1322

അവര്‍ പഠനം പാതിയില്‍ ഉപേക്ഷിക്കുന്നതെന്തിനാണ്?

അവര്‍ പഠനം പാതിയില്‍ ഉപേക്ഷിക്കുന്നതെന്തിനാണ്?

നമ്മുടെ വിദ്യാഭ്യാസരംഗത്ത് ഏറെ പരീക്ഷണങ്ങള്‍ നടന്ന കാലമാണ് കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങള്‍. സ്‌കൂള്‍, കോളജ് പാഠ്യപദ്ധതിയില്‍, പരീക്ഷാ നടത്തിപ്പില്‍ സമൂല പരിഷ്‌കരണം ലക്ഷ്യം വെച്ചുകൊണ്ടുള്ള പുതിയ പഠനങ്ങളും പരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ഏറ്റവുമൊടുവില്‍ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്‍ ഡോ. എം.എ. ഖാദറിന്റെ നേതൃത്വത്തിലുളള സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞു. പ്ലസ് ടു തലം വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം സമഗ്രമായി പുനഃസംവിധാനം ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. തരീന്‍ കമ്മിറ്റി, ഹൃദയകുമാരി കമ്മിറ്റി തുടങ്ങിയ സമിതികളുടെ ശുപാര്‍ശകളും നിര്‍ദേശങ്ങളുമെല്ലാം ഭാഗികമായിട്ട് ഇക്കാലയളവില്‍ […]

കക്ഷിരാഷ്ട്രീയര്‍ക്കും അരാഷ്ട്രീയര്‍ക്കുമിടയിലെ കാമ്പസ് ആര്‍ത്തനാദങ്ങള്‍

കക്ഷിരാഷ്ട്രീയര്‍ക്കും അരാഷ്ട്രീയര്‍ക്കുമിടയിലെ കാമ്പസ് ആര്‍ത്തനാദങ്ങള്‍

സോഫി മഗ്ദലീന ഷോള്‍ എന്ന പെണ്‍കുട്ടിയെ ഇപ്പോള്‍ അധികമാരും ഓര്‍ക്കുന്നുണ്ടാവില്ല. മറവി ചിലപ്പോള്‍ ചരിത്രത്തോട് ചെയ്യുന്ന ആഴമേറിയ കുറ്റകൃത്യമാണെന്ന് പറയാറുണ്ട്. സോഫി ഷോള്‍ മറവിയിലേക്ക് പോകുന്നത് പ്രതിരോധത്തിന്റെ ചരിത്രത്തോട് ചെയ്യുന്ന വലിയ കുറ്റകൃത്യമാണ്. പ്രത്യേകിച്ചും വിദ്യാര്‍ഥി രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാന്‍ ഒരുങ്ങുമ്പോള്‍. ജര്‍മനിയിലെ ഫോര്‍ചന്‍ബര്‍ഗില്‍ 1921-ലാണ് സോഫിയുടെ ജനനം. മുപ്പതുകളിലായിരുന്നു അവളുടെ സ്‌കൂള്‍ പഠനം. ചിത്രകാരിയായിരുന്നു. 1942-ല്‍ സോഫി മ്യുണിക് സര്‍വകലാശാലയില്‍ ചേര്‍ന്നു. ജീവശാസ്ത്രവും തത്വചിന്തയുമായിരുന്നു പഠനവിഷയങ്ങള്‍. നാല്‍പതുകള്‍ നിങ്ങള്‍ക്കറിയുന്നപോലെ ജര്‍മനി കലുഷിതമാണ്. ഉഗ്രാധിപതിയായി ഹിറ്റ്‌ലര്‍ വാഴുന്നു. പ്രതിശബ്ദങ്ങള്‍ […]

