നീലപ്പെൻസിൽ

മോഡിക്കാലത്ത് വാര്‍ത്തകളുടെ പൂഴ്ത്തിവെപ്പ്

മോഡിക്കാലത്ത് വാര്‍ത്തകളുടെ പൂഴ്ത്തിവെപ്പ്

മോഡിയുടെ വമ്പിച്ച ഭൂരിപക്ഷത്തോട് കൂടിയുള്ള തിരിച്ചുവരവ് ഇന്ത്യയുടെ ഭാവിയെ ഏതൊക്കെ വിധത്തില്‍ ബാധിക്കുമെന്ന കണക്കുകൂട്ടലിലാണ് മാധ്യമങ്ങള്‍. വിവിധ ഇംഗ്ലീഷ് വാര്‍ത്താചാനലുകളും ഇതര ഏജന്‍സികളും നടത്തിയ എക്‌സിറ്റ് പോള്‍ പ്രവചനത്തില്‍ അനുമാനിച്ച സംഖ്യയെ പിന്നിലാക്കിക്കൊണ്ടാണ് നരേന്ദ്രമോഡി രണ്ടാംഘട്ടം ഭരണത്തിലേറിയത്. തിരഞ്ഞെടുപ്പ് കമ്മീഷനും വോട്ടിങ്ങ് മെഷീനുകള്‍ക്കും നേരെയുണ്ടായ വിശ്വാസ തകര്‍ച്ചയും ആരോപണങ്ങളുമായിരുന്നു ഈ തിരഞ്ഞെടുപ്പിലെ ഒരു പ്രധാന വിഷയം. ജനവിധിക്ക് ശേഷം വോട്ടിംഗ് മെഷീനെ പഴി ചാരുമ്പോള്‍ അതിനു വ്യക്തമായ തെളിവുകള്‍ ആവശ്യമാണ്. മറ്റൊരു വശത്ത് രാജ്യത്തെ ഉന്നത നീതിപീഠം […]

ഗുഡ്ഡിദേവി ഇപ്പോഴും ചാണകമാണ് കത്തിക്കുന്നത്

ഗുഡ്ഡിദേവി ഇപ്പോഴും ചാണകമാണ് കത്തിക്കുന്നത്

ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ വിശാലമായി സ്ഥാപിച്ചിരിക്കുന്ന ഗവണ്‍മെന്റ് ക്ഷേമപദ്ധതി പരസ്യത്തില്‍ ഒളിഞ്ഞിരിക്കുന്ന വൈരുധ്യത്തെ കുറിച്ച് ബി.ബി.സി തയാറാക്കിയ റിപ്പോര്‍ട്ട് വളരെ പ്രസക്തമാണ്. ‘ഉജ്ജ്വല യോജന’ പദ്ധതി പ്രകാരം ഗ്രാമീണര്‍ക്ക് ഗ്യാസ് സിലിണ്ടര്‍ നല്‍കിയെന്ന വാഗ്ദാനത്തെ ആധികാരികമായി ചോദ്യം ചെയ്യുകയാണ് റിപ്പോര്‍ട്ട്. ഉജ്ജ്വല യോജനയുടെ പരസ്യചിത്രങ്ങളില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഗുഡ്ഡി ദേവി ഇന്നും ചാണകം ഉണക്കി ഇന്ധനമായുപയോഗിച്ചാണ് ഭക്ഷണം പാചകം ചെയ്യുന്നത്. പ്രധാനമന്ത്രി നേരിട്ട് നല്‍കിയ പദ്ധതിയുടെ ഗുണഭോക്താവാന്‍ ഗുഡ്ഡിക്ക് കഴിഞ്ഞിട്ടില്ല. അപ്പോള്‍ ഗവണ്‍മെന്റ് നല്‍കിയെന്നവകാശപ്പെടുന്ന ഗ്യാസ് സിലിണ്ടര്‍ […]

