നീലപ്പെൻസിൽ

സ്തുതിപാഠകര്‍ക്ക് പട്ടും വളയും

സ്തുതിപാഠകര്‍ക്ക് പട്ടും വളയും

ലോക്‌സഭയിലെ തന്റെ കന്നി പ്രസംഗത്തിലൂടെ തൃണമൂല്‍ കോണ്‍ഗ്രസ്സ് അംഗം മഹുവ മൊയ്ത്ര മാധ്യമ ശ്രദ്ധ നേടി. മാധ്യമങ്ങള്‍ മറന്നുതുടങ്ങിയ നിലവിലെ സാഹചര്യത്തെ രൂക്ഷമായ രീതിയില്‍ അവതരിപ്പിക്കുകയായിരുന്നു അവര്‍. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും മാധ്യമങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുമുള്‍പ്പെടുന്ന പ്രധാന പ്രശ്‌നങ്ങളെ അവര്‍ പറഞ്ഞുവെച്ചു. മഹുവയുടെ പ്രസംഗത്തെ മാധ്യമങ്ങള്‍ കാര്യമായി തന്നെ ആഘോഷിച്ചു. മഹുവയുടെ വസ്ത്രധാരണാരീതിയെയും മേക്ക്അപ്പിനെയും കുറിച്ച് സംസാരിക്കാനും ചിലര്‍ മറന്നില്ല. ബി ജെ പിയുടെ പൗരത്വ രജിസ്റ്ററിനെതിരെ മഹുവ ഉന്നയിച്ച കടുത്ത വിമര്‍ശനം, വിദ്യാഭ്യാസയോഗ്യതക്ക് തെളിവില്ലാത്ത […]

താരാവതാരകരുടെ അധികാര പരിധികള്‍

താരാവതാരകരുടെ അധികാര പരിധികള്‍

ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ നൈതികതക്ക് കാര്യമായ പരിക്ക് സംഭവിച്ചിരിക്കുന്നു. ടി.വി ന്യൂസ് റൂമുകളുടെ അതിപ്രസരവും ക്യാമറകളുമായി എവിടെയും നുഴഞ്ഞു കയറുന്ന പ്രവണതയും ശരിയായ മാധ്യമപ്രവര്‍ത്തനത്തിന് ഉചിതമല്ല. ബീഹാറില്‍ ‘മസ്തിഷ്‌ക പനി’ (Brain Fever) ബാധിച്ചു അനുദിനം ജീവന്‍ നഷ്ടപ്പെടുന്ന പിഞ്ചു കുഞ്ഞുങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചാനല്‍പ്രവര്‍ത്തകര്‍ ഐ.സി.യുവിലേക്ക് അതിക്രമിച്ചു കടക്കുകയാണുണ്ടായത്. എയര്‍ കണ്ടീഷന്‍ണ്ട് ന്യൂസ് റൂമുകളിലെ അട്ടഹാസങ്ങളില്‍ നിന്നും ആജ്തക് അവതാരിക അഞ്ജന ഓം കശ്യാപ് നേരെയിറങ്ങിവന്നത് ബീഹാറില്‍ മരണത്തോട് മല്ലടിച്ചു സര്‍ക്കാര്‍ ആശുപത്രികളിലെ ഐ.സി.യുവില്‍ കിടക്കുന്ന […]

ഭരണകൂടത്തിന്റെ പ്രതിപക്ഷത്താകയാല്‍

ഭരണകൂടത്തിന്റെ പ്രതിപക്ഷത്താകയാല്‍

പ്രകാശ് ജാവേദ്കര്‍ വിവരാവകാശ മന്ത്രാലയത്തിന്റെ ചുമതലയേറ്റപ്പോള്‍ പ്രസ്താവിച്ചത് മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നാണ്. എന്നാല്‍ രാജ്യത്ത് സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന് നേരെ നടക്കുന്ന അതിക്രമങ്ങള്‍ ജാവേദ്കറിന്റെ വാക്കുകളും ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളും തമ്മിലെ വൈരുദ്ധ്യമാണ് കാണിക്കുന്നത്. ഐ.പി.സി 500 ക്രിമിനല്‍ ഡിഫമേഷന്‍ ചുമത്തിയാണ് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദ വയര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ മുന്‍ ഹിന്ദി റിപ്പോര്‍ട്ടറായ പ്രശാന്ത് കനോജിയയെ യു.പി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വിവാഹാഭ്യര്‍ഥന നടത്തിയ യുവതിയുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചതിനാണ്, […]

