റീഡിംഗ് റൂം

കശ്മീര്‍: കാലുഷ്യത്തിനും പ്രത്യാശയ്ക്കുമിടയില്‍

കശ്മീര്‍: കാലുഷ്യത്തിനും പ്രത്യാശയ്ക്കുമിടയില്‍

ഖലീല്‍ ജിബ്രാന്‍ ജന്മദേശമായ ലെബനോണിനെപ്പറ്റി ഇങ്ങനെ പറഞ്ഞതായി കേട്ടിട്ടുണ്ട്: നിങ്ങള്‍ക്ക് ലെബനോണും അതിന്റെ പ്രയാസങ്ങളും, എനിക്കോ ലെബനോണും അതിന്റെ സൗന്ദര്യവും മാത്രം. ഓരോ കശ്മീരിയും ഒരുപക്ഷേ ഇതു തന്നെ മനസ്സില്‍ പറയുന്നുണ്ടാവും, ഒരുപക്ഷേ അത് തിരിച്ചിട്ടു പറയുന്നുണ്ടാവാം. കാരണം കശ്മീര്‍ പുറംലോകത്തിന് രാജ്യതന്ത്രത്തിന്റെ വിഷയമാണ്. രണ്ട് രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഉടമാവകാശത്തര്‍ക്കമാണ്. വെടിയൊച്ചകളുടെയും ചോരച്ചാലുകളുടെയും ഓര്‍മയാണ്. തിരഞ്ഞെടുപ്പിന്റെയും അധികാരം കയ്യടക്കലിന്റെയും വഴിയാണ്. വിനോദ സഞ്ചാരസാധ്യതകളുടെ മാഞ്ഞുപോകലാണ്. എന്നാല്‍ കശ്മീരികളുടെ മനസ്സില്‍ നീറിക്കത്തുന്നത് സ്വന്തം ദേശത്തിന്റെ സ്വത്വനഷ്ടത്തെക്കുറിച്ചുള്ള ഓര്‍മകളാണ്. ഈ […]

കുടിയേറ്റക്കാരുടെ സ്വന്തം രാജ്യം

കുടിയേറ്റക്കാരുടെ സ്വന്തം രാജ്യം

പൗരാണിക ഇറാനിലെ ആര്യഭാഷയായിരുന്ന സെങ്ങും ഇന്ത്യയിലെ സംസ്‌കൃതവും തമ്മില്‍ സാമ്യമുണ്ട്. ഇന്ന് ഇറാന്‍ എന്നറിയപ്പെടുന്ന പ്രദേശത്ത് പണ്ടു വസിച്ചിരുന്നവരുടെ പുണ്യഗ്രന്ഥമായ ‘അവസ്ത’യിലും ഇന്ത്യക്കാരുടെ വേദങ്ങളിലും ഒരേ ദേവന്മാരെപ്പറ്റി പറയുന്നുമുണ്ട്. മധ്യപൂര്‍വേഷ്യയില്‍ നിന്ന് ദക്ഷിണേഷ്യയിലേക്ക് കുടിയേറിയ ആര്യന്മാരാണ് സംസ്‌കൃതത്തെയും വേദങ്ങളെയും ഇവിടെയെത്തിച്ചതെന്നതിന് പുരാവസ്തു, ഭാഷാ ശാസ്ത്ര തെളിവുകള്‍ പലതുമുണ്ട്. എങ്കിലും ആര്യന്മാരുടെ അധിനിവേശം ഒരു കെട്ടുകഥയാണെന്ന വാദത്തിന് കുറച്ചുകാലമായി ശക്തിയേറി വരികയാണ്. അതിന് ഒരേയൊരു കാരണമേയുള്ളൂ. സംസ്‌കൃതം ആര്യന്മാര്‍ കൊണ്ടുവന്നതാണെന്ന് സമ്മതിച്ചാല്‍ ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന മഹത്തായ ഭാരതീയ പൈതൃകം […]

