റീഡിംഗ് റൂം

തെക്കേ ഇന്ത്യയുടെ കഥ

തെക്കേ ഇന്ത്യയുടെ കഥ

പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് മറാഠാ സൈന്യം മൈസൂരിലെത്തുന്നത്. തിരിച്ചുപോകുംവഴി ശൃംഗേരി മഠത്തിനു നേരെ അവര്‍ ആക്രമണം അഴിച്ചുവിട്ടു. ആശ്രമം അടിച്ചുതകര്‍ത്തു. ചെറുക്കാന്‍ ശ്രമിച്ച സന്ന്യാസിമാരെ അരിഞ്ഞു വീഴ്ത്തി. പണവും സ്വര്‍ണവുമായി 60 ലക്ഷം രൂപ അപഹരിച്ചു. ശങ്കരാചാര്യരുടെ പിന്‍ഗാമിയായി കരുതപ്പെടുന്ന മഠാധിപതി സഹായത്തിനു ചെന്നത് മൈസൂര്‍ ഭരിക്കുന്ന ടിപ്പു സുല്‍ത്താനു മുന്നിലാണ്. ഒമ്പതാം നൂറ്റാണ്ടില്‍ സ്ഥാപിതമായ മഠത്തിന്റെ പുനരുദ്ധാരണത്തിനുവേണ്ട നടപടികളെടുക്കാന്‍ ബിദനൂരിലെ ഗവര്‍ണര്‍ക്ക് ടിപ്പു നിര്‍ദേശം നല്‍കി. സാമ്പത്തിക സഹായം മാത്രമല്ല, സുരക്ഷയ്ക്കായി സൈന്യത്തെ വിട്ടുകൊടുക്കുകയും ചെയ്തു. […]

ശിവലിംഗത്തിലെ തേള്

ശിവലിംഗത്തിലെ തേള്

അമ്പത്താറ് ഇഞ്ചുള്ള നെഞ്ചിന്റെ പേരില്‍ ആഘോഷിക്കപ്പെട്ടയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുവേളയില്‍ മോഡി തന്നെയാണ് സ്വന്തം നെഞ്ചളവ് വെളിപ്പെടുത്തിയത്. ‘ഇന്ത്യയെ ഗുജറാത്തിനെപ്പോലെ വികസിപ്പിക്കാന്‍ എന്താണു വേണ്ടത് എന്നറിയാമോ? അമ്പത്താറ് ഇഞ്ചുള്ള നെഞ്ച്.’ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ അദ്ദേഹം പ്രഖ്യാപിച്ചു. ആരാധകര്‍ പറഞ്ഞു പറഞ്ഞ് അമ്പത്താറിഞ്ച് എന്നത് നരേന്ദ്രമോഡിയുടെ പര്യായമായി മാറി. നെഞ്ചളവുകൊണ്ട് മാത്രം കാര്യമില്ലെന്ന് പലരും പറഞ്ഞെങ്കിലും യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ നെഞ്ചിന് 56 ഇഞ്ച് ചുറ്റളവുണ്ടോ എന്ന് ആരും അന്വേഷിച്ചുപോയില്ല. രണ്ടു വര്‍ഷം കഴിഞ്ഞ് ലഖ്‌നൗവിലെ ബാബാസാഹേബ് […]

പിന്നോട്ടു നടക്കുന്ന കാലം

പിന്നോട്ടു നടക്കുന്ന കാലം

വൈസ്രോയിയുടെ ഒപ്പു വാങ്ങാന്‍ ഡല്‍ഹിയില്‍നിന്ന് പൂനെയിലേക്ക് പ്രത്യേക വിമാനത്തിലാണ് ആ ഓര്‍ഡിനന്‍സ് പറന്നത്. വിവരം ചോര്‍ന്നാലോ എന്ന് ഭയന്ന് ഉത്തരവിന്റെ കാര്‍ബണ്‍ പകര്‍പ്പുപോലുമെടുത്തിരുന്നില്ല. എന്നിട്ടും 1946ലെ നോട്ടു നിരോധനം പരാജയപ്പെട്ടു. ഇന്ത്യ സ്വതന്ത്രമാവുന്നതിന് ഒരു വര്‍ഷം മുമ്പ്, 1946 ജനുവരി 12നാണ് അന്നു പ്രചാരത്തിലുണ്ടായിരുന്ന 1,000 രൂപയുടെയും 5,000 രൂപയുടെയും 10,000 രൂപയുടെയും കറന്‍സികള്‍ നിരോധിച്ചത്. കള്ളപ്പണം തടയുകയെന്നതായിരുന്നു അന്നും പ്രഖ്യാപിത ലക്ഷ്യം. രണ്ടാം ലോകയുദ്ധകാലത്ത് സഖ്യകക്ഷികള്‍ക്ക് സാധനസാമഗ്രികള്‍ എത്തിച്ചുകൊടുക്കുന്നതിനുള്ള കരാര്‍ നേടിയ പലരും വന്‍ തുക […]

