നീലപ്പെൻസിൽ

എത്രമേല്‍ ഭീതിയിലാണ് ഭരണകൂടം

എത്രമേല്‍ ഭീതിയിലാണ് ഭരണകൂടം

2014 തിരഞ്ഞെടുപ്പു കാലഘട്ടത്തില്‍ മുഴങ്ങിക്കേട്ട പേരാണ് അണ്ണാഹസാരെയും ലോക്പാലും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടി പ്രധാനമന്ത്രി ആയതിനുശേഷം അടുത്ത തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ ലോക്പാലിനെ നിയമിക്കുന്നത്. ഇന്ത്യയുടെ ആദ്യ ലോക്പാലായി ജസ്റ്റിസ് പി.സി ഘോഷ് നിയമിതനായി. ഇന്ത്യയിലെ പ്രധാന ആഭ്യന്തര പ്രതിസന്ധിയായ അഴിമതിയെ പ്രതിരോധിക്കുക എന്നതാണ് ലോക്പാല്‍ സമിതിയുടെ ഉദ്ദേശ്യം. പൊതുജന താല്‍പര്യാര്‍ത്ഥം രാഷ്ട്രീയ നേതാക്കളിലും മറ്റു ഭരണസംവിധാനത്തിലും സുതാര്യത ഉറപ്പു വരുത്തുക എന്നതാണു ലക്ഷ്യം. ഏകദേശം 6 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് […]

വാര്‍ത്തകള്‍ സമാധാനമുണ്ടാക്കട്ടെ

വാര്‍ത്തകള്‍ സമാധാനമുണ്ടാക്കട്ടെ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി ഉപയോഗിക്കുന്ന പ്രധാന ആയുധം സാമൂഹിക മാധ്യമങ്ങളാകും. ഇന്ത്യയുടെ വിവര സാങ്കേതിക രംഗത്തുണ്ടായ കുതിപ്പ് ഇത് വളരെ എളുപ്പമാക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ മാധ്യമങ്ങള്‍ തിരഞ്ഞെടുപ്പുകാലത്തു വാട്‌സാപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ എങ്ങനയൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ നുണപ്രചാരങ്ങളും, വ്യാജ വാര്‍ത്തകളുടെ കൈമാറ്റവും നടത്തുന്നുണ്ടെന്ന് സൂക്ഷ്മതയോടെ പരിശോധിക്കേണ്ടിയിരിക്കുന്നു. സൈബര്‍രംഗത്ത് വിദഗ്ധമായി പടയാളികളെ നിയോഗിച്ചിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് ബി ജെ പി. ഭരണ പാര്‍ട്ടി കൂടിയായ ബി ജെ പിയുടെ സൈബര്‍ ഇടപെടലുകളെ കുറിച്ച് മാധ്യമ പ്രവര്‍ത്തക സ്വാതി […]

എ എന്‍ ഐ: കാല്‍ചുവട്ടില്‍നിന്ന് മാറാത്ത പൂച്ച

എ എന്‍ ഐ: കാല്‍ചുവട്ടില്‍നിന്ന് മാറാത്ത പൂച്ച

ഇന്ത്യയിലെ ദൃശ്യ മാധ്യമ രംഗത്ത് വലിയ രീതിയിലുള്ള ലാഭകണക്കുകളൊന്നുമില്ല എന്ന റിപ്പോര്‍ട്ടുകള്‍ വരുമ്പോഴും അത്തരമൊരു പ്രശ്നം ബാധിക്കാത്ത വിധം മാധ്യമ രംഗത്ത് ബൃഹത്തായ വളര്‍ച്ചയാണ് എ എന്‍ ഐ( അശെമി ചലം െകിലേൃമിമശേീിമഹ) ക്കുള്ളത്. ഇന്ത്യയില്‍ പ്രതിപക്ഷ സ്ഥാപനങ്ങളില്ലാതെ പടര്‍ന്ന് പന്തലിച്ച ഈ മള്‍ട്ടിമീഡിയ വാര്‍ത്താ ഏജന്‍സിയുടെ വിജയത്തിന് പിന്നില്‍ ഭരണകൂടവും മാധ്യമങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറ്റൊരു കഥയുണ്ട്. ദി കാരവന്‍ മാസികയുടെ ലേഖകന്‍ പ്രവീണ്‍ ദോന്തി (ജൃമ്‌ലലി ഉവീിശേ) നടത്തിയ അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ […]