പരസ്യക്കാര്‍ക്ക് പ്രയോജനപ്പെട്ട പദ്ധതികള്‍

പരസ്യക്കാര്‍ക്ക് പ്രയോജനപ്പെട്ട പദ്ധതികള്‍

വാഗ്വാദങ്ങളില്‍ അടിസ്ഥാനപരമായ വസ്തുതകളെ ആശ്രയിക്കുകയെന്നത് മാധ്യമപ്രവര്‍ത്തകര്‍ പ്രാവര്‍ത്തികമാക്കേണ്ട കാര്യമാണ്. തിരഞ്ഞെടുപ്പ് പ്രമാണിച്ച് മലയാളത്തിലെ വാര്‍ത്താചാനലുകള്‍ ഉത്തരേന്ത്യന്‍ രാഷ്ട്രീയ ഗതിവിഗതികളെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, മുന്നോട്ട് വെക്കുന്ന വിവരങ്ങളുടെ (റമമേ) ഉറവിടത്തെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്. ജനവികാരത്തെ കുറിച്ച് തങ്ങള്‍ക്ക് തോന്നുന്നതെന്തും വിളിച്ചു പറയുന്നത് തിരഞ്ഞെടുപ്പുകാലത്ത് ഒഴിവാക്കുന്നതാവും നല്ലത്. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിലൊന്നായ ഏഷ്യാനെറ്റ് ചാനലിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരിലൊരാള്‍ സോണിയാ ഗാന്ധിക്കെതിരെ ജനവികാരമുണ്ടെന്നും, പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതികള്‍ ഏറ്റവും കാര്യക്ഷമമായി നടപ്പില്‍ വരുത്തിയ സംസ്ഥാനം ഉത്തര്‍പ്രദേശാണെന്നും അഭിപ്രായപ്പെട്ടു. നരേന്ദ്ര മോഡി നടപ്പിലാക്കിയ […]

ഒറ്റയാള്‍ പോരാട്ടത്തിന്റെ പതിനേഴ് വര്‍ഷങ്ങള്‍

ഒറ്റയാള്‍ പോരാട്ടത്തിന്റെ പതിനേഴ് വര്‍ഷങ്ങള്‍

ഒടുവില്‍ ആ നിയമപോരാട്ടം വിജയം കണ്ടിരിക്കുകയാണ്. മറവിക്ക് അല്‍പം പോലും വിട്ട് കൊടുക്കാന്‍ പാടില്ലാത്ത ചില സംഭവങ്ങളിലേക്ക് തിരിഞ്ഞു നോക്കാന്‍ ഓര്‍മ്മപ്പെടുത്തുകയാണ് ബില്‍ക്കീസ് ബാനുകേസിലെ കോടതി വിധി. തിരഞ്ഞെടുപ്പു ബഹളങ്ങള്‍ക്കിടയില്‍ ഒട്ടുംതന്നെ പ്രകടമല്ലാത്ത മോഡി തരംഗം സൃഷ്ടിക്കാന്‍ ഹിന്ദി വാര്‍ത്താചാനലുകള്‍ കഠിനപ്രയത്‌നം നടത്തുന്നതിനിടയില്‍ ഇത് വാര്‍ത്തകളില്‍ വലിയ ചര്‍ച്ചയായില്ല. ഇന്ത്യന്‍ വാര്‍ത്താചാനലുകള്‍ക്ക് ബില്‍ക്കീസിന്റെ വിജയം ഒരുപാട് ആഘോഷിക്കാന്‍ കഴിയില്ല. ബില്‍ക്കീസ് നേരിടേണ്ടിവന്ന ശാരീരിക, മാനസിക പ്രയാസങ്ങളും അവരുടെ നിയമപോരാട്ടത്തിന്റെ നാള്‍വഴികളും പറയുമ്പോള്‍ ഇന്നത്തെ ഇന്ത്യയുടെ ഭരണം കയ്യടക്കിയിരിക്കുന്ന […]

മാധ്യമമുതലാളി അധികാരിയെ കാണുമ്പോള്‍

മാധ്യമമുതലാളി അധികാരിയെ കാണുമ്പോള്‍

മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കുന്നതില്‍ സ്ഥാപനങ്ങളുടെ ഉടമസ്ഥര്‍ക്ക് കൃത്യമായ പങ്കുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ ചെയ്യേണ്ട ജോലി ഉടമകള്‍ കയ്യടക്കുന്നത് വാര്‍ത്തകളിലൂടെ അജണ്ടകള്‍ നിര്‍മ്മിക്കപ്പെടുന്നതിന്റെ ഭാഗമായാണ്. ഇന്ത്യന്‍ ജേര്‍ണലിസം റിവ്യൂ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഭാഷാ പത്രമാധ്യമങ്ങളില്‍ തിരഞ്ഞെടുപ്പുകാലത്ത് എഡിറ്റര്‍ക്കും റിപോര്‍ട്ടര്‍ക്കും പകരം മാധ്യമസ്ഥാപനത്തിന്റെ ഉടമകള്‍ രാഷ്ട്രീയ നേതാക്കന്മാരെ അഭിമുഖം ചെയ്യുന്നതിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അതൊരു പബ്ലിക് റിലേഷന്‍ ആയി മാറുകയാണ്, ഇവിടെ നേതാക്കന്മാര്‍ക്ക് വേണ്ടി മാത്രം തയാറാക്കപ്പെട്ട ചോദ്യങ്ങളാണ് ചോദിക്കുക. കര്‍ണാടകയിലെ മികച്ച പ്രചാരമുള്ള കന്നട വാനിക്ക് നരേന്ദ്രമോഡി […]