1320

ജനാധിപത്യത്തിന്റെ അവസാന സ്‌റ്റോപ്പാണ് അസം

ജനാധിപത്യത്തിന്റെ അവസാന സ്‌റ്റോപ്പാണ് അസം

ജനാധിപത്യത്തില്‍ ഫാഷിസത്തിന് ഒളിയിടങ്ങളുണ്ട്. ജനാധിപത്യത്തില്‍ അധികാരമുറപ്പിക്കാനായി നടത്തുന്ന ഏതൊരു സമഗ്രാധിപത്യ നടപടികളും ഫാഷിസത്തിന്റെ ഈറ്റുപുരയാണ്. അതിനാല്‍ ഫാഷിസം ഒറ്റയ്ക്ക് പൊടുന്നനെ സംഭവിക്കുന്ന പ്രതിഭാസമോ ഭരണരൂപമോ അല്ല. ജനാധിപത്യത്തിന്റെ പതനങ്ങളില്‍ നിന്ന് പിറവിയെടുക്കുന്ന ഹിംസാധികാരമാണ്. ബാബരി മസ്ജിദ് ഇന്ത്യന്‍ ജനാധപത്യത്തിന്റെ ഒരു പതനമായിരുന്നു എന്നത് ഓര്‍മിക്കാം. സംഘപരിവാര്‍ ഇന്ത്യയില്‍ വേരുറപ്പിച്ച ഒരു വഴി; ഏറ്റവും ശക്തമായ വഴി ബാബരി ആയിരുന്നല്ലോ? ചരിത്രാബദ്ധമായല്ലാതെ ഒരു സാമൂഹികക്രമത്തില്‍ ഒരാശയത്തിനും; അത് ഫാഷിസമാകട്ടെ, തീവ്രവലതുപക്ഷമാവട്ടെ, ഭീകരവാദമാകട്ടെ പിറവിയോ വളര്‍ച്ചയോ ഇല്ല. ഒന്നും പൊട്ടിമുളക്കുന്നതല്ല. […]

യു പി: മതേതര മഹാസഖ്യത്തിന്റെ അങ്കത്തട്ടില്‍നിന്നുള്ള

യു പി: മതേതര മഹാസഖ്യത്തിന്റെ അങ്കത്തട്ടില്‍നിന്നുള്ള

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പിയും ശിവസേനയും ഒഴിച്ചുള്ള പാര്‍ട്ടികളുടെയെല്ലാം അവകാശവാദം മതേതരവാദികളാണെന്നാണ്. ആവശ്യമുള്ളപ്പോള്‍ ബി.ജെ.പിയുമായി ചങ്ങാത്തം കൂടുകയും അധികാരരാഷ്ട്രീയത്തിന്റെ വിഷയം വരുമ്പോള്‍ സെക്കുലര്‍മുദ്ര വീണ്ടും നെറ്റിയില്‍ പതിച്ച് മതേതര ഉത്തരീയം എടുത്തണിയുകയും ചെയ്യുന്ന ശൈലി പല പാര്‍ട്ടികളും പലവട്ടം എടുത്തുപയറ്റിയത് നമ്മള്‍ കണ്ടിട്ടുണ്ട്. ദേശീയ, പ്രാദേശിക രാഷ്ട്രീയത്തില്‍ യഥാര്‍ത്ഥ മതേതരപാര്‍ട്ടികള്‍ ഏതെല്ലാം എന്ന ചോദ്യത്തിന് കൃത്യവും സത്യസന്ധവുമായ ഉത്തരം കണ്ടെത്തുക പ്രയാസമാണ്. ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രത്യക്ഷമായോ പരോക്ഷമായോ പൂല്‍കാത്ത ദേശീയ,സംസ്ഥാന പാര്‍ട്ടികള്‍ നമുക്കിടയില്‍ ഇല്ല എന്നതാണ് പരമാര്‍ഥം. ഈ […]

അല്ലാഹുവിന് പ്രത്യേകമായ കാര്യങ്ങള്‍ സൃഷ്ടികള്‍ക്ക് പറയാമോ?

അല്ലാഹുവിന് പ്രത്യേകമായ കാര്യങ്ങള്‍ സൃഷ്ടികള്‍ക്ക് പറയാമോ?

