വർത്തകൾക്കപ്പുറം

ഒരു മുസ്ലിം ക്ഷേമപദ്ധതി കൂടി അട്ടിമറിക്കപ്പെടുകയാണ്

ഒരു മുസ്ലിം ക്ഷേമപദ്ധതി കൂടി അട്ടിമറിക്കപ്പെടുകയാണ്

”കേരളത്തിന്റെ കാര്യം പ്രത്യേകമെടുത്താല്‍ ‘കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണി’ എന്ന രാഷ്ട്രീയസംവിധാനം രൂപപ്പെടുത്തിയത് ക്രിസ്ത്യന്‍ മതപുരോഹിതന്മാരാണ്. തിരുവിതാംകൂറിലും കൊച്ചിയിലും ദേശീയപ്രസ്ഥാനം രൂപംകൊണ്ടപ്പോള്‍ തന്നെ അതിന്റെ നേതാക്കളും സംഘാടകരുമെന്ന പദവിയിലേക്ക് ക്രിസ്ത്യന്‍ മതാനുയായികള്‍ ഉയര്‍ന്നു. തിരഞ്ഞെടുപ്പ് വരുമ്പോള്‍ ആര്‍ക്കു വോട്ട് ചെയ്യണമെന്ന് ക്രിസ്ത്യന്‍ മതപുരോഹിതന്മാര്‍ അവരുടെ അണികള്‍ക്കു നിര്‍ദേശം നല്‍കുന്ന പതിവു വന്നു. അങ്ങനെ ക്രിസ്ത്യന്‍ മതപുരോഹിതന്മാര്‍ തങ്ങളുടെ പദവി ഉപയോഗിച്ച് ഗവണ്‍മെന്റുകളെ ഉണ്ടാക്കുകയും താഴത്തിറക്കുകയും ചെയ്യുന്ന ഒരു സംഘടനയായി മാറി.” യശഃശരീരനായ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ മൂന്നര […]

ശ്വാസംമുട്ടാത്തവര്‍ ആരുണ്ടിവിടെ?

ശ്വാസംമുട്ടാത്തവര്‍ ആരുണ്ടിവിടെ?

പ്രാണവായു കിട്ടാതെ നൂറുകണക്കിനാളുകള്‍ ഉത്തരേന്ത്യയിലെ വിവിധ ആശുപത്രികളില്‍ മരിച്ചുവീണ ഏപ്രില്‍ മൂന്നാം വാരത്തില്‍ കേരളീയരുടെ ആകുലത മൂര്‍ധന്യതയിലെത്തിയത് സിദ്ദീഖ് കാപ്പന്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ കൊവിഡ് ബാധിച്ച് ആശുപത്രിക്കിടക്കയില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ നടുക്കുന്ന വാര്‍ത്ത കേട്ടാണ്. യു പിയിലെ ഹാഥ്‌റസില്‍ ദളിത് യുവതി സവര്‍ണ യുവാക്കളാല്‍ അതിക്രൂരമായി ബലാല്‍സംഗത്തിനിരയാവുകയും ഒടുവില്‍ മരണത്തിനു കീഴടങ്ങുകയും ചെയ്തപ്പോള്‍ യോഗിആദിത്യനാഥ് സര്‍ക്കാര്‍ രാവിന്റെ മറവില്‍ ജഡം കത്തിച്ചാമ്പലാക്കി തെളിവുകള്‍ തേച്ചുമായ്ച്ചുകളയാന്‍ നടത്തിയ ഹീനശ്രമങ്ങള്‍ക്കിടയില്‍ സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ പുറപ്പെട്ടു എന്ന കുറ്റത്തിനാണ് […]

