1316

ജുഡീഷ്യല്‍ ആക്ടിവിസത്തിന്റെ ഹിന്ദുത്വ പകര്‍ച്ചകള്‍

ജുഡീഷ്യല്‍ ആക്ടിവിസത്തിന്റെ ഹിന്ദുത്വ പകര്‍ച്ചകള്‍

‘നീതിന്യായ ഭീകരത’ (Judicial Terrorism) എന്ന പ്രയോഗത്തോട് വിയോജിപ്പുള്ളവര്‍ ഉണ്ടാവാമെങ്കിലും യശ്ശശരീരനായ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ജുഡീഷ്യറി അകപ്പെട്ട പ്രതിസന്ധി പ്രതിപാദിക്കുന്നിടത്ത് അതിരുവിടുന്ന ന്യായാധിപന്മാരോടുള്ള രോഷം പ്രകടിപ്പിക്കാന്‍ അത്തരമൊരു വിശേഷണം പ്രയോഗിക്കുന്നുണ്ട്. രാഷ്ട്രീയ മേലാളന്മാരെ സുഖിപ്പിക്കാന്‍ ശ്രമിക്കുന്ന നിയമപാലകരെയും ഭരണകൂട വിചാരഗതി സ്വാംശീകരിക്കുന്നതിന് അരുതായ്മകള്‍ നീന്തിക്കടക്കുന്ന ന്യായാധിപന്മാരെയും ‘ജുഡീഷ്യല്‍ ടെററിസത്തിന്റെ’ വക്താക്കളായാണ് കൃഷ്ണയ്യര്‍ എണ്ണുന്നത്. ഭരണഘടനക്ക് ജൈവികമായ ഒരു സ്വഭാവവിശേഷമുണ്ടെന്നും ഒരു ‘പുരോഗമന സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനാവശ്യമായ തരത്തില്‍ അത് വ്യാഖ്യാനിക്കണമെന്നു’മുള്ള ഒലീവര്‍ ഹോംസിന്റെ ഉപദേശം പ്രഗത്ഭ നിയമജ്ഞനും […]

സുപ്രീം കോടതി കേള്‍ക്കെ പറയുക; പരിധിവിട്ട പച്ചക്കള്ളമാണ് മോഡി സര്‍ക്കാര്‍

സുപ്രീം കോടതി കേള്‍ക്കെ പറയുക; പരിധിവിട്ട പച്ചക്കള്ളമാണ് മോഡി സര്‍ക്കാര്‍

1988 സെപ്തംബര്‍ ഒമ്പതിന് ഇന്ത്യയില്‍ നിലവില്‍ വന്ന ഒരു നിയമം ഉണ്ട്. പേര് ദ പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ ആക്ട്. അഴിമതി നിരോധന നിയമം. പൊതുപ്രവര്‍ത്തകരുടെ അഴിമതി സമൂലം തടയാനുള്ള പൂട്ടുകള്‍ നിരത്തിവെച്ച ആ നിയമം പാര്‍ലമെന്റ് പാസാക്കുമ്പോള്‍ രാജീവ് ഗാന്ധിയാണ് പ്രധാനമന്ത്രി. 1984-ല്‍ ഇന്ദിരാഗാന്ധി വധത്തെത്തുടര്‍ന്നുണ്ടായ സഹതാപതരംഗത്തില്‍ 414 സീറ്റ് നേടി അധികാരത്തില്‍ വന്ന മകന്‍. ഇന്ത്യാചരിത്രത്തില്‍ ആദ്യമായി ഒരു പ്രാദേശിക കക്ഷി പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തിരഞ്ഞെടുപ്പ്. എന്‍.ടി രാമറാവുവിന്റെ തെലുഗു ദേശം […]

റാഫേല്‍ ഇടപാട് ജുഡീഷ്യറിയിലും നുണപുരണ്ടുവോ?

റാഫേല്‍ ഇടപാട് ജുഡീഷ്യറിയിലും നുണപുരണ്ടുവോ?

