1309

പിന്നോട്ടു നടക്കുന്ന കാലം

പിന്നോട്ടു നടക്കുന്ന കാലം

വൈസ്രോയിയുടെ ഒപ്പു വാങ്ങാന്‍ ഡല്‍ഹിയില്‍നിന്ന് പൂനെയിലേക്ക് പ്രത്യേക വിമാനത്തിലാണ് ആ ഓര്‍ഡിനന്‍സ് പറന്നത്. വിവരം ചോര്‍ന്നാലോ എന്ന് ഭയന്ന് ഉത്തരവിന്റെ കാര്‍ബണ്‍ പകര്‍പ്പുപോലുമെടുത്തിരുന്നില്ല. എന്നിട്ടും 1946ലെ നോട്ടു നിരോധനം പരാജയപ്പെട്ടു. ഇന്ത്യ സ്വതന്ത്രമാവുന്നതിന് ഒരു വര്‍ഷം മുമ്പ്, 1946 ജനുവരി 12നാണ് അന്നു പ്രചാരത്തിലുണ്ടായിരുന്ന 1,000 രൂപയുടെയും 5,000 രൂപയുടെയും 10,000 രൂപയുടെയും കറന്‍സികള്‍ നിരോധിച്ചത്. കള്ളപ്പണം തടയുകയെന്നതായിരുന്നു അന്നും പ്രഖ്യാപിത ലക്ഷ്യം. രണ്ടാം ലോകയുദ്ധകാലത്ത് സഖ്യകക്ഷികള്‍ക്ക് സാധനസാമഗ്രികള്‍ എത്തിച്ചുകൊടുക്കുന്നതിനുള്ള കരാര്‍ നേടിയ പലരും വന്‍ തുക […]

ഈ മരണവും കടന്ന്

ഈ മരണവും കടന്ന്

”എന്നാല്‍ എഴുതാനും വയ്യ. എഴുതാതിരിക്കാനും വയ്യ. രണ്ടുവികാരങ്ങളുടെ നടുവിലാണ് ഞാന്‍. മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിലാണെന്നല്ല, മന്ദഹാസത്തിന്റെയും വേദനയുടെയും നടുവില്‍. സത്യം അതല്ല. നാശത്തിന്റെ വക്കില്‍ ഒരു തമാശ കേട്ടോളൂ; മരണത്തിന്റെ നിഴലില്‍. ഈ ലോകം എത്തിച്ചേര്‍ന്നിരിക്കുന്നു എന്നു നിങ്ങള്‍ക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?” (മരണത്തിന്റെ നിഴലില്‍, വാള്യം 1, പുറം 597) ഭീതിതമായ ദിനങ്ങളെക്കുറിച്ചും അന്ധകാരങ്ങളെക്കുറിച്ചും എപ്പോഴും ഓര്‍ത്തുകൊണ്ടിരിക്കുകയും സര്‍വനാശത്തിന്റെ വക്കിലാണ് ലോകം തന്നെയെന്ന് താക്കീതു നല്‍കുകയും ചെയ്യുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ബഷീര്‍ രചനകളില്‍ കാണുന്നു. മരണത്തെയും സര്‍വനാശത്തെയും വ്യക്തിയിലേക്ക് […]

കള്ളും കാലുറയ്ക്കാത്ത കള്ളങ്ങളും

കള്ളും കാലുറയ്ക്കാത്ത കള്ളങ്ങളും

മലയാളികള്‍ പലരും മദ്യത്തെ ആഘോഷത്തിന്റെ ഭാഗമാക്കി മാറ്റുന്നത് സാധാരണമായിരിക്കുന്നു. കുഞ്ഞ് ജനിച്ചാലും മരിച്ചാലും മദ്യപിക്കുന്നു. വിദേശ ജോലി കിട്ടുമ്പോഴോ സ്ഥാനക്കയറ്റം ലഭിക്കുമ്പോഴോ മദ്യം ആഘോഷവിഭവമാക്കി മാറ്റുന്നു. കല്യാണത്തലേന്നുകള്‍ പുതിയ കുടിയന്മാരെ ഉണ്ടാക്കുന്ന ഒരു വേളകൂടിയാണ്. പല ആഘോഷങ്ങളും ഒരുക്കൂട്ടുന്നത് മദ്യപിക്കാനാണെന്ന് വന്നിരിക്കുന്നു. ഇത്തരം ആഘോഷങ്ങള്‍ മദ്യപാനികളുടെ (ടീരശമഹ ഉൃശിസലൃ)െ എണ്ണം കൂടാന്‍ കാരണമാകുന്നുണ്ട്. സ്വാഭാവികമായും മദ്യപാനികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ അമിത മദ്യാസക്തരുടെയും എണ്ണം കൂടുന്നു. ഒരാള്‍ മദ്യാസക്തനായി മാറുന്നതിന് മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുന്ന പ്രധാന കാരണം, നിയന്ത്രിച്ചു കുടിക്കാത്തതുകൊണ്ടോ […]

ഈ അപരത്വ നിര്‍മിതിയില്‍ മാധ്യമങ്ങളും പ്രതിസ്ഥാനത്താണ്

ഈ അപരത്വ നിര്‍മിതിയില്‍ മാധ്യമങ്ങളും പ്രതിസ്ഥാനത്താണ്

സാമൂഹിക മാധ്യമങ്ങള്‍ നുണകളുടെ പ്രചാരണവേദികളായ കാലത്ത് അത്തരം മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ ഉറവിടവും നിജസ്ഥിതിയും മനസിലാക്കുകയെന്ന ബാധ്യത അത് വായിക്കുന്ന ഒരോരുത്തരുടേതുമാണ്. നുണ വാര്‍ത്തകളുടെ ഉറവിടങ്ങള്‍ കണ്ടെത്തി എന്താണ് വാസ്തവം എന്നു മനസിലാക്കാനുള്ള ഉദ്യമം മറ്റു മാധ്യമസ്ഥാപനങ്ങളിലും ഉണ്ടാവണം. ഈയിടെ സാമൂഹിക മാധ്യമങ്ങളില്‍ കൈമാറിക്കൊണ്ടിരുന്ന ഒരു ചിത്രമാണ്, അര്‍ധചന്ദ്രനൊപ്പം’ഐ ലവ് പാകിസ്ഥാന്‍’ എന്ന് മുദ്രണം ചെയ്ത ബലൂണ്‍. ഉത്തര്‍പ്രദേശിലെ മഥുരയില്‍ നടന്ന കൊത്‌വാലി റോഡ് മേളയില്‍ വിറ്റഴിക്കപ്പെട്ടു എന്നു പൊലീസ് ആരോപിക്കുന്ന ബലൂണിന്റെ, യഥാര്‍ത്ഥ കഥ തേടി […]