മരണമുഖത്ത് പകച്ചുനില്‍ക്കുകയാണ് മോഡി സര്‍ക്കാര്‍

മരണമുഖത്ത് പകച്ചുനില്‍ക്കുകയാണ് മോഡി സര്‍ക്കാര്‍

ഡല്‍ഹി ഹസ്രത്ത് നിസാമുദ്ദീനിലെ തബ്‌ലീഗ് മര്‍കസ് പള്ളിയില്‍ പരമാവധി 50പേര്‍ക്ക് നിസ്‌കാരത്തിന് ഹൈക്കോടതി അനുമതി നല്‍കിയപ്പോള്‍ അതൊരു ദേശീയ വാര്‍ത്താശകലമായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സീസണില്‍ കൊവിഡ് വ്യാപനത്തിനിടയില്‍ അടച്ചുപൂട്ടിയ പള്ളിയില്‍ അഞ്ചില്‍ കൂടുതല്‍ ആളുകളെ നിസ്‌കരിക്കാന്‍ അനുവദിച്ചൂകൂടാ എന്ന കേന്ദ്രസര്‍ക്കാരിന്റെയും ഡല്‍ഹി പൊലീസിന്റെയും ദുശ്ശാഠ്യം തള്ളിയായിരുന്നു കോടതിയുടെ ഉത്തരവ്. കൊവിഡുമായി ഒത്തുപോകാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നിലപാടില്‍ ആരാധനാലയങ്ങള്‍ അടച്ചിടണമെന്ന് എവിടെയും പറയുന്നില്ല. എന്നാല്‍, നിസാമുദ്ദീന്‍ മര്‍കസില്‍ മാത്രം പ്രാര്‍ഥന പാടില്ല എന്ന അധികൃതരുടെ നിലപാടില്‍ വ്യക്തതയില്ല […]

‘ജുഡീഷ്യല്‍ ആക്റ്റിവിസം’ ഇനി ഗ്യാന്‍വാപിയില്‍

‘ജുഡീഷ്യല്‍ ആക്റ്റിവിസം’ ഇനി ഗ്യാന്‍വാപിയില്‍

അനതിവിദൂരമല്ലാത്ത കാലത്തിനിടയില്‍ ഇന്ത്യയില്‍ ഭീകരമായൊരു ജെനോസൈഡ് (കൂട്ട വംശഹത്യ) അരങ്ങേറാന്‍ പോവുകയാണെന്ന് ‘ജെനോസൈഡ് വാച്ചി’ന്റെ തലവന്‍ ഡോ. ഗ്രിഗറി സ്റ്റാന്‍ടണ്‍ (Dr.Gregory Stanton) നല്‍കുന്ന മുന്നറിയിപ്പ് ഇയ്യിടെയുണ്ടായി. 2020 ഡിസംബര്‍ 12ന് വാഷിങ്ടണ്‍ ഡി സിയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും മുന്നില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഒരു കൂട്ട നരഹത്യക്കുള്ള തയാറെടുപ്പുകള്‍ ഇന്ത്യയില്‍ പുരോഗമിച്ചുവരുകയാണെന്ന സത്യം ഡോ. ഗ്രിഗറി വെളിപ്പെടുത്തിയത്. ഇപ്പോഴാണ് ആ രഹസ്യം പുറത്തുവന്നിരിക്കുന്നതെന്ന് മാത്രം. ദേശീയ പൗരത്വനിയമം നടപ്പാക്കുന്നതിന്റെ മറവില്‍ കശ്മീരിലും അസമിലും കൂട്ടവംശഹത്യക്കു […]

പോപ്പിന്റെ സലാം വെറുതെയല്ല

പോപ്പിന്റെ സലാം വെറുതെയല്ല

”വിശ്വാസം പിറന്ന ഈ മണ്ണില്‍, നമ്മുടെ പിതാവായ അബ്രഹാമിന്റെ ജന്മനാട്ടില്‍ നമുക്ക് ഉറപ്പിച്ചുപറയാം; ദൈവം കാരുണ്യവാനാണെന്നും ഏറ്റവും വലിയ ദൈവനിന്ദ അവന്റെ പേര് അനാദരിച്ചുകൊണ്ട് നമ്മുടെ സഹോദരീ സഹോദരന്മാരെ വെറുക്കലാണെന്നും. ശത്രുതയും തീവ്രവാദവും ഹിംസയും മതാത്മകമായ ഹൃദയത്തില്‍നിന്ന് ഉറവകൊള്ളുന്നതല്ല; അത് മതത്തോടുള്ള വഞ്ചനയാണ്. ഭീകരവാദം മതത്തെ ദുരുപയോഗം ചെയ്യുമ്പോള്‍ നാം, വിശ്വാസികള്‍ക്ക് കാഴ്ചക്കാരായി, നിശബ്ദരായിരിക്കാന്‍ സാധ്യമല്ല. എല്ലാ തെറ്റിദ്ധാരണകളും അസന്ദിഗ്ധമായി നീക്കം ചെയ്യേണ്ടതുണ്ട്’. ഫ്രാന്‍സിസ് മാര്‍പാപയുടെ വാക്കുകളാണിത്. ‘സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അനുരഞ്ജനത്തിന്റെയും തീര്‍ഥാടകനായി’ മാര്‍ച്ച് 5ന് ഇറാഖിലെത്തിയ […]