ പ്രവര്‍ത്തകരുടെ എണ്ണക്കുറവാണ്. ഈയൊരു പ്രശ്‌നം ഏറെക്കുറെ ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങിപ്പോവുകയും, പ്രായോഗിക തലത്തിലേക്ക് വരുമ്പോള്‍ ഒട്ടുമിക്ക മുഖ്യധാരാ മാധ്യമങ്ങളിലും ദളിതര്‍ക്ക് ജോലി ലഭിക്കുക എളുപ്പമല്ലാതിരിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ ജനസംഖ്യയില്‍ വലിയൊരു പങ്കും ആദിവാസി ഗോത്ര വര്‍ഗ്ഗങ്ങളും ദളിതരുമാണ്, അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയില്‍ എത്ര മുഖ്യധാരാ പത്ര മാധ്യമങ്ങള്‍ക്ക് അവരുടെ ഇടയില്‍ നിന്നുള്ള റിപ്പോര്‍ട്ടര്‍മാരുണ്ട്. […]

തിരഞ്ഞെടുപ്പവലോകനം: കാലിപ്പാത്രങ്ങളുടെ കലപിലകള്‍

തിരഞ്ഞെടുപ്പവലോകനം: കാലിപ്പാത്രങ്ങളുടെ കലപിലകള്‍

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള വ്യത്യസ്ത വീക്ഷണങ്ങളും, രാഷ്ട്രീയ നിരീക്ഷണങ്ങളുമായിരുന്നു ഇന്ത്യന്‍ വാര്‍ത്താലോകത്ത് ചര്‍ച്ച ചെയ്യപ്പെട്ടത്. ദൃശ്യ മാധ്യമങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കാലത്തോളം തിരക്കേറുന്ന സമയമില്ല. നാടകീയമായ അവതരണ രീതിയായിരുന്നു മിക്ക മുഴുനീള വാര്‍ത്താ ചാനലുകളിലും കാണാന്‍ സാധിച്ചത്. പതിവ് തിരഞ്ഞെടുപ്പ് ബഹളങ്ങള്‍ക്കൊപ്പം വോട്ട് വിവരങ്ങളെ അപക്വമായ ഗ്രാഫിക്‌സ് സംവിധാനങ്ങളിലൂടെ കാണിച്ച് തിരഞ്ഞെടുപ്പുഫലത്തെ കുറിച്ചുള്ള ഊഹാപോഹങ്ങളും. തിരഞ്ഞെടുപ്പ് വാര്‍ത്തകളെയും അതിലെ മാധ്യമ ഇടപെടലുകളെയും വിശദമായി ചര്‍ച്ച ചെയ്തത് ‘The Wire’ ഓണ്‍ലൈന്‍ പോര്‍ട്ടലാണ്. മുതിര്‍ന്ന […]

ചൂടുള്ള രഹസ്യം തന്നവരെവിടെ?

ചൂടുള്ള രഹസ്യം തന്നവരെവിടെ?

The Caravan മാസികയുടെ ഏറ്റവും പുതിയ പതിപ്പ്, ഇന്ത്യന്‍ മാധ്യമങ്ങളെ കുറിച്ചുള്ള വിശേഷാല്‍പ്രതിയാണ്. രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളെയും വിശ്വാസത്തെയും എത്രമേല്‍ ബാധിച്ചിട്ടുണ്ടെന്ന് ഈ പതിപ്പിലെ ഗഹനമായ റിപ്പോര്‍ട്ടുകള്‍ തുറന്നുകാട്ടുന്നു. കാരവനുവേണ്ടി ജോസി ജോസഫ് എഴുതിയ കുറിപ്പിന്റെ പ്രസക്തമായ ഭാഗങ്ങള്‍ പരിശോധിക്കാം. ജോസി ജോസഫിന്റെ മാധ്യമ പ്രവര്‍ത്തനം ഇന്ത്യന്‍ മാധ്യമങ്ങളിലെ അന്വേഷണാത്മക റിപ്പോര്‍ട്ടുകളുടെ മികച്ച ഉദാഹരണമാണ്. The Hindu വിന്റെ നാഷണല്‍ സെക്യൂരിറ്റി എഡിറ്റര്‍ ആയിരുന്ന ജോസി താന്‍ തല്‍സ്ഥാനത്തു നിന്ന് വിരമിക്കുകയാണെന്നും, മുഖ്യധാരാ മാധ്യമ […]

1 2 3 4