36 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിന് ഫ്രഞ്ച് കമ്പനിയായ ഡസ്സോള്‍ട്ട് ഏവിയേഷനുമായി, നരേന്ദ്ര മോഡി സര്‍ക്കാറുണ്ടാക്കിയ കരാറിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. യു പി എ സര്‍ക്കാറിന്റെ കാലത്ത് 126 വിമാനങ്ങള്‍ വാങ്ങാനായിരുന്നു ധാരണ. ഇതില്‍ 18 എണ്ണം നേരിട്ട് വാങ്ങാനും 108 എണ്ണം പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡുമായി ചേര്‍ന്ന് ഡസ്സോള്‍ട്ട് നിര്‍മിക്കാനുമായിരുന്നു ഉദ്ദേശ്യം. ഇതില്‍ മാറ്റം വരുത്തി 36 എണ്ണം നേരിട്ട് വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ വില മൂന്നിരട്ടിയോളം […]

തിരഞ്ഞെടുപ്പവലോകനം: കാലിപ്പാത്രങ്ങളുടെ കലപിലകള്‍

തിരഞ്ഞെടുപ്പവലോകനം: കാലിപ്പാത്രങ്ങളുടെ കലപിലകള്‍

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള വ്യത്യസ്ത വീക്ഷണങ്ങളും, രാഷ്ട്രീയ നിരീക്ഷണങ്ങളുമായിരുന്നു ഇന്ത്യന്‍ വാര്‍ത്താലോകത്ത് ചര്‍ച്ച ചെയ്യപ്പെട്ടത്. ദൃശ്യ മാധ്യമങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കാലത്തോളം തിരക്കേറുന്ന സമയമില്ല. നാടകീയമായ അവതരണ രീതിയായിരുന്നു മിക്ക മുഴുനീള വാര്‍ത്താ ചാനലുകളിലും കാണാന്‍ സാധിച്ചത്. പതിവ് തിരഞ്ഞെടുപ്പ് ബഹളങ്ങള്‍ക്കൊപ്പം വോട്ട് വിവരങ്ങളെ അപക്വമായ ഗ്രാഫിക്‌സ് സംവിധാനങ്ങളിലൂടെ കാണിച്ച് തിരഞ്ഞെടുപ്പുഫലത്തെ കുറിച്ചുള്ള ഊഹാപോഹങ്ങളും. തിരഞ്ഞെടുപ്പ് വാര്‍ത്തകളെയും അതിലെ മാധ്യമ ഇടപെടലുകളെയും വിശദമായി ചര്‍ച്ച ചെയ്തത് ‘The Wire’ ഓണ്‍ലൈന്‍ പോര്‍ട്ടലാണ്. മുതിര്‍ന്ന […]

വാങ്കുവിളിക്കാന്‍ ആരും ആഗ്രഹിച്ചുപോവും

വാങ്കുവിളിക്കാന്‍ ആരും ആഗ്രഹിച്ചുപോവും

‘കിത്താബ്’ ചൂടുപിടിക്കവെയാണ് വാങ്ക് സംബന്ധിയായി ഒരാളുടെ അഭിപ്രായം സമൂഹമാധ്യമത്തില്‍ വരുന്നത്. വാങ്കിന്റെ മാഹാത്മ്യത്തെയാണ് പ്രധാനമായും അദ്ദേഹം പ്രശ്‌നവത്കരിക്കുന്നത്. നിലവില്‍ വാങ്ക് വിളിക്കുന്ന മുഅദ്ദിനുമാരുടെ ‘ജീവിതപ്രാരാബ്ധങ്ങള്‍’ മുന്‍നിറുത്തി, ഇത്തരമൊരു നവോത്ഥാന വിപ്ലവത്തിന് പെണ്ണുങ്ങള്‍ അത്യാഗ്രഹം പ്രകടിപ്പിക്കുന്നത് ശുദ്ധഭോഷ്‌കാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. മോഹിക്കേണ്ട പെണ്ണുങ്ങളേ, വാങ്ക് മാത്രമല്ല മുഅദ്ദിന്‍ ചെയ്യുന്ന പണി. ശുചിമുറികള്‍ വൃത്തിയാക്കുന്നു. ജലസംഭരണികളില്‍ വെള്ളം നിറക്കുന്നു. ഈ പണികളെ തോട്ടിപ്പണി, വെള്ളം കോരി എന്നിങ്ങനെയാണ് അദ്ദേഹം കാണുന്നത്. താഴ്ന്ന പണിയായിട്ട്. അതുമല്ല വാങ്കുവിളിക്കുന്നവരുടെ ദരിദ്ര ജീവിതം പോലും […]