By risalaadmin on January 21, 2019
1318, Article, Issue, ചൂണ്ടുവിരൽ

ഞാന്‍ മരിക്കുമ്പോള്‍ ശവം നിനക്ക് തരും എന്റെ മസ്തിഷ്കം നീ പരിശോധിക്കും ഉന്മാദത്തിന്റെ ഉറവിടം കണ്ടെത്താനാവില്ല. എന്റെ കണ്ണുകള്‍ നീ തുരന്നുനോക്കും ഞാന്‍ കണ്ട ലോകരൂപം അവയിലുണ്ടാവില്ല. എന്റെ തൊണ്ട നീ മുറിച്ച് നോക്കും എന്റെ ഗാനം വെളിപ്പെടുകയില്ല. എന്റെ ഹൃദയം നീ കുത്തിത്തുറക്കും അപ്പോഴേക്കും ഇടിമിന്നലുകള്‍ താമസം മാറിയിരിക്കും. എന്റെ അരക്കെട്ട് നീ വെട്ടിപ്പൊളിക്കും അതറിഞ്ഞ മഹോല്‍സവങ്ങളോ, ആവര്‍ത്തിക്കുകയില്ല. എന്റെ കാലുകള്‍ നീ കീറിമുറിച്ച് പഠിക്കും പക്ഷേ, എന്റെ കാല്പാടുകള് നിനക്കൊരിക്കലും എണ്ണിത്തീര്‍ക്കാനാവില്ല. – വൈദ്യശാസ്ത്ര […]
By risalaadmin on January 19, 2019
1318, Article, Articles, Issue, അഭിമുഖം, കവര്‍ സ്റ്റോറി

അശുഭകരമായ ഒരു വിഷയം കൊണ്ട് ഈ അഭിമുഖം തുടങ്ങേണ്ടിവരുന്നതില്‍ എനിക്ക് സങ്കടമുണ്ട്. പക്ഷേ മറ്റെന്തിനെക്കാളും ഇത് ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു എന്നതിനാലാണ് ഞാനിത് ചോദിക്കുന്നത്. നമ്മുടെ സമൂഹം എത്രകണ്ട് സഹിഷ്ണുതാപരമാണ്? മുസ്ലിം പേരുണ്ടായതിന്റെ പേരില്‍ ആള്‍കൂട്ട കൊലപാതകങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്ന വര്, മതത്തിന്റെ പേരില്‍ കൂട്ടമാനംഭംഗത്തിനിരയാകുന്ന പെണ്‍കുട്ടികള്‍, ജാതിയുടെ പേരില്‍ ജീവനോടെ കത്തിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍. നമുക്കെന്തു പറ്റിയതാണ്? ഈ വിഷയത്തില്‍ നിങ്ങളൊരു ബാലന്‍സിംഗ് സെന്‍സ് പരിഗണിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. ഒരു പ്രത്യേക വീക്ഷണകോണിലൂടെ ഈ വിഷയത്തെ നിരീക്ഷിച്ചാല്‍ അത് സാധ്യമാകും. […]
By risalaadmin on January 18, 2019
1318, Article, Articles, Issue, വർത്തകൾക്കപ്പുറം