തെക്കേ ഇന്ത്യയുടെ കഥ

തെക്കേ ഇന്ത്യയുടെ കഥ

പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് മറാഠാ സൈന്യം മൈസൂരിലെത്തുന്നത്. തിരിച്ചുപോകുംവഴി ശൃംഗേരി മഠത്തിനു നേരെ അവര്‍ ആക്രമണം അഴിച്ചുവിട്ടു. ആശ്രമം അടിച്ചുതകര്‍ത്തു. ചെറുക്കാന്‍ ശ്രമിച്ച സന്ന്യാസിമാരെ അരിഞ്ഞു വീഴ്ത്തി. പണവും സ്വര്‍ണവുമായി 60 ലക്ഷം രൂപ അപഹരിച്ചു. ശങ്കരാചാര്യരുടെ പിന്‍ഗാമിയായി കരുതപ്പെടുന്ന മഠാധിപതി സഹായത്തിനു ചെന്നത് മൈസൂര്‍ ഭരിക്കുന്ന ടിപ്പു സുല്‍ത്താനു മുന്നിലാണ്. ഒമ്പതാം നൂറ്റാണ്ടില്‍ സ്ഥാപിതമായ മഠത്തിന്റെ പുനരുദ്ധാരണത്തിനുവേണ്ട നടപടികളെടുക്കാന്‍ ബിദനൂരിലെ ഗവര്‍ണര്‍ക്ക് ടിപ്പു നിര്‍ദേശം നല്‍കി. സാമ്പത്തിക സഹായം മാത്രമല്ല, സുരക്ഷയ്ക്കായി സൈന്യത്തെ വിട്ടുകൊടുക്കുകയും ചെയ്തു. […]

ശിവലിംഗത്തിലെ തേള്

ശിവലിംഗത്തിലെ തേള്

അമ്പത്താറ് ഇഞ്ചുള്ള നെഞ്ചിന്റെ പേരില്‍ ആഘോഷിക്കപ്പെട്ടയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുവേളയില്‍ മോഡി തന്നെയാണ് സ്വന്തം നെഞ്ചളവ് വെളിപ്പെടുത്തിയത്. ‘ഇന്ത്യയെ ഗുജറാത്തിനെപ്പോലെ വികസിപ്പിക്കാന്‍ എന്താണു വേണ്ടത് എന്നറിയാമോ? അമ്പത്താറ് ഇഞ്ചുള്ള നെഞ്ച്.’ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ അദ്ദേഹം പ്രഖ്യാപിച്ചു. ആരാധകര്‍ പറഞ്ഞു പറഞ്ഞ് അമ്പത്താറിഞ്ച് എന്നത് നരേന്ദ്രമോഡിയുടെ പര്യായമായി മാറി. നെഞ്ചളവുകൊണ്ട് മാത്രം കാര്യമില്ലെന്ന് പലരും പറഞ്ഞെങ്കിലും യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ നെഞ്ചിന് 56 ഇഞ്ച് ചുറ്റളവുണ്ടോ എന്ന് ആരും അന്വേഷിച്ചുപോയില്ല. രണ്ടു വര്‍ഷം കഴിഞ്ഞ് ലഖ്‌നൗവിലെ ബാബാസാഹേബ് […]

പിന്നോട്ടു നടക്കുന്ന കാലം

പിന്നോട്ടു നടക്കുന്ന കാലം

വൈസ്രോയിയുടെ ഒപ്പു വാങ്ങാന്‍ ഡല്‍ഹിയില്‍നിന്ന് പൂനെയിലേക്ക് പ്രത്യേക വിമാനത്തിലാണ് ആ ഓര്‍ഡിനന്‍സ് പറന്നത്. വിവരം ചോര്‍ന്നാലോ എന്ന് ഭയന്ന് ഉത്തരവിന്റെ കാര്‍ബണ്‍ പകര്‍പ്പുപോലുമെടുത്തിരുന്നില്ല. എന്നിട്ടും 1946ലെ നോട്ടു നിരോധനം പരാജയപ്പെട്ടു. ഇന്ത്യ സ്വതന്ത്രമാവുന്നതിന് ഒരു വര്‍ഷം മുമ്പ്, 1946 ജനുവരി 12നാണ് അന്നു പ്രചാരത്തിലുണ്ടായിരുന്ന 1,000 രൂപയുടെയും 5,000 രൂപയുടെയും 10,000 രൂപയുടെയും കറന്‍സികള്‍ നിരോധിച്ചത്. കള്ളപ്പണം തടയുകയെന്നതായിരുന്നു അന്നും പ്രഖ്യാപിത ലക്ഷ്യം. രണ്ടാം ലോകയുദ്ധകാലത്ത് സഖ്യകക്ഷികള്‍ക്ക് സാധനസാമഗ്രികള്‍ എത്തിച്ചുകൊടുക്കുന്നതിനുള്ള കരാര്‍ നേടിയ പലരും വന്‍ തുക […]

1 2 3