മോഡിക്കാലത്ത് വാര്‍ത്തകളുടെ പൂഴ്ത്തിവെപ്പ്

മോഡിക്കാലത്ത് വാര്‍ത്തകളുടെ പൂഴ്ത്തിവെപ്പ്

മോഡിയുടെ വമ്പിച്ച ഭൂരിപക്ഷത്തോട് കൂടിയുള്ള തിരിച്ചുവരവ് ഇന്ത്യയുടെ ഭാവിയെ ഏതൊക്കെ വിധത്തില്‍ ബാധിക്കുമെന്ന കണക്കുകൂട്ടലിലാണ് മാധ്യമങ്ങള്‍. വിവിധ ഇംഗ്ലീഷ് വാര്‍ത്താചാനലുകളും ഇതര ഏജന്‍സികളും നടത്തിയ എക്‌സിറ്റ് പോള്‍ പ്രവചനത്തില്‍ അനുമാനിച്ച സംഖ്യയെ പിന്നിലാക്കിക്കൊണ്ടാണ് നരേന്ദ്രമോഡി രണ്ടാംഘട്ടം ഭരണത്തിലേറിയത്. തിരഞ്ഞെടുപ്പ് കമ്മീഷനും വോട്ടിങ്ങ് മെഷീനുകള്‍ക്കും നേരെയുണ്ടായ വിശ്വാസ തകര്‍ച്ചയും ആരോപണങ്ങളുമായിരുന്നു ഈ തിരഞ്ഞെടുപ്പിലെ ഒരു പ്രധാന വിഷയം. ജനവിധിക്ക് ശേഷം വോട്ടിംഗ് മെഷീനെ പഴി ചാരുമ്പോള്‍ അതിനു വ്യക്തമായ തെളിവുകള്‍ ആവശ്യമാണ്. മറ്റൊരു വശത്ത് രാജ്യത്തെ ഉന്നത നീതിപീഠം […]

ഗുഡ്ഡിദേവി ഇപ്പോഴും ചാണകമാണ് കത്തിക്കുന്നത്

ഗുഡ്ഡിദേവി ഇപ്പോഴും ചാണകമാണ് കത്തിക്കുന്നത്

ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ വിശാലമായി സ്ഥാപിച്ചിരിക്കുന്ന ഗവണ്‍മെന്റ് ക്ഷേമപദ്ധതി പരസ്യത്തില്‍ ഒളിഞ്ഞിരിക്കുന്ന വൈരുധ്യത്തെ കുറിച്ച് ബി.ബി.സി തയാറാക്കിയ റിപ്പോര്‍ട്ട് വളരെ പ്രസക്തമാണ്. ‘ഉജ്ജ്വല യോജന’ പദ്ധതി പ്രകാരം ഗ്രാമീണര്‍ക്ക് ഗ്യാസ് സിലിണ്ടര്‍ നല്‍കിയെന്ന വാഗ്ദാനത്തെ ആധികാരികമായി ചോദ്യം ചെയ്യുകയാണ് റിപ്പോര്‍ട്ട്. ഉജ്ജ്വല യോജനയുടെ പരസ്യചിത്രങ്ങളില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഗുഡ്ഡി ദേവി ഇന്നും ചാണകം ഉണക്കി ഇന്ധനമായുപയോഗിച്ചാണ് ഭക്ഷണം പാചകം ചെയ്യുന്നത്. പ്രധാനമന്ത്രി നേരിട്ട് നല്‍കിയ പദ്ധതിയുടെ ഗുണഭോക്താവാന്‍ ഗുഡ്ഡിക്ക് കഴിഞ്ഞിട്ടില്ല. അപ്പോള്‍ ഗവണ്‍മെന്റ് നല്‍കിയെന്നവകാശപ്പെടുന്ന ഗ്യാസ് സിലിണ്ടര്‍ […]