റീഡിംഗ് റൂം

വിദ്വേഷത്തിന്റെ വ്യാപാരികള്‍

വിദ്വേഷത്തിന്റെ വ്യാപാരികള്‍

തൊട്ടയല്‍പ്പക്കത്തുള്ള രാജ്യം ആ കാരണംകൊണ്ടുതന്നെ നമ്മുടെ ശത്രുവായിരിക്കുമെന്നൊരു ചാണക്യ സൂത്രമുണ്ട്. അതിന്നുമപ്പുറത്തെ രാജ്യം ശത്രുവിന്റെ ശത്രുവായതുകൊണ്ട് മിത്രമാകും. അതായത് പാകിസ്താനും ചൈനയും ഭൂമിശാസ്ത്രപരമായ കിടപ്പുകൊണ്ടുതന്നെ ഇന്ത്യയുടെ ശത്രുപക്ഷത്തായിരിക്കും. പാകിസ്താനുമപ്പുറത്തായതുകൊണ്ട് അഫ്ഗാനിസ്താന്‍ മിത്രമാകും. ലോകപോലീസായ അമേരിക്കയുടെ കാര്യം വരുമ്പോള്‍ ചാണക്യന്റെ സിദ്ധാന്തത്തില്‍ ചെറിയ ഭേദഗതി ആവശ്യമായി വരും. കണ്ണെത്താ ദൂരത്തുകിടക്കുന്ന ചെറു രാജ്യത്തെപ്പോലും പ്രത്യേകിച്ചൊരു കാരണവുംകൂടാതെ അമേരിക്ക ശത്രുവായി മുദ്രകുത്തും. ഈ ശത്രുവിനെ നേരിടാന്‍ ഇടത്താവളം ആവശ്യമുള്ളതുകൊണ്ട് അതിന്റെ അയല്‍ രാജ്യത്തെ മിത്രമാക്കും. ശത്രുവിനെ അമേരിക്ക ഞെക്കിക്കൊല്ലും. മിത്രവും […]

ചെറുത്തുനില്‍പ്പിന് ഒരാമുഖം

ചെറുത്തുനില്‍പ്പിന് ഒരാമുഖം

ഇബ്രാഹിം അബൂസുറയ്യ, ഒരു ചിത്രമാണ്. വിളറിയ നീലയാണ് ആകാശം. രോമാവൃതവും ബലിഷ്ഠവുമായ കൈകള്‍. നാലുവിരലുകള്‍ അതിജയത്തിന്റെ മുദ്രയാല്‍ ആകാശം തൊടുന്നു. വിരിഞ്ഞ ൈകകള്‍ക്കിടയില്‍ മുഖം. നെറ്റിയെ പാതി മറയ്ക്കുന്ന നരച്ച പച്ച നിറമുള്ള ഗൊറില്ലാ തൊപ്പി. കൂട്ടുപുരികത്തിന് താഴെ ഒരു വംശത്തിന്റെ അവസാനിക്കാത്ത കൊടുംവേദനകളെ ദഹിപ്പിച്ച, എന്തിന് എന്ന് മനുഷ്യരാശിയോട് ചോദ്യം തൊടുക്കുന്ന നിസ്സഹായമെങ്കിലും ക്ഷമിക്കാത്ത കണ്ണുകള്‍. മരണമുഖത്ത് മാത്രം, ധീരനായ മനുഷ്യനില്‍ സംഭവിക്കുന്ന നിര്‍ഭാവം. ഉടല്‍ മറച്ച് കറുത്ത ബനിയന്‍. മുകളിലെ ആകാശം പോലെ നരച്ച […]

ബഹിഷ്‌കൃതരുടെ രേഖാചരിത്രം

ബഹിഷ്‌കൃതരുടെ രേഖാചരിത്രം

‘ഒരു ദിവസം ഉറക്കത്തില്‍ നിങ്ങളെ വിളിച്ചുണര്‍ത്തി ഇന്ത്യക്കാരിയാണെന്ന് തെളിയിക്കാന്‍ പറഞ്ഞാല്‍ സഹോദരി എന്തു ചെയ്യും?’ അസീസിന്റെ ശബ്ദം ഉയര്‍ന്നു. പെട്ടെന്ന് അരവാതിലിന്റെ അപ്പുറത്ത് നിന്ന് അസംഖ്യം കാലുകള്‍ ശബ്ദിക്കുന്നത് അസീസ് കേട്ടു. പ്രമീളയുടെ മുറിയുടെ മുന്നില്‍ കൂട്ടംകൂടി കുറേപേര്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവരുടെ മുഖങ്ങളിലൂടെ അരിശം ഒരു കാര്‍മേഘത്തെ പോലെ കടന്നുപോകുന്നതും അസീസ് കണ്ടു. ‘ഞാനെന്റെ പേരു പറയും. അത്ര തന്നെ. എന്റെ ചരിത്രവും ഭൂമിശാസ്ത്രവും എന്റെ പേരു തന്നെയാണ്. പ്രമീള ഗോഖലെ. മഹാരാഷ്ട്ര ഹിന്ദു. ചിത്പവന്‍ ബ്രാഹ്മണന്‍; […]

കള്ളം ജയിക്കുന്ന കാലം

കള്ളം ജയിക്കുന്ന കാലം

ലോക വ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ഗോപുരങ്ങള്‍ 2001 സെപ്റ്റംബര്‍ 11ന്റെ ഭീകരാക്രമണത്തില്‍ നിലംപൊത്തുന്നത് ന്യൂജഴ്‌സി നഗരത്തിലിരുന്ന് നേരില്‍ കണ്ടിട്ടുണ്ടെന്നാണ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നത്. ‘അമേരിക്കയുടെ അഭിമാന ഗോപുരങ്ങള്‍ തകര്‍ന്നടിയുമ്പോള്‍, എനിക്കു ചുറ്റുമുള്ള നാട്ടുകാര്‍ ആഹ്ലാദാരവം മുഴക്കുകയായിരുന്നു. കുടിയേറ്റക്കാര്‍ക്ക് മുന്‍തൂക്കമുള്ള, അറബ് വംശജര്‍ക്ക് സ്വാധീനമുള്ള, മേഖലയായിരുന്നു അത്’, തിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ ട്രംപ് പറഞ്ഞു. ന്യൂജഴ്‌സിയില്‍ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് നഗരസഭാ അധികൃതര്‍ ഉടന്‍ തന്നെ വ്യക്തമാക്കി. വേള്‍ഡ് ട്രേഡ് സെന്റര്‍ തകരുമ്പോള്‍ കരഘോഷം മുഴക്കിയവരെപ്പറ്റി അമേരിക്കയില്‍ ആര്‍ക്കും അറിവുണ്ടായിരുന്നില്ല. പക്ഷേ, […]