വർത്തകൾക്കപ്പുറം

മൂല്യനിരാസത്തിന്റെ ജുഡീഷ്യല്‍ അട്ടിമറി

മൂല്യനിരാസത്തിന്റെ ജുഡീഷ്യല്‍ അട്ടിമറി

2018 ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിലെ നാഴികക്കല്ലാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഉന്നത നീതിപീഠം ഇതുപോലെ വിവാദക്കൊടുങ്കാറ്റില്‍പെട്ട ഒരു കാലഘട്ടം ഉണ്ടായിട്ടില്ല. ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക് കോട്ടം തട്ടി എന്ന് മാത്രമല്ല, ഭരണകൂടത്തിന്റെ അദൃശ്യകരങ്ങള്‍ ജഡ്ജിമാരുടെമേല്‍ അപകടകരമാംവിധം ദുസ്വാധീനം ചെലുത്തുകയാണെന്ന മുറവിളി ജുഡീഷ്യറിയുടെ അകത്തളത്തില്‍നിന്ന് തന്നെ ഉയര്‍ന്നുകേട്ടു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ നടത്തിയ ഒരു മുന്നറിയിപ്പാണ് ഓര്‍മയിലേക്ക് കടന്നുവന്നത്. ‘ഖൗറശരശമൃ്യ, ഉീി’ േണൃശലേ ഥീൗൃ ഛയശൗേമൃ്യ’ നീതിന്യായ സംവിധാനമേ, നിങ്ങള്‍ സ്വമേധയാ ചരമഗീതം എഴുതരുതേ എന്നായിരുന്നു കൃഷ്ണയ്യര്‍ക്ക് കേണപേക്ഷിക്കാനുണ്ടായിരുന്നത്? മറ്റേത് […]

ആര്‍ എസ് എസ് സ്തുതിയില്‍ ചതിയുണ്ട്

ആര്‍ എസ് എസ് സ്തുതിയില്‍ ചതിയുണ്ട്

”ഹിന്ദുരാഷ്ട്രം കൊണ്ട് ഉദ്ദേശിക്കുന്നത് അവിടെ മുസ്‌ലിംകള്‍ക്ക് സ്ഥാനമില്ല എന്നല്ല. അങ്ങനെ പറയുന്ന ആ ദിവസം, അത് ഹിന്ദുത്വ അല്ലാതെയാവുന്നു. ലോകമേ തറവാട് എന്ന ആശയത്തിലൂന്നിയാണ് ഹിന്ദുത്വ സംസാരിക്കുന്നത്.” ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്, ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ (സര്‍ക്കാരിന്റെ സുപ്രധാന ഔദ്യോഗിക പരിപാടികള്‍ നടക്കുന്ന വേദിയാണിത്) സെപ്റ്റംബര്‍ 17 – 19 തീയതികളില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ പങ്കെടുത്ത് പ്രസംഗിച്ച വാക്കുകളാണിത്. മുസ്‌ലിംകള്‍ ഇല്ലാതെ ഹിന്ദുരാഷ്ട്രമില്ല എന്ന സര്‍സംഘ്ചാലകിന്റെ പരാമര്‍ശത്തെത്തുടര്‍ന്ന് ആര്‍.എസ്.എസ് എന്ന് വ്യാഖ്യാനിക്കാന്‍ ഒരുവിഭാഗം മാധ്യമങ്ങളും […]

ഭരണത്തലോടലില്‍ ഒരു ഭീകരകൂട്ടായ്മ

ഭരണത്തലോടലില്‍ ഒരു ഭീകരകൂട്ടായ്മ

വ്യത്യസ്ത മേഖലകളില്‍ ധൈഷണികമായ ഇടപെടലുകള്‍ നടത്തുകയും തങ്ങളുടെ ജീവിതപരിസരത്ത് മുഖ്യധാരയുടെ ഒഴുക്കിന് എതിരായി തുഴഞ്ഞുനീങ്ങാന്‍ ആര്‍ജവം കാണിക്കുകയും ചെയ്ത വ്യക്തിത്വങ്ങള്‍ ഡോ. നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവര്‍ ദൂരൂഹ സാഹചര്യത്തില്‍ നാടന്‍ തോക്കില്‍നിന്നുള്ള വെടിയേറ്റ് മരിച്ചുവീണിട്ട് വര്‍ഷങ്ങളായെങ്കിലും അന്വേഷണം എവിടെയുമെത്തിയില്ല. കൊലപാതകങ്ങളെ പൊതിഞ്ഞുനില്‍ക്കുന്ന നിഗൂഢത മാധ്യമങ്ങള്‍ക്ക് വിഷയം പോലുമാകുന്നില്ല എന്നതില്‍നിന്നു തന്നെ രാഷ്ട്രീയ-ഭരണ നേതൃത്വത്തിന്റെ കൃപാശിസ്സുകളോടെയാണ് കൊലയാളികള്‍ സൈ്വരവിഹാരം നടത്തുന്നതെന്ന് തെളിയുന്നുണ്ട്. തീവ്രവാദികളെ കൈകാര്യം ചെയ്യുന്നിടത്ത് സര്‍ക്കാറുകള്‍ കാണിക്കുന്ന ഇരട്ടത്താപ്പിന്റെ […]