തൊള്ളായിരത്തി എഴുപതല്ല രണ്ടായിരത്തി പത്തൊമ്പത്

തൊള്ളായിരത്തി എഴുപതല്ല രണ്ടായിരത്തി പത്തൊമ്പത്

വിദ്യാര്‍ത്ഥികളെ കുറിച്ച് പറഞ്ഞ് തുടങ്ങാമെന്ന് തോന്നുന്നു. അരാഷ്ട്രീയതയും ഗാംഗിസവും ആഘോഷത്തിമര്‍പ്പും വര്‍ധിച്ചുവരുന്നു. റേവ് പാര്‍ട്ടികളും ലഹരിയും സാര്‍വത്രികമായിരിക്കുന്നു. വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടം തിരഞ്ഞെടുപ്പില്‍ മാത്രം ഒതുങ്ങുന്നു. ഇങ്ങനെയൊരു കാലത്ത് കാമ്പസ് ആക്ടിവിസത്തെ എങ്ങനെയാണ് കാണുന്നത്? സി കെ റാശിദ് ബുഖാരി: വിദ്യാര്‍ത്ഥികളെ പഴിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ആദ്യമേ പറയാനുള്ളത്. അവര്‍ കുറേക്കൂടി ക്രിയാത്മകമായും ധിഷണാപരമായും ആലോചിക്കുന്നവരാണ്. ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടായ വളര്‍ച്ചയും അത് നല്‍കിയ അനന്തസാധ്യതകളും അവര്‍ പ്രയോജനപ്പെടുത്തുന്നു. അവരോട് സംസാരിക്കാനും അവരുടെ കഴിവുകളെ ശരിയായി പ്രയോഗിക്കാനും സമൂഹത്തിനു […]

ഈ വേട്ടക്കാലം രാജ്യത്തിന് മറക്കാനുള്ളതല്ല

ഈ വേട്ടക്കാലം രാജ്യത്തിന് മറക്കാനുള്ളതല്ല

ആ കാഴ്ച ഭയാനകവും ഹൃദയഭേദകവുമാണ്. ഒരു നീഗ്രോ യുവാവിനെയും യുവതിയെയും അവരുടെ കൈയില്‍ പറ്റിപ്പിടിച്ചു കിടക്കുന്ന കുഞ്ഞിനെയും ചങ്ങലക്കിട്ട നിലയിലാണ്. അവര്‍ അനുഭവിച്ചുതീര്‍ക്കുന്ന വേദനയുടെ തീഷ്ണത ആ മുഖഭാവങ്ങളില്‍നിന്ന് ആര്‍ക്കും വായിച്ചെടുക്കാനാവും. ഇരുള്‍മൂടിയ ഒരുകാലഘട്ടത്തിന്റെ വിഹ്വലതകള്‍ വിളിച്ചുപറയുന്ന ആ പ്രതിമകള്‍ ഓര്‍മകളെ ചരിത്രവത്കരിക്കുന്നതോടൊപ്പം വിസ്മരിച്ചുകളയാനുള്ളതല്ല ഇന്നലെകളുടെ ദുരന്താനുഭവങ്ങളെന്ന് ഓര്‍മപ്പെടുത്തുന്നു. ഇപ്പറയുന്ന കാഴ്ച യു.എസിലെ അല്‍ബാമയിലെ മൊണ്ട്‌ഗോമറി പട്ടണത്തില്‍ 2018ഏപ്രില്‍ 26ന് ആണ് സ്ഥാപിക്കപ്പെട്ടത്. ‘സമാധാനത്തിനും നീതിക്കുമായുള്ള ദേശീയ സ്മാരകം’ (The National Memorial for Peace and […]

തീവ്രവാദി ഒരു സംവരണ വിളിപ്പേരാണ്

തീവ്രവാദി ഒരു സംവരണ വിളിപ്പേരാണ്

ഇസ്‌ലാമിക തീവ്രവാദം എന്ന ആശയത്തിന് ഇന്ത്യന്‍ മണ്ണില്‍ വേരുകള്‍ നല്‍കാന്‍ ഒരു പക്ഷേ ആര്‍ എസ് എസിനെ ഏറ്റവും കൂടുതല്‍ സഹായിച്ചത് ഇന്ത്യന്‍ മാധ്യമങ്ങള്‍ തന്നെയാവും. ആഗോള തലത്തില്‍ മുസ്‌ലിംകളെ ബഹിഷ്‌കരിക്കാനും വേട്ടയാടാനും സെപ്റ്റംബര്‍ 11 ഉം അതിനെ തുടര്‍ന്നുണ്ടായ മാധ്യമ അജണ്ടകളും പ്രവര്‍ത്തിച്ചുവെങ്കില്‍, മുംബൈ ആക്രമണം മുതല്‍ ബട്‌ലാ ഹൗസ് ഏറ്റുമുട്ടല്‍ കൊലപാതകമടക്കമുള്ള സംഭവങ്ങള്‍ ഇന്ത്യന്‍ മാധ്യമങ്ങളുടെ മുസ്‌ലിം വിരുദ്ധത എത്രത്തോളമാണെന്ന് വെളിപ്പെടുത്തി. ദേശീയ പ്രാദേശിക ഭേദമന്യേ വാര്‍ത്തയുടെ തുടക്കത്തില്‍ മുഴച്ചു നില്‍ക്കാറുള്ളത് പൊലീസ് ഭാഷ്യമാണ്. […]