ഏതൊക്കെ കാര്യങ്ങളാണ് അല്ലാഹുവിന് പ്രത്യേകമായിട്ടുള്ളത്, ഏതൊക്കെയാണ് മനുഷ്യന് ഉണ്ടാകാവുന്നത് എന്നേടത്ത് ചില ആശയക്കുഴപ്പങ്ങള്‍ സലഫികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതിനായി രണ്ട് വാദമുഖങ്ങളാണ് പ്രധാനമായും ഉയര്‍ത്തപ്പെടാറുള്ളത്. വാദം ഒന്ന്: ആര് എവിടെ നിന്നു ഏത് ഭാഷയില്‍ എപ്പോള്‍ വിളിച്ചാലും അതൊക്കെയും മഹാന്മാര്‍ ഉറപ്പായും കേള്‍ക്കും. അവര്‍ക്കൊക്കെയും അവര്‍ ഉറപ്പായും ഉടനടി ഉത്തരം ചെയ്യും; ഇതാണ് സുന്നികള്‍ വാദിക്കുന്നതെന്ന് പറയുക. ആ കഴിവ് അല്ലാഹുവിന് മാത്രമുള്ളതല്ലേ എന്നും ചോദിക്കുക. എല്ലാം അറിയുന്നവനും എല്ലാം കേള്‍ക്കുന്നവനും അല്ലാഹു മാത്രമാണല്ലോ. സത്യത്തില്‍, ഇത് സംബന്ധമായ […]

തെക്കേ ഇന്ത്യയുടെ കഥ

തെക്കേ ഇന്ത്യയുടെ കഥ

പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് മറാഠാ സൈന്യം മൈസൂരിലെത്തുന്നത്. തിരിച്ചുപോകുംവഴി ശൃംഗേരി മഠത്തിനു നേരെ അവര്‍ ആക്രമണം അഴിച്ചുവിട്ടു. ആശ്രമം അടിച്ചുതകര്‍ത്തു. ചെറുക്കാന്‍ ശ്രമിച്ച സന്ന്യാസിമാരെ അരിഞ്ഞു വീഴ്ത്തി. പണവും സ്വര്‍ണവുമായി 60 ലക്ഷം രൂപ അപഹരിച്ചു. ശങ്കരാചാര്യരുടെ പിന്‍ഗാമിയായി കരുതപ്പെടുന്ന മഠാധിപതി സഹായത്തിനു ചെന്നത് മൈസൂര്‍ ഭരിക്കുന്ന ടിപ്പു സുല്‍ത്താനു മുന്നിലാണ്. ഒമ്പതാം നൂറ്റാണ്ടില്‍ സ്ഥാപിതമായ മഠത്തിന്റെ പുനരുദ്ധാരണത്തിനുവേണ്ട നടപടികളെടുക്കാന്‍ ബിദനൂരിലെ ഗവര്‍ണര്‍ക്ക് ടിപ്പു നിര്‍ദേശം നല്‍കി. സാമ്പത്തിക സഹായം മാത്രമല്ല, സുരക്ഷയ്ക്കായി സൈന്യത്തെ വിട്ടുകൊടുക്കുകയും ചെയ്തു. […]

ജെ.എന്‍.യു കേസ്: വര്‍ഗീയ വിഭജനത്തിന്റെ പുതിയ അജണ്ട

ജെ.എന്‍.യു കേസ്: വര്‍ഗീയ വിഭജനത്തിന്റെ പുതിയ അജണ്ട

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളായിരുന്ന കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124 എ വകുപ്പു പ്രകാരം രാജ്യദ്രോഹത്തിനാണ് കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. കുറ്റപത്രത്തില്‍ വകുപ്പുകള്‍ വേറെയും ധാരാളമുണ്ട്. അതിലൊന്ന് 465 ാം വകുപ്പാണ്. ഫോര്‍ജറി അഥവാ വ്യാജരേഖ ചമയ്ക്കല്‍ ആണ് കുറ്റം. സത്യത്തില്‍ ഈ വകുപ്പുകള്‍ ചാര്‍ത്തേണ്ടത് ഈ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണോ അതോ അവരെ രാജ്യദ്രോഹികള്‍ എന്ന് വിശേഷിപ്പിക്കുന്ന ഭരണകൂടത്തിലെ രാഷ്ട്രീയ കോമാളികള്‍ക്ക് എതിരെയോ എന്ന ചര്‍ച്ച […]