നിര്‍ണായകഘട്ടങ്ങളിലാണ് നേതൃഗുണം മാറ്റുരച്ച് പരിശോധിക്കപ്പെടുന്നത്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന, അല്ലെങ്കില്‍ ചുമതല ഏല്പിക്കപ്പെട്ട വ്യക്തികളില്‍നിന്നുണ്ടാവുന്ന നിസ്സാര പാളിച്ച പോലും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാവുന്നത് കൂടിയാലോചനയുടെയോ ഗഹന ചിന്തകളുടെയോ അഭാവത്തിലാവാം. വിഭജനാനന്തര ഇന്ത്യയില്‍ മുസ്ലിംകളുടെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ മറ്റാരെക്കാളും സുപ്രധാന പങ്കുവഹിച്ച ഖാഇദെ മില്ലത്ത് ഇസ്മാഈല്‍ സാഹിബ് ചുമലിലേറ്റിയ ദൗത്യം വളരെ വലുതായിരുന്നു. എല്ലാവരാലും വെറുക്കപ്പെടുകയും അവിശ്വസിക്കപ്പെടുകയും ചെയ്ത ആ കാലസന്ധിയില്‍, ഇടയനില്ലാത്ത ആട്ടിന്പറ്റങ്ങളായി ചകിതരായി പരക്കംപാഞ്ഞ അഞ്ചരക്കോടി മുസ്ലിംകള്ക്ക് ആശ്വാസവും ആത്മവിശ്വാസവും പ്രദാനം ചെയ്യുന്നതില്‍ അദ്ദേഹം വഹിച്ച […]
By risalaadmin on January 17, 2019
1318, Article, Articles, Issue, റീഡിംഗ് റൂം

അമ്പത്താറ് ഇഞ്ചുള്ള നെഞ്ചിന്റെ പേരില്‍ ആഘോഷിക്കപ്പെട്ടയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുവേളയില്‍ മോഡി തന്നെയാണ് സ്വന്തം നെഞ്ചളവ് വെളിപ്പെടുത്തിയത്. ‘ഇന്ത്യയെ ഗുജറാത്തിനെപ്പോലെ വികസിപ്പിക്കാന്‍ എന്താണു വേണ്ടത് എന്നറിയാമോ? അമ്പത്താറ് ഇഞ്ചുള്ള നെഞ്ച്.’ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ അദ്ദേഹം പ്രഖ്യാപിച്ചു. ആരാധകര്‍ പറഞ്ഞു പറഞ്ഞ് അമ്പത്താറിഞ്ച് എന്നത് നരേന്ദ്രമോഡിയുടെ പര്യായമായി മാറി. നെഞ്ചളവുകൊണ്ട് മാത്രം കാര്യമില്ലെന്ന് പലരും പറഞ്ഞെങ്കിലും യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ നെഞ്ചിന് 56 ഇഞ്ച് ചുറ്റളവുണ്ടോ എന്ന് ആരും അന്വേഷിച്ചുപോയില്ല. രണ്ടു വര്‍ഷം കഴിഞ്ഞ് ലഖ്നൗവിലെ ബാബാസാഹേബ് […]
By risalaadmin on January 17, 2019
1318, Article, Articles, Issue

മുദരിസുമാരെ(ദര്‍സിലെ ഗുരു) എക്കാലത്തും ഒരു മാതൃകയായി സ്വീകരിക്കാനുള്ള ത്വര മുസ്ലിം സമൂഹത്തിലുണ്ടായിട്ടുണ്ട്. അവരുടെ സാത്വിക വ്യക്തിത്വം തന്നെയാണ് സമൂഹത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകം. എന്തേത് വിഷയത്തിനും, ഗുരുവിനോടവര്‍ അഭിപ്രായം ചോദിക്കും. അഭിപ്രായം കിട്ടിയാല്‍ അവര്‍ അനുസരിക്കുകയും ചെയ്യും. തികച്ചും ആദര്‍ശ യുക്തമായ അഭിപ്രായമായിരിക്കും ഉസ്താദിന്റേത് എന്നവര്‍ക്കറിയാം. ആദര്‍ശവഴി ചൂണ്ടിക്കാണിക്കുന്ന മുര്‍ശിദും (നേര്‍മാര്‍ഗം കാണിച്ചു തരുന്നവന്) നേതൃത്വവുമാണവര്‍ക്ക് ഉസ്താദ്. വെള്ളം മന്ത്രിച്ചും, മന്ത്രിച്ചൂതിയും, സാന്ത്വനം പകര്‍ന്നും, സാരോപദേശങ്ങള്‍ നല്‍കിയും ജനസേവകനായി ഉസ്താദിന്റെ തണല്‍ അവര്‍ ആഗ്രഹിക്കുന്നുണ്ട്. ഒരു ദര്‍സിലെ/ […]