യുദ്ധക്കൊതി:അതിര്‍ത്തി ഭേദിച്ച് മനോരമ

യുദ്ധക്കൊതി:അതിര്‍ത്തി ഭേദിച്ച് മനോരമ

ഇനിയൊരു പുല്‍വാമ ഉണ്ടാവുകയാണെങ്കില്‍ രാജ്യം എങ്ങനെയായിരിക്കണം പ്രതികരിക്കേണ്ടത്? ചോദ്യം ഇന്ത്യാടുഡേ ചാനലിന്റെ എഡിറ്റോറിയല്‍ ഡയറക്റ്റര്‍ രാജ് ചെങ്കപ്പയുടേതാണ്. ഇന്ത്യ നേരിട്ടുകൊണ്ടിരുന്ന അപ്രതീക്ഷിതമായ തീവ്രവാദ അക്രമണത്തെ കുറിച്ച് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോടാണ് ചോദ്യം. പ്രമുഖ മാധ്യമസ്ഥാപനത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രധാനപ്പെട്ട ഒരു അന്തര്‍ദേശീയ പ്രശ്‌നത്തെ എങ്ങനെയാണ് മനസിലാക്കിയത,് എങ്ങനെയാണ് അത് ജനങ്ങള്‍ക്ക് വിശദീകരിച്ച് കൊടുത്തത് എന്ന് കൂടി അതിലുള്ളടങ്ങിയിരിക്കുന്നു. ഗൗരവമേറിയ ഒരു വിഷയത്തെ കൈകാര്യം ചെയ്യുമ്പോള്‍ വാക്കുകളിലും വാഗ്വാദങ്ങളിലും നിയന്ത്രണവും […]

മാധ്യമങ്ങളാണ് കശ്മീരുകള്‍ നിര്‍മിക്കുന്നത്

മാധ്യമങ്ങളാണ് കശ്മീരുകള്‍ നിര്‍മിക്കുന്നത്

പുല്‍വാമയിലെ ഭീകരാക്രമണത്തിനുശേഷം കശ്മീര്‍ വിഷയത്തിലെ ഇന്ത്യയുടെ നയം കൂടുതല്‍ ചോദ്യം ചെയ്യപ്പെടുകയാണ്. പുല്‍വാമയില്‍ ബലിയാക്കപ്പെട്ട സൈനികരുടെ ജീവനുപകരം ചോദിക്കുകയാണ് ഇപ്പോള്‍ പൊതുജനങ്ങളുടെ പ്രധാന ആവശ്യമെന്ന തരത്തില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നു. മുഖ്യമായും ഇത്തരം ആവശ്യങ്ങളുടെയും അഭിപ്രായരൂപീകരണങ്ങളുടെയും ഉദ്ഭവം മാധ്യമങ്ങള്‍ എങ്ങനെ ആക്രമണത്തെ റിപ്പോര്‍ട്ട് ചെയ്തു എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് നിസ്സംശയം പറയാം. 41 സൈനികരുടെയും ജീവനു വിലയുണ്ട്, സാധാരണ കുടുംബങ്ങളില്‍ നിന്നുള്ളവരാണ് മിക്കവരും. സൈനികരുടെ ത്യാഗത്തെ കാല്‍പനികവത്കരിക്കുന്ന മാധ്യമങ്ങളും പൊതുജനങ്ങളും അവരെ തങ്ങള്‍ക്ക് തുല്യരായ മനുഷ്യരായി കാണുന്നതില്‍ പരാജയപ്പെടുകയാണ്. ദാരുണാന്ത്യം […]