എന്നിട്ടും കമ്മ്യൂണിസ്റ്റുകള്‍ ‘ഗുരു’വിനെ വായിച്ചില്ല

എന്നിട്ടും കമ്മ്യൂണിസ്റ്റുകള്‍ ‘ഗുരു’വിനെ വായിച്ചില്ല

ശബരിമലയില്‍ സമര മന്ത്രങ്ങള്‍ ഉച്ചസ്ഥായിയില്‍ ഉയരുകയും വാദപ്രതിവാദങ്ങള്‍ അന്തരീക്ഷത്തെ കലുഷിതമാക്കുകയും ചെയ്യുമ്പോഴാണ് കെ സുരേന്ദ്രന്റെ, വയലാര്‍ അവാര്‍ഡ് നേടിയ ‘ഗുരു’ എന്ന നോവല്‍ ഒരിക്കല്‍ കൂടി വായിക്കാനിരുന്നത്. ശബരിമല ശാസ്താവ് ഇരുതല മൂര്‍ച്ചയുള്ള രാഷ്ട്രീയ ആയുധമായി പരിണമിക്കുമ്പോള്‍ ഗുരുവിന്റെ രാഷ്ട്രീയം പല കോണില്‍ നിന്ന് വായിക്കപ്പെടേണ്ടിയിരിക്കുന്നു. മനോഹരമായി അലങ്കരിച്ച വാതിലാണ് ശബരിമല ഉപരോധത്തില്‍ തുറന്ന് വെച്ചിട്ടുള്ളത്. വിശ്വാസത്തിന്റെ അലുക്കുകള്‍ അതില്‍ തൂക്കിയിട്ടുണ്ട്. ആചാരത്തിന്റെ വര്‍ണവിളക്കുകള്‍ തിളങ്ങി നില്‍ക്കുന്നു. അവിശ്വാസവും വിശ്വാസവും ഏറ്റുമുട്ടുന്നുവെന്ന് വാതില്‍പ്പടിയില്‍ കൊത്തിവെച്ചിരിക്കുന്നു. ആര്‍ക്കും അതില്‍ […]

നിര്‍ണായകമായിരുന്നു ആ മുപ്പത്തിനാല് മണിക്കൂര്‍

നിര്‍ണായകമായിരുന്നു ആ മുപ്പത്തിനാല് മണിക്കൂര്‍

കത്തിയെരിയുന്ന ഗുജറാത്തിലേക്ക് കലാപം അടിച്ചമര്‍ത്താന്‍ കരസേനയെ നയിച്ചെത്തിയ സമീറുദ്ദീന്‍ ഷാ ഞെട്ടലോടെയാണ് ആ കാഴ്ച കണ്ടത്. കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടില്ലാത്ത പ്രദേശങ്ങളിലെ മുസ്‌ലിം വീടുകള്‍ സായുധരായ അക്രമികള്‍ വളഞ്ഞിരിക്കുന്നു. തുടക്കത്തില്‍ കേവലം കാഴ്ചക്കാരായി നിന്ന പോലീസ്, ജനക്കൂട്ടത്തെ പിരിച്ചുവിടാനെന്നു പറഞ്ഞ് വെടിവെക്കുന്നത് അക്രമികളുടെ നേര്‍ക്കല്ല. ജനക്കൂട്ടം വളഞ്ഞിട്ട മുസ്‌ലിം ഭവനങ്ങളുടെ ജനലുകള്‍ക്കു നേരെയാണ് വെടിയുണ്ടകള്‍ പായുന്നത്. വേട്ടക്കാരെയല്ല, ഇരകളെയാണ് നിയമപാലകര്‍ നേരിടുന്നത്. ഗുജറാത്ത് കലാപത്തെ വംശഹത്യയായി മാറ്റിയത് പോലീസിന്റെയും സിവില്‍ ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നുണ്ടായ പക്ഷപാതപരമായ നടപടികളാണെന്ന കാര്യത്തില്‍ അധികമാര്‍ക്കും […]